Movie prime

കൊറോണക്കാലത്തെ തൊഴിലില്ലായ്മ, ഹൃദയസ്പർശിയായി ഫേസ് ബുക്കിൻ്റെ ദീപാവലി വീഡിയോ

Facebook കൊറോണ കാലത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയെപ്പറ്റി ഫേസ്ബുക്കിന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. തൊഴിൽ നഷ്ടവും അതുണ്ടാക്കുന്ന നാനാവിധ പ്രശ്നങ്ങളും സോഷ്യൽ മീഡിയയ്ക്ക് ഈ കാലത്ത് നിർവഹിക്കാനാവുന്ന പങ്കു മെല്ലാം ചിത്രീകരിക്കുന്ന ദീപാവലി വീഡിയോയുടെ ദൈർഘ്യം 7 മിനിറ്റാണ്. facebook പഞ്ചാബിലെ അമൃത് സറിലെ പൂജ മിൽക്ക് സെന്ററിന്റെ ഉടമയായ പൂജയുടെ ജീവിതമാണ് ചിത്രത്തിൻ്റെ പ്രമേയം. ചെറുകിട ബിസ്നസ് ഉടമകളെ ലോക്ഡൗൺ സാരമായി ബാധിക്കുന്നു. ആയിരക്കണക്കിന് ദിവസ വേതനക്കാർക്ക് ജോലി നഷ്ടമാവുന്നു. മിക്കവാറും തൊഴിലുടമകൾ ജോലിക്കാരെ പിരിച്ചുവിടുന്ന സമയത്ത് ജോലി More
 
കൊറോണക്കാലത്തെ തൊഴിലില്ലായ്മ, ഹൃദയസ്പർശിയായി ഫേസ് ബുക്കിൻ്റെ ദീപാവലി വീഡിയോ

Facebook

കൊറോണ കാലത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയെപ്പറ്റി ഫേസ്ബുക്കിന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. തൊഴിൽ നഷ്ടവും അതുണ്ടാക്കുന്ന നാനാവിധ പ്രശ്നങ്ങളും സോഷ്യൽ മീഡിയയ്ക്ക് ഈ കാലത്ത് നിർവഹിക്കാനാവുന്ന പങ്കു മെല്ലാം ചിത്രീകരിക്കുന്ന ദീപാവലി വീഡിയോയുടെ ദൈർഘ്യം 7 മിനിറ്റാണ്. facebook

പഞ്ചാബിലെ അമൃത് സറിലെ പൂജ മിൽക്ക് സെന്ററിന്റെ ഉടമയായ പൂജയുടെ ജീവിതമാണ് ചിത്രത്തിൻ്റെ പ്രമേയം. ചെറുകിട ബിസ്നസ് ഉടമകളെ ലോക്ഡൗൺ സാരമായി ബാധിക്കുന്നു. ആയിരക്കണക്കിന് ദിവസ വേതനക്കാർക്ക് ജോലി നഷ്ടമാവുന്നു. മിക്കവാറും തൊഴിലുടമകൾ ജോലിക്കാരെ പിരിച്ചുവിടുന്ന സമയത്ത് ജോലി ആവശ്യമുള്ളവരെ തൻ്റെ സ്ഥാപനത്തിൽ നിയമിക്കാനാണ് പൂജ തീരുമാനിക്കുന്നത്.

ലോക്ഡൗൺ മൂലം ജോലി നഷ്ടപ്പെട്ട ആരെങ്കിലുമുണ്ടെങ്കിൽ അവർ തന്നെ ബന്ധപ്പെടണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുകയാണ് പൂജ.
താമസിയാതെ, തൊഴിലാളികളുടെ ഒരു ചെറിയ സൈന്യം തന്നെ അവരെ സമീപിക്കുന്നു. ഇലക്ട്രീഷ്യൻമാരും പ്ലംബർ മാരും ആശാരിമാരും ഡെലിവറി ജോലി ചെയ്യുന്നവരുമെല്ലാം അവളുടെ ചെറിയ പാൽ കേന്ദ്രത്തിൽ ജോലി തേടി എത്തുന്നു. സഹോദരന്റെ എതിർപ്പ് നേരിടുന്നുണ്ടെങ്കിലും പൂജ എല്ലാവരെയും നിയമിക്കുകയാണ്. ഒരു പാൽ കേന്ദ്രം നടത്തുന്നതിന് ആവശ്യമായ കഴിവുകൾ അവരെ പഠിപ്പിക്കുന്നു.

