Movie prime

ഉന്തും പന്തും പിരാന്തുമായി സിത്താര

മലപ്പുറത്തിനെ നെഞ്ചിലേറ്റി ഉന്തും പന്തും പിരാന്തുമായി സിത്താര കൃഷ്ണകുമാർ എത്തി . മലപ്പുറം ജില്ലക്കെതിരെ ഈ അടുത്തകാലത്ത് ഉയർന്ന ആരോപണങ്ങൾക്ക് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഉന്തും പന്തും പിരാന്തുമെന്ന് പേരിട്ടിരിക്കുന്ന ഈ പാട്ടിലൂടെ . മലപ്പുറത്തിന്റെ നൈർമല്യവും സ്നേഹം നന്മയും വിളിച്ചോതുന്ന ഈ ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു. ഫുട്ബോള് താരം അനസ് എടത്തൊടികയും ഈ ആൽബത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് . ആൽബത്തിൽ ഉടനീളം മലപ്പുറത്തിന്റെ പ്രകൃതിഭംഗിയും തനതു കലകളെയും നമുക്ക് കാട്ടിത്തരുന്നുണ്ട്. സാദിഖ് പന്തല്ലൂരാണ് ആൽബത്തിന്റെ സംവിധാനവും സംഗീതവും More
 
ഉന്തും പന്തും പിരാന്തുമായി സിത്താര

മലപ്പുറത്തിനെ നെഞ്ചിലേറ്റി ഉന്തും പന്തും പിരാന്തുമായി സിത്താര കൃഷ്ണകുമാർ എത്തി . മലപ്പുറം ജില്ലക്കെതിരെ ഈ അടുത്തകാലത്ത് ഉയർന്ന ആരോപണങ്ങൾക്ക് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഉന്തും പന്തും പിരാന്തുമെന്ന് പേരിട്ടിരിക്കുന്ന ഈ പാട്ടിലൂടെ . മലപ്പുറത്തിന്റെ നൈർമല്യവും സ്നേഹം നന്മയും വിളിച്ചോതുന്ന ഈ ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു. ഫുട്ബോള്‍ താരം അനസ് എടത്തൊടികയും ഈ ആൽബത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് .

ആൽബത്തിൽ ഉടനീളം മലപ്പുറത്തിന്റെ പ്രകൃതിഭംഗിയും തനതു കലകളെയും നമുക്ക് കാട്ടിത്തരുന്നുണ്ട്. സാദിഖ് പന്തല്ലൂരാണ് ആൽബത്തിന്റെ സംവിധാനവും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്. കൂടാതെ സിത്താരയോടൊപ്പം സാദിഖ് പന്തല്ലൂരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് നവാസ് പൂന്തോട്ടത്തിലാണ്. ആൽബത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സലീം പുളിക്കല്‍.മാക് ബ്രോ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം നിർവ്വഹിച്ചിരിക്കുന്നത്.