Movie prime

ആട് തോമയെ 4Kയിൽ കാണാൻ തയ്യാറായിക്കോ; വീണ്ടും റിലീസിനൊരുങ്ങി ‘സ്ഫടികം’

റിലീസിന്റെ 25 വർഷം പൂർത്തിയാകുമ്പോൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാലത്തെ അതിജീവിച്ച് രണ്ടാം വരവിനൊരുങ്ങുകയാണ് സ്ഫടികം. 25 വർഷം പൂർത്തിയായ മാർച്ച് 30ന് ഭദ്രൻ തന്നെയാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കിയത്. 4 Kയിൽ ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയാണ് സ്ഫടികം വീണ്ടും റിലീസ് ചെയ്യുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ ഭദ്രൻ സ്ഫടികത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ, “1995ൽ റിലീസ് ചെയ്തതിനു ശേഷം ഈ സിനിമ വീണ്ടും കാണുന്നത് 25 വർഷങ്ങൾക്കിപ്പുറമാണ്. More
 
ആട് തോമയെ 4Kയിൽ കാണാൻ തയ്യാറായിക്കോ; വീണ്ടും റിലീസിനൊരുങ്ങി ‘സ്ഫടികം’

റിലീസിന്റെ 25 വർഷം പൂർത്തിയാകുമ്പോൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാലത്തെ അതിജീവിച്ച് രണ്ടാം വരവിനൊരുങ്ങുകയാണ് സ്ഫടികം. 25 വർഷം പൂർത്തിയായ മാർച്ച് 30ന് ഭദ്രൻ തന്നെയാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കിയത്.

4 Kയിൽ ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയാണ് സ്ഫടികം വീണ്ടും റിലീസ് ചെയ്യുന്നത്.

അടുത്തിടെ ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ ഭദ്രൻ സ്ഫടികത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ, “1995ൽ റിലീസ് ചെയ്തതിനു ശേഷം ഈ സിനിമ വീണ്ടും കാണുന്നത് 25 വർഷങ്ങൾക്കിപ്പുറമാണ്. സംവിധാനം ചെയ്ത സിനിമകളൊന്നും റിലീസിനു ശേഷം കണ്ടിട്ടില്ല. വർഷങ്ങൾക്കു ശേഷം സിനിമയുടെ ഏതാനും റീലുകൾ സ്ക്രീനിൽ കണ്ടപ്പോൾ മോഹൻലാൽ എന്ന മഹാനടന്റെ പ്രതിഭയെക്കുറിച്ചു മനസ്സിൽ അദ്ഭുതമാണുണ്ടായത്. തിലകന്റെ കഥാപാത്രത്തോട് വശ്യമായ ആരാധനയും”.

ഭദ്രന്റെ സുഹൃത്തുക്കൾ ചേർന്ന് ജോമെട്രിക്സ് എന്ന പുതിയ കമ്പനി റീറിലീസിനായി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷൻ ബാക്കിങ് ആണു നടത്തുന്നത്. പുതിയ സാങ്കേതിക സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങൾ വരുത്താതെ സിനിമ പുനർനിർമിക്കുന്നു. 25 വർഷങ്ങൾക്കു ശേഷം നിർണായക സീനുകൾക്കായി ക്യാമറ വീണ്ടും ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. സിനിമയ്ക്കുവേണ്ടി കെ.എസ്.ചിത്രയും മോഹൻലാലും വീണ്ടും ഒന്നിച്ചു പാടുന്നു എന്ന പ്രത്യേകതയുമുണ്ട്.

കടപ്പാട്: India Glitz, Onmanoram