അവളുടെ ഹൃദയത്തിന്റെ നന്മയിൽ നിന്നാണ് അവൾ അങ്ങനെ ചെയ്യുന്നതെന്ന് ചിത്രം പറഞ്ഞുതരുന്നു. അവളുടെ ചെറുകിട സംരംഭത്തിന് അത്രയധികം തൊഴിലാളികളെ ആവശ്യമില്ല. ജീവനക്കാർക്ക് വേതനം നൽകാൻ അവൾക്ക് കാർ പോലും വിൽക്കേണ്ടി വരുന്നു. ദീപാവലി അടുത്തു വരുന്നതിനാൽ ആരെയും പറഞ്ഞു വിടാൻ അവൾ തയ്യാറാകുന്നില്ല. അവർക്കും ദീപാവലി ഉണ്ടെന്നാണ് സഹോദരനോട് പറയുന്നത്. മറ്റുള്ളവരുടെ നന്മയെ കരുതിയാണ് പൂജ അത്തരം ഒരു ഉദാത്തമായ കർമം ചെയ്യുന്നതെങ്കിലും തങ്ങളുടെ സംരംഭത്തിൻ്റെ മുന്നോട്ട് പോക്കിനെപ്പറ്റി സഹോദരന് ആശങ്കയുണ്ട്.

പുതിയതായി ജോലി ലഭിച്ച ജീവനക്കാർ അവരുടെ സംഭാഷണം കേൾക്കാനിടയാവുന്നു. അവളെ സഹായിക്കാൻ അവർ ഒരു മാർഗം കണ്ടെത്തുകയാണ്. ജോലി നഷ്ടമായ തങ്ങൾക്ക് ജോലി നൽകിയതിനെ കുറിച്ചും അതോടെ പൂജ അനുഭവിക്കുന്ന നാനാവിധമായ ബുദ്ധിമുട്ടുകളെ കുറിച്ചും പറഞ്ഞു കൊണ്ട് പൂജ പാൽ കേന്ദ്രം സന്ദർശിക്കാൻ ആളുകളെ പ്രേരിപ്പിച്ചുകൊണ്ട് അവർ ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവെയ്ക്കുകയാണ്. അതോടെ പൂജയുടെ പാൽക്കടയിൽ തിരക്കേറുന്നു. കച്ചവടം പൊടിപൊടിക്കുന്നു.നന്മയുടെയും സൗഹാർദത്തിൻ്റേയും സ്നേഹത്തിൻ്റെയും നൂറുകണക്കിന് ദീപങ്ങൾ മിഴി തുറക്കുകയാണ്.

ദീപാവലിക്ക് ഒരു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോക്ക് ഫേസ്ബുക്കിൽ 26 ദശലക്ഷം കാഴ്ചക്കാരെ ലഭിച്ചു. തികച്ചും മനോഹരവും ഹൃദയസ്പർശിയുമാണ് വീഡിയോ എന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മികച്ച വീഡിയോ ആണെന്നും തങ്ങളെപ്പോലുള്ള തുടക്കക്കാർക്ക് ശരിക്കും പ്രചോദനം നൽകുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു. നാമെല്ലാവരും പുതിയ പുതിയ കഴിവുകൾ പഠിക്കുകയാണെന്നും കുറേക്കൂടി മെച്ചപ്പെട്ട വ്യക്തികളാകാൻ എല്ലാവരേയും പ്രേരിപ്പിക്കുന്നതാണ് വീഡിയോ എന്നും മറ്റൊരാൾ എഴുതുന്നു. ദേശീയ അവാർഡ് നേടിയ ‘ബദായ് ഹോ’ എന്ന ചിത്രത്തിൻ്റ സംവിധായകൻ അമിത് ശർമയാണ് ഫേസ് ബുക്കിനുവേണ്ടി വീഡിയോ ചെയ്തിരിക്കുന്നത്.