Movie prime

സോനു സൂദ് “സ്ഥിരം കുറ്റവാളി”യെന്ന് ബിഎംസി ബോംബെ ഹൈക്കോടതിയിൽ

Sonu Sood പ്രശസ്ത ബോളിവുഡ് നടൻ സോനു സൂദിനെ “ഹാബിച്വൽ ഒഫൻഡർ” എന്ന് വിശേഷിപ്പിച്ച് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. രണ്ടുതവണ നടപടി സ്വീകരിച്ചിട്ടും അത് വകവെയ്ക്കാതെ താരം അനധികൃത നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ബിഎംസി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ ബോധിപ്പിച്ചു.Sonu Sood ജുഹു സബർബൻ മേഖലയിലുള്ള ശക്തി സാഗർ കെട്ടിടത്തിൽ അനുമതി കൂടാതെ, അനധികൃത നിർമാണം നടത്തുന്നു എന്നതാണ് ബിഎംസി യുടെ ആരോപണം. ആറു നിലകളുള്ള റസിഡൻഷ്യൽ കോംപ്ലക്സാണ് താരത്തിൻ്റെ ഉടമസ്ഥതയിലുള്ള ശക്തി സാഗർ. അനുമതി More
 
സോനു സൂദ് “സ്ഥിരം കുറ്റവാളി”യെന്ന് ബിഎംസി ബോംബെ ഹൈക്കോടതിയിൽ

Sonu Sood
പ്രശസ്ത ബോളിവുഡ് നടൻ സോനു സൂദിനെ “ഹാബിച്വൽ ഒഫൻഡർ” എന്ന് വിശേഷിപ്പിച്ച് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. രണ്ടുതവണ നടപടി സ്വീകരിച്ചിട്ടും അത് വകവെയ്ക്കാതെ താരം അനധികൃത നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ബിഎംസി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ ബോധിപ്പിച്ചു.Sonu Sood

ജുഹു സബർബൻ മേഖലയിലുള്ള ശക്തി സാഗർ കെട്ടിടത്തിൽ അനുമതി കൂടാതെ, അനധികൃത നിർമാണം നടത്തുന്നു എന്നതാണ് ബിഎംസി യുടെ ആരോപണം. ആറു നിലകളുള്ള റസിഡൻഷ്യൽ കോംപ്ലക്സാണ് താരത്തിൻ്റെ ഉടമസ്ഥതയിലുള്ള ശക്തി സാഗർ. അനുമതി വാങ്ങാതെ ഘടനാപരമായ മാറ്റങ്ങൾ വരുത്തി പ്രസ്തുത കെട്ടിടത്തെ ഒരു ഹോട്ടലാക്കി മാറ്റാനാണ് താരം ശ്രമിക്കുന്നത് എന്ന് ബിഎംസി ആരോപിക്കുന്നു.

കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചാണ് നിർമാണം നടക്കുന്നത്. ലൈസൻസില്ലാതെയാണ് കെട്ടിടം പ്രവർത്തിക്കുന്നത്. അനധികൃത നിർമാണത്തിനെതിരെ 2018 സെപ്റ്റംബറിൽ തന്നെ നടപടി എടുത്തിരുന്നു. എന്നാൽ നിയമത്തെ വെല്ലുവിളിച്ച് താരം നിർമാണം തുടർന്നു. 2018 നവംബർ 12-ന് അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിയിരുന്നു. എന്നാൽ തുടർച്ചയായി നിയമം ലംഘിക്കുകയാണ് താരം. നിർദിഷ്ട കെട്ടിടത്തിൻ്റെ ഉടമകൾ തങ്ങളാണ് എന്ന് കാണിക്കാനുള്ള രേഖകൾ പോലും സോനു സൂദിൻ്റെയും ഭാര്യ സോനാലി സൂദിൻ്റെയും പക്കലില്ലെന്നും ബിഎംസി നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

തൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ യാതൊന്നും നടത്തിയിട്ടില്ലെന്നും മഹാരാഷ്ട്ര റീജ്യണൽ ടൗൺ പ്ലാനിങ്ങ് ചട്ടപ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്യുന്നതെന്നുമാണ് സോനു സൂദിൻ്റെ വാദം. ദബാങ്ങ്, ജോധ അക്ബർ, സിംബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ കോവിഡ് കാലത്ത് നടത്തിയ തുടർച്ചയായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ദേശീയ തലത്തിൽ പ്രകീർത്തിക്കപ്പെട്ടിരുന്നു.