Movie prime

ബ്ലാസ്റ്റേഴ്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി 

 

അജു വര്‍ഗീസ് നായകനാകുന്ന ചിത്രം ബ്ലാസ്റ്റേഴ്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  നന്ദകുമാര്‍ എ പിയും മിഥുൻ ടി ബാബുവും ചേർന്നാണ്  ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ്. അജു വര്‍ഗീസിന് പുറമെ അപ്പാനി ശരത് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ചിത്രത്തിന്റ തിരക്കഥ ഒരിക്കിരിക്കുന്നത് നന്ദകുമാര്‍ എ പി തന്നെയാണ്. 

ചിത്രത്തിൽ  സലിം കുമാറും ഒരു പ്രധാനപ്പെട്ട കഥാപാത്രം കൈകാര്യം ചെയ്യുന്നു. പോസ്റ്റർ റിലീസിംഗ് അവസരത്തിൽ സലിം കുമാർ ഉൾപ്പടെയുള്ള താരങ്ങൾക്ക് മമ്മുട്ടി ആശംസകൾ അറിയിച്ചിട്ടുണ്ട്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.