Movie prime

അയ്യപ്പനാകാൻ ബാലയ്യ, കോശിയാകാൻ റാണ ദഗ്ഗുബാട്ടി; അയ്യപ്പനും കോശിയും തെലുങ്കിലേക്ക്

സച്ചി സംവിധാനം ചെയ്ത പ്രിത്വിരാജ്-ബിജുമേനോൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം തെലുങ്കിൽ റീമേക് ചെയ്യാൻ പോകുന്നതായി റിപ്പോർട്ട്. ഏതാനും ആഴ്ചകൾക്ക് മുൻപ് തമിഴ് പ്രൊഡ്യൂസർ കതിരേശൻ ചിത്രം തമിഴിൽ നിർമിക്കാനുള്ള അവകാശം മേടിച്ചെടുത്തിരുന്നു. അതിനു പിറകെയാണ് ചിത്രം തെലുങ്കിലേക്ക് എന്ന വാർത്തയും വരുന്നത്. രണ്ട് മനുഷ്യർ തമ്മിലുള്ള ഈഗോയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. റാണാ ദഗുബാട്ടിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ വേഷം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ബിജുമേനോന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക നന്ദമുറി ബാലകൃഷ്ണ ആയിരിക്കും. തെലുങ്കിലെ പ്രമുഖ More
 
അയ്യപ്പനാകാൻ ബാലയ്യ, കോശിയാകാൻ റാണ ദഗ്ഗുബാട്ടി; അയ്യപ്പനും കോശിയും തെലുങ്കിലേക്ക്

സച്ചി സംവിധാനം ചെയ്ത പ്രിത്വിരാജ്-ബിജുമേനോൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം തെലുങ്കിൽ റീമേക് ചെയ്യാൻ പോകുന്നതായി റിപ്പോർട്ട്. ഏതാനും ആഴ്ചകൾക്ക് മുൻപ് തമിഴ് പ്രൊഡ്യൂസർ കതിരേശൻ ചിത്രം തമിഴിൽ നിർമിക്കാനുള്ള അവകാശം മേടിച്ചെടുത്തിരുന്നു. അതിനു പിറകെയാണ് ചിത്രം തെലുങ്കിലേക്ക് എന്ന വാർത്തയും വരുന്നത്.

രണ്ട് മനുഷ്യർ തമ്മിലുള്ള ഈഗോയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. റാണാ ദഗുബാട്ടിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ വേഷം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ബിജുമേനോന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക നന്ദമുറി ബാലകൃഷ്ണ ആയിരിക്കും. തെലുങ്കിലെ പ്രമുഖ നിർമാതാക്കളായ സിതാര എന്റർടെയിൻമെന്റസാണ് ചിത്രം നിർമിക്കുക.

അതേസമയം, തമിഴിൽ പൃഥ്വിരാജിന്റെ വേഷം ചെയ്യുന്നത് ധനുഷ് ആണെന്നും റിപ്പോർട്ടുകളുണ്ട്. ‘ആടുകളം’, ‘ജിഗർതണ്ട’, ‘പൊള്ളാതവൻ’ എന്നീ ചിത്രങ്ങളുടെ നിർമാതാവായ കതിർസേനൻ ആണ് തമിഴിൽ ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ധനുഷ് കതിർസേനനെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. അതേ സമയം ബിജു മേനോന്റെ വേഷം ആരാണെന്ന് ചെയ്യുക എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. എന്നാൽ വിജയ് സേതുപതിയുടെ പേരാണ് ഏറ്റവുമധികം ഉയർന്നു കേൾക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനെയുണ്ടാകുമെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

അയ്യപ്പൻ നായർ എന്ന പൊലീസ് ഓഫീസറും റിട്ടയേർഡ് ഹവിൽദാർ ആയ കോശി കുര്യനും തമ്മിലുള്ള ഈഗോ ക്ലാഷിലൂടെ വികസിക്കുന്ന ചിത്രത്തിന് മികച്ച നിരൂപക പ്രശംസ നേടാൻ സാധിച്ചിരുന്നു. ഫെബ്രുവരി ഏഴിന് റിലീസിനെത്തിയ ചിത്രം കൊറോണ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടക്കേണ്ടി വന്നപ്പോഴാണ് തിയേറ്ററുകളിൽ നിന്നും പിൻവലിച്ചത്. 50 കോടിയിലേറെ കളക്ഷൻ ചിത്രം നേടിയിരുന്നു. ‘അനാര്‍ക്കലി’ക്ക് ശേഷം പൃഥ്വിയും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ബിജുമോനോന്റെ കരിയറിലെയും ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അയ്യപ്പൻ നായർ.