Movie prime

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ബോളിവുഡിൽ

 

തെന്നിന്ത്യൻ താര സുന്ദരി നയൻതാര  ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു.  ഷാരുഖ്ഖാന്റെ നായികയാണ് ബോളിവുഡിൽ  നയൻസിന്റെ ആദ്യ ചുവടുവയ്പ്പ് . അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അറ്റ്ലി ആദ്യമായിട്ട് സ്വതന്ത്ര സംവിധാനം നിർവഹിച്ച രാജാറാണിയിലും നായിക നയൻ‌താര തന്നെയായിരുന്നു. 

ബോക്സ്  ഓഫീസിൽ  വൻ വിജയം കൈവരിച്ച ബിഗിലിലും നയൻസ് തന്നെയായിരുന്നു നായിക. പുതിയ  ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 

ചിത്രത്തിൽ ഷാരുഖ്ഖാൻ ഇരട്ട വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ  കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടില്ല.

ഇതിന് മുൻപ് ബോളിവുഡിൽ നിരവധി അവസരങ്ങൾ നയൻസിനെ തേടി എത്തിയെങ്കിലും മറ്റു ചിത്രങ്ങളുടെ തിരക്കുകൾ കാരണം എല്ലാം ഒഴിവാക്കുകയായിരുന്നു. ഒരു  പിടി ചിത്രങ്ങളാണ് തമിഴിൽ  നയൻതാരയുടേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. മിക്കതും വൻ  നിർമ്മാണ കമ്പനികളുടേതാണ്.  

ഒരു ഇടവേളയ്ക്ക്  ശേഷമാണ് ഷാരുഖ്ഖാൻ വീണ്ടും ചിത്രങ്ങളിൽ സജീവമായി തുടങ്ങുന്നത്. അവസാനമായി ഷാരുഖിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ ഒന്നും  തന്നെ വേണ്ടത്ര ജനശ്രദ്ധ നേടിയിരുന്നില്ല. അതുകൊണ്ട് തന്നെ  താരം  ഒരു  ഇടവേള എടുത്ത് മികച്ച തിരക്കഥയ്ക്കായിയുള്ള കാത്തിരിപ്പിലായിരുന്നു. നിലവിൽ പത്താൻ എന്ന  ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ഷാരുഖ്ഖാൻ ഉള്ളത്.