Movie prime

സൈജു ചെറിയ സ്‌ക്രീനിൽ  

 

അഭിനയ മികവ് കൊണ്ട്  മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് സൈജു കുറുപ്പ്. സീരിയസ് -  കോമഡി വേഷങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ്  സൈജു. എന്നാൽ  ഇന്ന് താരം  വാർത്തകളിൽ നിറയുന്നത് തന്റെ പുതിയ ചിത്രത്തിന്റെ  പേരിലല്ല, മറിച്ച് തന്റെ സീരിയൽ വിശേഷങ്ങളിലൂടെയാണ്. 

ബിഗ് സ്‌ക്രീനിൽ നിന്ന് സ്മാൾ സ്‌ക്രീനിൽ അഭിനയിച്ച ത്രില്ലിലാണ് താരം ഇപ്പോൾ.  സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സീരിയലിലാണ് സൈജു കുറുപ്പ് നമ്മുടെ വീടുകളിൽ എത്തുന്നത്. ഗസ്റ്റ് റോളിലാണ് താരം എത്തുന്നത്. 

ഈ വിശേഷം സൈജു തന്നെയാണ തന്റെ  സമൂഹ മാധ്യമത്തിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. ചന്ദ്രാ ലക്ഷ്മൺ , കിഷോർ സത്യ എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.  സീരിയലിന്‍റെ വലിയ ആരാധകനാണ് താനെന്നും ഒരു എപ്പിസോഡിലെങ്കിലും അഭിനയിക്കാനായി കാത്തരിക്കുകയായിരുന്നുവെന്നും സൈജു തന്റെ പോസ്റ്റിൽ എഴുതി. ഈ വാർത്തയറിഞ്ഞാൽ ഏറ്റവും സന്തോഷിക്കുന്നത് തന്റെ അമ്മയായിരിക്കും എന്നും, സൈജു കുറുപ്പ് തന്റെ പോസ്റ്റിൽ പറയുന്നു.