Movie prime

പ്രതീക്ഷ പതിന്മടങ്ങാക്കി മാലിക്ക് ട്രെയ്‌ലർ   

 

ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രം  മാലിക്കിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. ഈ മാസം 15 നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. ഏറെ പ്രതീക്ഷ നൽകുന്ന വിധത്തിലാണ് ട്രെയ്‌ലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. 

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്ക്, തീരദേശ ജനതയുടെ നായകമായ സുലൈമാന്‍ മാലിക്കിന്റെ ജീവിത കഥയാണ് പറയുന്നത്. 
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ്  ചിത്രം നിർമ്മിക്കുന്നത്.

ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദുനാഥ് എന്നിവരും ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.