Movie prime

നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതൽ ആളുകള്‍ കണ്ട സിനിമ ക്രിസ് ഹെംസ്വർത്തിന്‍റെയും രൺദീപ് ഹൂഡയുടെയും ‘എക്‌സ്‌ട്രാക്ഷൻ’

Extraction ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില് ഏറ്റവും കൂടുതൽ ആളുകള് കണ്ട സിനിമകളുടെ പട്ടിക പുറത്തിറക്കി. രൺദീപ് ഹൂഡ,ക്രിസ് ഹെംസ്വർത്ത്,രുദ്രാക്ഷ് ജയ്സ്വാൾ എന്നിവർ അഭിനയിച്ച ആക്ഷൻ ത്രില്ലർ ചിത്രമായ ‘എക്സ്ട്രാക്ഷൻ’ ആണ് ഏറ്റവും കൂടുതല് ആളുകള് കണ്ട ചിത്രം. ആദ്യത്തെ നാല് ആഴ്ചയ്ക്കുള്ളിൽ 9.9 കോടി പേരാണ് ചിത്രം നെറ്റ്ഫ്ലിക്സ് വഴി കണ്ടത്. Extraction അവഞ്ചേഴ്സ് സീരീസ് സിനിമകളുടെ സംവിധായകരായ റൂസോ സഹോദരന്മാരാണ് എക്സ്ട്രാക്ഷൻ സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ലിസ്റ്റ് പുറത്തു വിട്ടതിനു പിന്നാലെ രൺദീപ് ഹൂഡ ട്വിറ്ററിലൂടെ More
 
നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതൽ ആളുകള്‍ കണ്ട സിനിമ ക്രിസ് ഹെംസ്വർത്തിന്‍റെയും രൺദീപ് ഹൂഡയുടെയും ‘എക്‌സ്‌ട്രാക്ഷൻ’

Extraction

ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതൽ ആളുകള്‍ കണ്ട സിനിമകളുടെ പട്ടിക പുറത്തിറക്കി. രൺദീപ് ഹൂഡ,ക്രിസ് ഹെംസ്വർത്ത്,രുദ്രാക്ഷ് ജയ്‌സ്വാൾ എന്നിവർ അഭിനയിച്ച ആക്ഷൻ ത്രില്ലർ ചിത്രമായ ‘എക്‌സ്‌ട്രാക്ഷൻ’ ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രം. ആദ്യത്തെ നാല് ആഴ്ചയ്ക്കുള്ളിൽ 9.9 കോടി പേരാണ് ചിത്രം നെറ്റ്ഫ്ലിക്സ് വഴി കണ്ടത്. Extraction

അവഞ്ചേഴ്സ് സീരീസ് സിനിമകളുടെ സംവിധായകരായ റൂസോ സഹോദരന്മാരാണ് എക്‌സ്‌ട്രാക്ഷൻ സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ലിസ്റ്റ് പുറത്തു വിട്ടതിനു പിന്നാലെ രൺദീപ് ഹൂഡ ട്വിറ്ററിലൂടെ ഈ കാര്യം ആരാധകരെ അറിയിച്ചു.

ബേര്‍ഡ് ബോക്സ്, സ്പെന്‍സര്‍ കോണ്‍ഫിഡന്‍ഷ്യല്‍, 6 അണ്ടര്‍ഗ്രൗണ്ട് എന്നിവയാണ് എക്സ്ട്രാക്ഷന് പിന്നിലുള്ള മറ്റ് ചിത്രങ്ങള്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ആദ്യ നാല് ചിത്രങ്ങളും ആക്ഷന്‍ ജോണറില്‍ ഉള്ളവയാണ്. കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും സിനിമ കണ്ട ആരെയും നെറ്റ്ഫ്ലിക്സ് ഒരു കാഴ്ചക്കാരനായി കണക്കാക്കുന്നു.

എക്സ്ട്രാക്ഷന് രണ്ടാം ഭാഗം ഇതിനകം സംവിധായകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജോ റൂസോ തയ്യാറാക്കുന്ന തിരക്കഥയില്‍ ക്രിസ് ഹെംസ്വർത്തും ആക്ഷന്‍ സംവിധായകൻ സാം ഹാർഗ്രേവും മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. ഡേവിഡ് ഹാർബർ, ഗോൾഷിഫ്തേ ഫറഹാനി എന്നിവരെ കൂടാതെ ഇന്ത്യൻ നടന്മാരായ പങ്കജ് ത്രിപാഠി, പ്രിയൻഷു പൈന്യൂലി എന്നിവരും എക്‌സ്‌ട്രാക്റ്റേഷനിൽ അഭിനയിച്ചിരുന്നു.