Movie prime

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പൊടിപിടിച്ചു തുടങ്ങി

പതിനഞ്ച് ആൺ സിംഹങ്ങളാണ് മലയാള സിനിമയിലെ സകലതും തീരുമാനിക്കുന്നതെന്ന കണ്ടെത്തൽ ആ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നിട്ടും? എന്നിട്ടും, ഒന്നുമില്ല. നടിമാർ വസ്ത്രം മാറുന്നത് ചിത്രീകരിച്ചുള്ള ബ്ലാക്ക് മെയിലിംഗ് സർവസാധാരണമാണെന്നും മോഹൻലാൽ ആനക്കൊമ്പ് കൈവശം വക്കുന്നതു പോലെ എളുപ്പത്തിലാണതെന്നും വ്യക്തമായിട്ടും മലയാളത്തിലെ, പ്രത്യേകിച്ച് സിനിമയിലെ, സാംസ്കാരിക സിങ്കങ്ങൾ പേരിന് ഒന്ന് ഞെട്ടുക പോലും ചെയ്തില്ല… ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പൊടിപിടിക്കുന്നതിനെപ്പറ്റി പി ജെ ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റ് കാലാപാനി സിനിമ നിരവധി ഭാഷകളിലെടുക്കാൻ ഫണ്ട് ചെയ്തത് സംഘ പരിവാർ പദ്ധതിയായിരുന്നോ? ആണെങ്കിൽ ,സവർക്കറുടെ നാണം More
 
