ചിരഞ്ജീവിയെ ട്രോളാൻ നോക്കിയ രാം ഗോപാൽ വർമ്മയ്ക്ക് ഫാൻസിന്റെ പൊങ്കാല
സെലിബ്രിറ്റികളെ ട്രോളാൻ മിടുക്കുള്ള ഒരാളാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. പലരെയും ട്രോളി മുൻപ് ഫാൻസിന്റെ കണ്ണിലെ കരടായി മാറാനും സോഷ്യൽ മീഡിയ വഴി അതിന്റെ പ്രത്യാഘാതങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കോറോണയെ നേരിടാൻ സൂപ്പർസ്റ്റാർ രജനികാന്ത് എന്ത് സഹായം ചെയ്തു എന്ന് ചോദിച്ചു കുഴപ്പത്തിലായിരുന്നു. ഇപ്പോൾ ഇതാ തെലുങ്കു സൂപ്പർസ്റ്റാർ സാക്ഷാൽ ചിരഞ്ജീവിയെ ട്രോളി പുലിവാല് പിടിച്ചിരിക്കുകയാണ് ആർജിവി.
കൊറോണ അവബോധത്തിനും ധനശേഖരണത്തിനുമായി ചിരഞ്ജീവിയും നാഗാർജുനയും, സായ് ധരം തേജ്, വരുൺ തേജ് എന്നീ താരങ്ങൾ ചേർത്ത് പുറത്തിറക്കിയ പാട്ടിനെയാണ് ആർജിവി ട്രോളിയത്. തനിക്ക് ബാക്ടീരിയകളുടെ ലോകത്ത് നിന്നും സന്ദേശം ലഭിച്ചു. വൈറസിനടക്കം എല്ലാവർക്കും പാട്ട് വളരെ ഇഷ്ടപ്പെട്ടു. വിഡ്ഢി ദിനത്തിൽ താനും ഒരു കൊറോണ പാട്ട് ഇറക്കുമെന്നും ആർജിവി ട്വീറ്റ് ചെയ്തു.
ഇതാണ് തെലുങ്കു ഫാൻസിനെ ചൊടിപ്പിച്ചത്. എല്ലാവർക്കും അവബോധം കൊടുക്കുന്നത് കൂടാതെ ധനശേഖരണം നടത്തുന്ന പാട്ടാണ് ചിരഞ്ജീവിയും സംഘവും പുറത്തിറക്കിയത്. വെറുതെ കുരയ്ക്കുക അല്ലാതെ എന്താണ് നിങ്ങൾ ചെയ്യുന്നതെന്നാണ് ഫാൻസ് ചോദിക്കുന്നത്.
MEGA emotional MULTISTAR Song on CORONAVIRUS is so mindblowinglyfantastic that intelligence sources from BACTERIA WORLD told even CORONAVIRUS LOVED IT https://t.co/Ba4gWlegmB Am myself releasing my own non emotional CORONA song on APRIL FOOL DAY .LET VIRUS DECIDE WHO IS FOOL
— Ram Gopal Varma (@RGVzoomin) March 29, 2020