നെറ്റ്ഫ്ലിക്സ് 83 വര്‍ഷത്തേക്ക് സൗജന്യ സബ്സ്ക്രിപ്ഷന് നല്കുന്നു; ലഭിക്കുവാനായി ചെയ്യേണ്ടത് ഇത്രമാത്രം
Netflix
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വരിക്കാര്‍ക്കായി 83 വര്‍ഷത്തേക്ക് സേവനം സൗജന്യമായി നല്കുവാന് അവസരം ഒരുക്കുന്നു. ഇത് ലഭിക്കുന്നതിനായി ‘ദി ഓള്‍ഡ് ഗാര്‍ഡ്’ എന്ന വീഡിയോ ഗെയിമില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുക എന്നതാണ് ചെയ്യേണ്ടത്. Netflix
കഴിഞ്ഞ ആഴ്ചയാണ് ഷാര്ളീസ് തെറണ്‍ നായികയായ ദി ഓള്‍ഡ് ഗാര്‍ഡ് എന്ന സിനിമ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്. ആന്‍ഡി എന്ന മരണമില്ലാത്ത (Immortal) യോദ്ധാവായാണ് തെറണ്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഇതിന്റെ വിജയമാഘോഷിക്കാനാണ് ചിത്രത്തിന്റെ അതേ കഥയുള്ള ഗെയിം കളിച്ചു വിജയിക്കുന്നവര്‍ക്ക് 83 വര്‍ഷത്തെ (Immortal Subscription) സൗജന്യ സബ്സ്ക്രിപ്ഷന് നല്‍കുന്നത്. https://www.oldguardgame.com എന്ന ലിങ്കിലൂടെ ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കും. സിനിമയിലെ സംഭവങ്ങളാണ് ഗെയിമിലും അഭിമുഖീകരിക്കേണ്ടി വരുന്നത്.
രണ്ട് വശമുള്ള ഒരു കോടാലി ധരിച്ച് കവര്‍ച്ച സംഘത്തെ പരാജയപ്പെടുത്തുകയാണ് ഗെയിമില്‍ ചെയ്യേണ്ടത്. ഏറ്റവും കൂടുതല്‍ എതിരാളികളെ കൊല്ലുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതേസമയം എതിരാളികള്‍ക്ക് നിങ്ങളെ കൊല്ലാന്‍ കഴിയില്ലെന്നത് ഗുണകരമാണെങ്കിലും തിരിച്ചുള്ള ആക്രമണങ്ങള്‍ നിങ്ങളുടെ വേഗതയെ ബാധിക്കും. അതുകൊണ്ടു തന്നെ വളരെപ്പെട്ടന്ന് എതിരാളികളെ കൊല്ലാന്‍ ശ്രമിക്കണം.
നാളെ (19 ജൂലൈ) വരെയാണ് ഗെയിം കളിക്കാന്‍ അവസരമുള്ളത്. ഇതിനിടയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്നയാള്‍ക്ക് 83 വര്‍ഷത്തെ (1000 മാസം) സൗജന്യ സബ്സ്ക്രിപ്ഷന് ലഭിക്കും.അമേരിക്കയിലെ നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ഈ അവസരം ഒരുക്കിയിരിക്കുന്നത്.