Movie prime

കൊറോണ ബാധിച്ച് ബ്രിട്ടീഷ് താരം ആന്‍ഡ്രു ജാക്ക് അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് താരം ആന്ഡ്രു ജാക്ക് (76) കോവിഡ് ബാധയെ തുടർന്ന് മരിച്ചു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുൻപ് ന്യൂസിലൻഡിൽ നിന്ന് എത്തിയ താരം നിരീക്ഷണത്തിൽ ആയിരുന്നു. ഭാര്യ ഗബ്രിയേല് റോജേഴ്സ് ആണ് മരണ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോൾ ആസ്ട്രേലിയയില് ക്വാറന്റൈനിലാണ് ഗബ്രിയേല് റോജേഴ്സ്. ആന്ഡ്രു ജാക്കിനെ നഷ്ട്ടപെട്ടു എന്നും രണ്ട് ദിവസത്തിന് മുൻപാണ് രോഗം സ്ഥിരീകരിച്ചതെന്നും ട്വീറ്റിൽ പറയുന്നു. വേദനയൊന്നുമുണ്ടായിരുന്നില്ല, നിശബ്ദനായാണ് More
 
കൊറോണ ബാധിച്ച് ബ്രിട്ടീഷ് താരം ആന്‍ഡ്രു ജാക്ക് അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് താരം ആന്‍ഡ്രു ജാക്ക് (76) കോവിഡ് ബാധയെ തുടർന്ന് മരിച്ചു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുൻപ് ന്യൂസിലൻഡിൽ നിന്ന് എത്തിയ താരം നിരീക്ഷണത്തിൽ ആയിരുന്നു.

ഭാര്യ ഗബ്രിയേല്‍ റോജേഴ്‌സ് ആണ് മരണ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോൾ ആസ്‌ട്രേലിയയില്‍ ക്വാറന്റൈനിലാണ് ഗബ്രിയേല്‍ റോജേഴ്സ്. ആന്‍ഡ്രു ജാക്കിനെ നഷ്ട്ടപെട്ടു എന്നും രണ്ട് ദിവസത്തിന് മുൻപാണ് രോഗം സ്ഥിരീകരിച്ചതെന്നും ട്വീറ്റിൽ പറയുന്നു. വേദനയൊന്നുമുണ്ടായിരുന്നില്ല, നിശബ്ദനായാണ് അദ്ദേഹം യാത്രയായത് – അവർ ട്വിറ്ററിൽ കുറിച്ചു.

സ്റ്റാര്‍ വാര്‍സ്, ലോര്‍ഡ് ഓഫ് ദി റിങ്‌സ് തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ ആൻഡ്രു ജാക്ക് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനേതാക്കൾക്ക് സംഭാഷണ ശൈലി പഠിപ്പിക്കുന്നതില്‍ വിദഗ്ധൻ കൂടിയായിരുന്നു അദ്ദേഹം .