Movie prime

നൂറു കോടി രൂപയോളം ചെലവിട്ട് അപ്പാർട്മെൻ്റുകൾ സ്വന്തമാക്കി ഋത്വിക് റോഷൻ

Hrithik Roshan 97.50 കോടി രൂപക്ക് 38,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് അപ്പാർട്മെന്റുകൾ ഋത്വിക് റോഷൻ വാങ്ങി. ജുഹു-വെർസോവ ലിങ്ക് റോഡിലുള്ള കെട്ടിടത്തിന്റെ 14, 15, 16 നിലകളിലെ അപ്പാർട്മെന്റുകളാണ് നടൻ സ്വന്തമാക്കിയത്. അറബിക്കടലിൻ്റെ വിശാലമായ കാഴ്ച നൽകുന്ന മനോഹര സൗധങ്ങളാണ് താരം വൻതുക മുടക്കി വാങ്ങിയത്.Hrithik Roshan അപ്പാർട്മെന്റുകളിലൊന്ന് ഒരു പെൻ്റ് ഹൗസാണ്. ഋത്വിക്കിൻ്റെ അപ്പാർട്മെന്റുകൾക്ക് 6,500 ചതുരശ്രയടി ഓപ്പൺ-ടു-സ്കൈ ടെറസും എക്സ്ക്ലൂസീവ് ലിഫ്റ്റുമുണ്ട്. കെട്ടിടത്തിലെ പത്ത് പാർക്കിംഗ് സ്ലോട്ടുകളിലേക്കും റോഷന് പ്രവേശനമുണ്ടാകും. മനോഹരമായ More
 
നൂറു കോടി രൂപയോളം ചെലവിട്ട് അപ്പാർട്മെൻ്റുകൾ സ്വന്തമാക്കി ഋത്വിക് റോഷൻ

Hrithik Roshan

97.50 കോടി രൂപക്ക് 38,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് അപ്പാർട്മെന്റുകൾ ഋത്വിക് റോഷൻ വാങ്ങി. ജുഹു-വെർസോവ ലിങ്ക് റോഡിലുള്ള കെട്ടിടത്തിന്റെ 14, 15, 16 നിലകളിലെ അപ്പാർട്മെന്റുകളാണ് നടൻ സ്വന്തമാക്കിയത്. അറബിക്കടലിൻ്റെ വിശാലമായ കാഴ്ച നൽകുന്ന മനോഹര സൗധങ്ങളാണ് താരം വൻതുക മുടക്കി വാങ്ങിയത്.Hrithik Roshan

അപ്പാർട്മെന്റുകളിലൊന്ന് ഒരു പെൻ്റ് ‌ഹൗസാണ്. ഋത്വിക്കിൻ്റെ അപ്പാർട്മെന്റുകൾക്ക് 6,500 ചതുരശ്രയടി ഓപ്പൺ-ടു-സ്കൈ ടെറസും എക്സ്ക്ലൂസീവ് ലിഫ്റ്റുമുണ്ട്. കെട്ടിടത്തിലെ പത്ത് പാർക്കിംഗ് സ്ലോട്ടുകളിലേക്കും റോഷന് പ്രവേശനമുണ്ടാകും. മനോഹരമായ ഈ മാൻഷൻ-ഇൻ-എയർ മാളികയുടെ പേര് മന്നത്ത് എന്നാണ്.

നൂറു കോടി രൂപയോളം ചെലവിട്ട് അപ്പാർട്മെൻ്റുകൾ സ്വന്തമാക്കി ഋത്വിക് റോഷൻ

കെട്ടിടത്തിൻ്റെ ഉടമ സമീർ ഭോജ്വാനിയുമായി നടൻ രണ്ട് വ്യത്യസ്ത രജിസ്ട്രേഷനുകൾ നടത്തിയെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. ഒന്ന് ഡ്യുപ്ലെക്‌സിനും മറ്റൊന്ന് രണ്ടാമത്തെ അപ്പാർട്മെന്റിനും. കെട്ടിടത്തിന്റെ 15, 16 നിലകളിൽ 27,534.85 ചതുരശ്ര അടി വിസ്തീർണമുള്ള ഡ്യുപ്ലെക്‌സിനായി 67.50 കോടി രൂപയാണ് അദ്ദേഹം നൽകിയത്. 14-ാം നിലയിൽ 11,165.82 ചതുരശ്രയടി വിസ്തീർണമുള്ള അപ്പാർട്മെന്റിനായി 30 കോടി രൂപ നൽകി. 1.95 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചത്. ജുഹുവിലുള്ള പ്രൈം ബീച്ച് കെട്ടിടത്തിൽ സ്വന്തമായുള്ള
ഒരു അപ്പാർട്മെന്റ് പ്രതിമാസം 8.25 ലക്ഷം രൂപയ്ക്ക് റോഷൻ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്.