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പൊടിപിടിച്ചു തുടങ്ങി
പതിനഞ്ച് ആൺ സിംഹങ്ങളാണ് മലയാള സിനിമയിലെ സകലതും തീരുമാനിക്കുന്നതെന്ന കണ്ടെത്തൽ ആ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നിട്ടും? എന്നിട്ടും, ഒന്നുമില്ല. നടിമാർ വസ്ത്രം മാറുന്നത് ചിത്രീകരിച്ചുള്ള ബ്ലാക്ക് മെയിലിംഗ് സർവസാധാരണമാണെന്നും മോഹൻലാൽ ആനക്കൊമ്പ് കൈവശം വക്കുന്നതു പോലെ എളുപ്പത്തിലാണതെന്നും വ്യക്തമായിട്ടും മലയാളത്തിലെ, പ്രത്യേകിച്ച് സിനിമയിലെ, സാംസ്കാരിക സിങ്കങ്ങൾ പേരിന് ഒന്ന് ഞെട്ടുക പോലും ചെയ്തില്ല…
ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പൊടിപിടിക്കുന്നതിനെപ്പറ്റി പി ജെ ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റ്
കാലാപാനി സിനിമ നിരവധി ഭാഷകളിലെടുക്കാൻ ഫണ്ട് ചെയ്തത് സംഘ പരിവാർ പദ്ധതിയായിരുന്നോ? ആണെങ്കിൽ ,സവർക്കറുടെ നാണം കെട്ട മാപ്പെഴുതലിനെ ധീരമായ “അടവു തന്ത്ര”മായി അവതരിപ്പിക്കുന്നതിൽ അത് വിജയിച്ചു എന്നു വിലയിരുത്തിക്കൂടേ? അങ്ങനെയെങ്കിൽ ആ സിനിമ ഗാന്ധിജിയുടെ നെഞ്ചിലേക്ക് പായിച്ച സമർത്ഥമായ വെടിയുണ്ടയായിരുന്നില്ലേ? ഗോഡ്സെയുടെ വെടിയുണ്ടകളേക്കാൾ അത് ലക്ഷ്യം നേടിയില്ലേ?
ഇതിപ്പോൾ എഴുതാൻ കാരണം ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പൊടിപിടിച്ചു തുടങ്ങിയതാണ്. പതിനഞ്ച് ആൺ സിംഹങ്ങളാണ് മലയാള സിനിമയിലെ സകലതും തീരുമാനിക്കുന്നതെന്ന കണ്ടെത്തൽ അതിലുണ്ടായിരുന്നു. എന്നിട്ടും?എന്നിട്ടും, ഒന്നുമില്ല.
നടിമാർ വസ്ത്രം മാറുന്നത് ചിത്രീകരിച്ചുള്ള ബ്ലാക്ക് മെയിലിംഗ് സർവസാധാരണമാണെന്നും മോഹൻലാൽ ആനക്കൊമ്പ് കൈവശം വക്കുന്നതു പോലെ എളുപ്പത്തിലാണതെന്നും വ്യക്തമായിട്ടും മലയാളത്തിലെ ,പ്രത്യേകിച്ച് സിനിമയിലെ, സാംസ്കാരിക സിങ്കങ്ങൾ പേരിന് ഒന്ന് ഞെട്ടുക പോലും ചെയ്തില്ല. അതിനോട് പോലും ആർജവത്തോടെ ഒരു പ്രതികരണം വരാത്തതിൽ നിന്ന്വിമൻ ഇൻ സിനിമാ കളക്ടീവ് ചത്തുപോയി എന്ന് മനസിലാകുന്നു (അതുണ്ടാക്കാൻ മുൻകൈയെടുത്ത സഹോദരിമാരെ അപമാനിക്കാനല്ല ഇത്പറയുന്നത്.
മറിച്ച്, ഭരണത്തിൽ സ്വർണക്കള്ളക്കടത്തുകാരെക്കാൾ സ്വാധീനമുള്ള സിനിമാ മാഫിയ എന്ന പതിനഞ്ചംഗ സംഘത്തോട് നാലു ദിവസത്തേക്കായാലും നാലു വാക്ക് പറയാനവർ ധൈര്യപ്പെട്ടു. അതിനെ ഇന്നും ഉയർത്തിപ്പിടിക്കുന്നു. കെ.പിഎ സി ചേച്ചിയെപ്പോലെ ഒരു കാൽ ഇടത് പുരാഗമനത്തിലാണ് എന്നഭിനയിച്ചു കൊണ്ട് രണ്ടു കൈയ്യും നീട്ടി “കൈനീട്ടം” ഏറ്റുവാങ്ങാൻ പറ്റുന്നതിന്റെ ഫ്യൂഡൽ മഹത്വം
പാടി, സിനിമാ ഏട്ടപ്പന്മാരെ സുഖിപ്പിക്കുന്നതിന് ,ഞങ്ങൾ മനസാ തയ്യാറല്ല എന്നെങ്കിലും അവർ പറഞ്ഞു)
മാണിക്ക് സ്മാരകവും, ബെഹ്‌റക്ക് പോലീസും തറവാട്ടു സ്വത്തായി തീറെഴുതിക്കൊടുക്കുന്നതിനേക്കാൾ അപകടകരമാണ് ,ഒരു ജനാധിപത്യ കേരളത്തെ സംബന്ധിച്ച് യുവതലമുറയെ സംഘി – വീരാരാധനാ രാഷ്ട്രീയത്തിൽ ശിക്ഷണം നല്കി ജനാധിപത്യവിരുദ്ധരാക്കുന്ന മലയാള സിനിമാ ഏട്ടപ്പന്മാരുടെ അടക്കിവാഴൽ എന്നു ഞാൻ കരുതുന്നു. ആ പതിനഞ്ച് ഏട്ടപ്പന്മാരുടെ തലപ്പത്ത് പഴയ “കാലാപാനി ടീം “തന്നെയാണെന്നത് ഇനിയും ജനാധിപത്യ കേരളത്തിന് അപകടമായി തോന്നാത്തതെന്താണ്? സാംസ്കാരിക കേരളത്തിന്റെ നിയന്ത്രണം പതിനഞ്ച് ട്രോജൻ കുതിരകളെ ഏല്പിച്ച ശേഷം നാമെന്ത് ഇടതു സംസ്കാരത്തെക്കുറിച്ചാണ് പറയുന്നത്?