Movie prime

തനിച്ചിരിക്കുമ്പോൾ ശ്യാമപ്രസാദിൻ്റെ സിനിമകൾ കണ്ടു നോക്കാൻ ശാരദക്കുട്ടി

ആർട്ടിസ്റ്റ് കണ്ടു. ഋതു കണ്ടു. അരികെ കണ്ടു. ഒരേ കടൽ കണ്ടു. അഗ്നിസാക്ഷി കണ്ടു. തഴുതിട്ട മുറിയിൽ തനിച്ചിരുന്നു കണ്ടപ്പോൾ അവയൊന്നും മുൻപു കണ്ട സിനിമകളേയല്ല. അടച്ചു പൂട്ടിയിട്ട വാതിൽപ്പഴുതിനിടയിലൂടെ കയറിവരാൻ വേണ്ടി ഉണ്ടാക്കിയതുപോലെയാണ് ആ സിനിമകൾ. ശ്യാമപ്രസാദിൻ്റെ പ്രണയ സിനിമകൾ കണ്ട അനുഭവത്തെപ്പറ്റി മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് തനിച്ചിരിക്കുമ്പോൾ, മുറിയിൽ അടച്ചിരിക്കുമ്പോൾ ശ്യാമപ്രസാദിന്റെ സിനിമകൾ കണ്ടു നോക്കൂ. പ്രണയ സിനിമകൾ പ്രത്യേകിച്ചും. അടച്ചു പൂട്ടിയിട്ട വാതിൽപ്പഴുതിനിടയിലൂടെ കയറി വരാൻ വേണ്ടി More
 
തനിച്ചിരിക്കുമ്പോൾ ശ്യാമപ്രസാദിൻ്റെ സിനിമകൾ കണ്ടു നോക്കാൻ ശാരദക്കുട്ടി

ആർട്ടിസ്റ്റ് കണ്ടു. ഋതു കണ്ടു. അരികെ കണ്ടു. ഒരേ കടൽ കണ്ടു. അഗ്നിസാക്ഷി കണ്ടു. തഴുതിട്ട മുറിയിൽ തനിച്ചിരുന്നു കണ്ടപ്പോൾ അവയൊന്നും മുൻപു കണ്ട സിനിമകളേയല്ല. അടച്ചു പൂട്ടിയിട്ട വാതിൽപ്പഴുതിനിടയിലൂടെ കയറിവരാൻ വേണ്ടി ഉണ്ടാക്കിയതുപോലെയാണ് ആ സിനിമകൾ.

ശ്യാമപ്രസാദിൻ്റെ പ്രണയ സിനിമകൾ കണ്ട അനുഭവത്തെപ്പറ്റി മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്

തനിച്ചിരിക്കുമ്പോൾ, മുറിയിൽ അടച്ചിരിക്കുമ്പോൾ ശ്യാമപ്രസാദിന്റെ സിനിമകൾ കണ്ടു നോക്കൂ. പ്രണയ സിനിമകൾ പ്രത്യേകിച്ചും. അടച്ചു പൂട്ടിയിട്ട വാതിൽപ്പഴുതിനിടയിലൂടെ കയറി വരാൻ വേണ്ടി ഉണ്ടാക്കിയതുപോലെയാണ് ആ സിനിമകൾ. ഉറപ്പായും അതങ്ങനെ തന്നെയാണ്

കഴിഞ്ഞ ദിവസങ്ങളിലാണിതൊക്കെ സംഭവിച്ചത്. ഞാനിപ്പോൾ മറ്റേതോ ഗന്ധങ്ങൾക്കും വർണ്ണങ്ങൾക്കും ശബ്ദങ്ങൾക്കുമിടയിലാണ്.

ആർട്ടിസ്റ്റ് കണ്ടു. ഋതു കണ്ടു. അരികെ കണ്ടു. ഒരേ കടൽ കണ്ടു. അഗ്നിസാക്ഷി കണ്ടു. തഴുതിട്ട മുറിയിൽ തനിച്ചിരുന്നു കണ്ടപ്പോൾ അവയൊന്നും മുൻപു കണ്ട സിനിമകളേയല്ല.

അടിസ്ഥാനപരമായ ചില വാസനകളെ, ഉന്മത്തവും ശാരീരികവുമായ ചില സ്വകാര്യതകളെ തിരിച്ചറിയുവാൻ അവ സഹായിക്കും. അങ്ങനെ അകാരണമായ മാനസികവ്യഥകൾക്ക് പെട്ടെന്ന് ഒരു ഞെട്ടലിൽ വ്യക്തമായ ഉത്തരങ്ങൾ കിട്ടുന്നു.

ഇപ്പോൾ ഫഹദ് ഫാസിലോ, ആൻ അഗസ്റ്റിനോ, റിമ കല്ലിങ്കലോ, സംവൃതാ സുനിലോ, മീരാ ജാസ്മിനോ, മമ്മൂട്ടിയോ, ബിജു മേനോനോ, മംതാ മോഹൻ ദാസോ, വീനീതോ ശോഭനയോ ഇല്ല… എല്ലാം ഞാനായിരുന്നു. തീയേറ്ററിലായിരുന്നു അവരെല്ലാമുണ്ടായിരുന്നത്.

ഈ മുറിയിൽ പലതായി വിഘടിച്ചു നിൽക്കുന്ന ഞാൻ മാത്രം. എനിക്ക് അനായാസമായി വഴുതിയിറങ്ങാനുള്ള എത്ര തുരങ്കങ്ങളാണവയിലുള്ളത്!!!

എന്നും ഞാൻ ശരിയാണ്, ശരി മാത്രമാണ് എന്നോർമ്മിപ്പിക്കുകയാണ് ശ്യാമപ്രസാദിന്റെ സിനിമകൾ.