Movie prime

എല്ലാം ശരിയാക്കാൻ  ആസിഫ്

 

ആസിഫ് അലി - രജീഷ വിജയൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന  ഏറ്റവും  പുതിയ ചിത്രമാണ് 'എല്ലാം ശരിയാകും'. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്തംബർ  17 -ന്  റിലീസ് ചെയ്യാനാണ്  അണിയറ പ്രവർത്തകരുടെ തീരുമാനം.

ആസിഫ്  തന്റെ സമൂഹമാധ്യമ പേജിലൂടെ ചിത്രത്തിന്റെ  പോസ്റ്റർ പുറത്തുവിട്ടു കൊണ്ടാണ് റിലീസ് ഡേറ്റ് പ്രേക്ഷകരെ അറിയിച്ചത്. ഈ മാസം  റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം എടുത്തിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തോടെ തീയറ്ററുകൾ അടച്ചതിനെ തുടർന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.

ചിത്രത്തിൽ യുവജന പ്രസ്ഥാനത്തിന്റെ നേതാവായിട്ടാണ് ആസിഫ് എത്തുന്നത്. ഷാരിസ് നെബിൻ , ഷാൽബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ  രചന നിർവ്വഹിച്ചിരിക്കുന്നത്. സിദ്ധിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോർഡി പൂഞ്ഞാർ , സേതുലക്ഷ്മി ,തുളസി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു. ആസിഫിന്റേതായി ആദ്യം  തിയേറ്ററിൽ എത്തുന്ന ചിത്രം കുഞ്ഞെല്‍ദോയാണ് . ഓഗസ്റ്റ് 27-നാണ്  ചിത്രം തീയറ്ററുകളിൽ എത്തുക .