Movie prime

സുശാന്ത് സിങ്ങ് രാജ്പുത്തിൻ്റെ ‘അസ്വസ്ഥതയുളവാക്കുന്ന’ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ, മുന്നറിയിപ്പുമായി മഹാരാഷ്ട്ര പൊലീസ്

Sushanth Singh Rajput അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുത്തിൻ്റെ ‘അസ്വസ്ഥതയുളവാക്കുന്ന’ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി മഹാരാഷ്ട്ര പൊലീസ്. സൈബർ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷിക്കാൻ ചുമതലപ്പെട്ട മഹാരാഷ്ട്ര സൈബർ പൊലീസാണ്, കഴിഞ്ഞ ദിവസം ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ്റെ അസ്വസ്ഥതയുളവാക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകിയത്. Sushanth Singh Rajput അത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. നിയമപരമായ ചട്ടങ്ങൾക്കും കോടതിയുടെ മാർഗനിർദേശങ്ങൾക്കും വിരുദ്ധമാണ് അത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. More
 
സുശാന്ത് സിങ്ങ് രാജ്പുത്തിൻ്റെ ‘അസ്വസ്ഥതയുളവാക്കുന്ന’ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ, മുന്നറിയിപ്പുമായി മഹാരാഷ്ട്ര പൊലീസ്

Sushanth Singh Rajput

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുത്തിൻ്റെ ‘അസ്വസ്ഥതയുളവാക്കുന്ന’ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി മഹാരാഷ്ട്ര പൊലീസ്. സൈബർ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷിക്കാൻ ചുമതലപ്പെട്ട മഹാരാഷ്ട്ര സൈബർ പൊലീസാണ്, കഴിഞ്ഞ ദിവസം ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ്റെ അസ്വസ്ഥതയുളവാക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകിയത്.

Sushanth Singh Rajput
അത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. നിയമപരമായ ചട്ടങ്ങൾക്കും കോടതിയുടെ മാർഗനിർദേശങ്ങൾക്കും വിരുദ്ധമാണ് അത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. അസ്വസ്ഥത ഉളവാക്കുന്ന ചിത്രങ്ങൾ ഇതിനോടകം പോസ്റ്റ് ചെയ്തിട്ടുള്ളവർ ഉടൻ തന്നെ അവ നീക്കം ചെയ്യണം. അല്ലെങ്കിൽ കർശനമായ നിയമ നടപടികൾ അത്തരക്കാർക്കെതിരെ സ്വീകരിക്കും – മഹാരാഷ്ട്ര പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ശനിയാഴ്ചയാണ് ബാന്ദ്രയിലെ വസതിയിൽ നടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ പലരും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.
എം എസ് ധോണി- ദി അൺട്രോൾഡ് സ്റ്റോറി, പി കെ, കായ് പോ ചേ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് സുശാന്ത് സിങ്ങ് രാജ്പുത്ത്. പ്രളയകാലത്ത് കേരളത്തിന് ഒരു കോടി രൂപ സംഭാവന ചെയ്ത നടൻ മലയാളികൾക്കിടയിലും ഏറെ പ്രിയങ്കരനായിരുന്നു.