Movie prime

കയറ്റത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി

കയറ്റം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജുവാര്യരുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രത്തോടുകൂടിയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഫേസ്ബുബുക്കിലൂടെയാണ് മഞ്ജു തൻ്റെ പുതിയ ചിത്രത്തിൻ്റെ പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മഞ്ഞുമലയിൽ അതീവ സുന്ദരിയായി, ഇത് വരെ കാണാത്ത ലുക്കിലുള്ള മഞ്ജുവിനെയാണ് പോസ്റ്ററിൽ കാണുന്നത്. സനൽ കുമാർ ശശിധരനാണ് കയറ്റത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഹിമാലയമാണ്. ട്രെക്കിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. അഹർസംസ ഭാഷ ചിത്രത്തിന്റെ മറ്റൊരു More
 
കയറ്റത്തിന്റെ  പോസ്റ്റർ  പുറത്തിറങ്ങി

കയറ്റം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജുവാര്യരുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രത്തോടുകൂടിയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

ഫേസ്ബുബുക്കിലൂടെയാണ് മഞ്ജു തൻ്റെ പുതിയ ചിത്രത്തിൻ്റെ പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മഞ്ഞുമലയിൽ അതീവ സുന്ദരിയായി, ഇത് വരെ കാണാത്ത ലുക്കിലുള്ള മഞ്ജുവിനെയാണ് പോസ്റ്ററിൽ കാണുന്നത്.

സനൽ കുമാർ ശശിധരനാണ് കയറ്റത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഹിമാലയമാണ്. ട്രെക്കിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

അഹർസംസ ഭാഷ ചിത്രത്തിന്റെ മറ്റൊരു സവിശേഷയാണ്.
മഞ്ജുവിൻ്റെ കരിയറിൽ ഒരു നാഴികക്കല്ലായി സിനിമ മാറിത്തീരും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
അതിസാഹസികമായി ട്രക്കിങ് നടത്തുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്നാണ് പോസ്റ്റർ നല്കുന്ന സൂചന.

വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ, സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, പാരറ്റ്മൗണ്ട് പിക്ചേഴ്സ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതും.