Movie prime

വിസ്മയം ജനിപ്പിച്ച് മമ്ത മോഹൻദാസിൻ്റെ ആകാശ സഞ്ചാരം, വീഡിയോ കാണാം

Mamta Mohandas ലോകത്തെ ഏറ്റവും വലിയ സിപ്പ് ലൈനായ റാസൽ ഖൈമയിലെ ടോറോവെർദെ ജബൽ ജെയ്സ് സിപ്പ് ലൈനിലൂടെ പറന്ന് മമ്ത മോഹൻദാസ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലാണ് മമ്ത തൻ്റെ ആകാശയാത്രയുടെ വിസ്മയകരവും മനോഹരവുമായ ദൃശ്യങ്ങൾ പങ്കുവെച്ചത്. Mamta Mohandas ടോറോവെർദെ ഫ്ലൈറ്റ് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമാണെന്ന് ഇൻസ്റ്റഗ്രാമിൽ മമ്ത കുറിച്ചു. പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. കുട്ടിക്കാലത്തെ നിഷ്കളങ്കമായ ആഗ്രഹങ്ങളിൽ ഒന്ന് ഒരു കമേഴ്സ്യൽ പൈലറ്റ് ആകണമെന്നായിരുന്നു. അച്ഛനാണ് അതിനോട് നോ More
 
വിസ്മയം ജനിപ്പിച്ച് മമ്ത മോഹൻദാസിൻ്റെ ആകാശ സഞ്ചാരം, വീഡിയോ കാണാം

Mamta Mohandas

ലോകത്തെ ഏറ്റവും വലിയ സിപ്പ് ലൈനായ റാസൽ ഖൈമയിലെ ടോറോവെർദെ ജബൽ ജെയ്സ് സിപ്പ് ലൈനിലൂടെ പറന്ന് മമ്ത മോഹൻദാസ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലാണ് മമ്ത തൻ്റെ ആകാശയാത്രയുടെ വിസ്മയകരവും മനോഹരവുമായ ദൃശ്യങ്ങൾ പങ്കുവെച്ചത്. Mamta Mohandas

ടോറോവെർദെ ഫ്ലൈറ്റ് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമാണെന്ന് ഇൻസ്റ്റഗ്രാമിൽ മമ്ത കുറിച്ചു. പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. കുട്ടിക്കാലത്തെ നിഷ്കളങ്കമായ ആഗ്രഹങ്ങളിൽ ഒന്ന് ഒരു കമേഴ്സ്യൽ പൈലറ്റ് ആകണമെന്നായിരുന്നു. അച്ഛനാണ് അതിനോട് നോ പറഞ്ഞത്… ഈ യാത്രയോടെ പറക്കണം എന്ന തൻ്റെ എക്കാലത്തേയും വലിയ ആഗ്രഹം അതിൻ്റെ സാഫല്യത്തോട് അടുക്കുകയാണ്. സ്വന്തം യാത്രയുടെ പൈലറ്റാവുക എന്നതിന് തുല്യമായ മറ്റൊരു വികാരമില്ല. സ്വന്തം ജീവിതത്തിൻ്റെ പൈലറ്റാവാൻ താൻ ഇഷ്ടപ്പെടുന്നു എന്നാണ് മമ്തയുടെ കുറിപ്പ്.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

മമ്തയുടെ സാഹസിക സഞ്ചാരത്തെ പ്രകീർത്തിച്ച് നിരവധി കമൻ്റുകൾ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. സൂപ്പർ വുമൺ, അയൺ വുമൺ എന്നെല്ലാം കമൻ്റുകൾ ഉണ്ട്. ബോൾഡ് ആൻ്റ് ബ്യൂട്ടിഫുൾ, കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്നെല്ലാം ആരാധകർ ആശംസകൾ അർപിക്കുന്നു. യാതൊരു ടെൻഷനുമില്ലാതെ ഇതൊക്കെ എന്ത് എന്ന നിസ്സാരമട്ടിൽ പോകുന്നതിനെ പറ്റിയാണ് ചിലരുടെ പ്രതികരണം.

ജബൽ ജെയ്സ് പർവതനിരകൾക്ക് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 1680 മീറ്റർ ഉയരത്തിലുള്ള സിപ്പ് ലൈനിലൂടെയാണ് മമ്ത ഒറ്റക്ക് പറക്കുന്നത്. 2.832 കിലോമീറ്ററാണ് ലൈനിൻ്റെ നീളം. മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗതയിലാണ് സഞ്ചാരം. സൂപ്പർമാൻ(സൂപ്പർ വുമൺ) പൊസിഷനിൽ, ബെല്ലി ഡൗൺ നിലയിലാണ് പറക്കൽ.