Movie prime

വീണ്ടും കരൺ ജോഹർ 

 

​​പ്രമുഖ ​ബോളിവു​ഡ് ​സംവിധായകൻ കരൺ ജോഹർ സംവിധാന രംഗത്തേയ്ക്ക് തിരിച്ചു വരുന്നു.​ ​നീണ്ട ആറ് വർഷത്തെ  ഇടവേളയ്ക്കുശേഷമാണ് കരൺ ജോഹർ വീണ്ടും സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.രൺവീർസിംഗാണ് ചിത്രത്തിലെ നായകൻ.​ ​നായിക ആലിയ​ ​ഭട്ട്.​ ​'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' എന്നാണ്  പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

ചിത്രത്തിൽ  ധര്‍മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്‍മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്  ഇഷിത മൊയ്‍ത്ര, ശശാങ്ക് ഖെയ്‍താന്‍, സുമിത് റോയ് എന്നിവര്‍ ചേര്‍ന്നാണ് .

ഹിരൂ യാഷ് ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ്വ മെഹ്‍ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുറച്ചു നാളായി കരൺ ജോഹർ തന്റെ  നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനിമ നിർമ്മിക്കുന്ന തിരക്കിലായിരുന്നു. ​യെ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രമാണ് കരൺ അവസാനമായി സംവിധാനം ചെയ്തത്.