Movie prime

തൈറോയ്ഡ് രോഗങ്ങളും വിറ്റമിൻ അപര്യാപ്തതയും ചർച്ച ചെയ്ത് മൈൻഡ്റേ സ്പെഷ്യൽ സയന്റിഫിക് ഫോറം കൊച്ചിയിൽ

കൊച്ചി: രാജ്യത്തെ ലാബ് പ്രവർത്തനങ്ങൾ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൈൻഡ്റേ മെഡിക്കൽ ഇന്ത്യ കൊച്ചിയിൽ പ്രത്യേക സയന്റിഫിക് ഫോറം സംഘടിപ്പിച്ചു. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ രോഗപ്രതിരോധത്തിൽ ലാബ് ടെസ്റ്റുകൾക്കുള്ള പ്രാധാന്യം ചർച്ചചെയ്യപ്പെട്ടു. തൈറോയ്ഡ് രോഗങ്ങൾ, വിറ്റമിൻ അപര്യാപ്തത എന്നിവയെപ്പറ്റി വിദഗ്ധർ സംസാരിച്ചു. ഡയഗ്നോസ്റ്റിക് ടെക്നോളജി രംഗത്തെ കമ്പനിയുടെ മേൽക്കൈയ്യും സാങ്കേതികത്തികവും പ്രദർശിപ്പിക്കുന്ന സമ്മേളനമായിരുന്നു കൊച്ചിയിൽ നടന്നത്. മെഡിക്കൽ ഉപകരണ സാങ്കേതിക മേഖലയിൽ ആഗോളതലത്തിൽ അതികായരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കമ്പനിയാണ് മൈൻഡ്റേ. ആശുപത്രികൾക്കും ലാബുകൾക്കും ഡയഗ്നോസ്റ്റിക് സെന്ററുകൾക്കും More
 
തൈറോയ്ഡ് രോഗങ്ങളും വിറ്റമിൻ അപര്യാപ്തതയും ചർച്ച ചെയ്ത് മൈൻഡ്റേ സ്പെഷ്യൽ സയന്റിഫിക് ഫോറം കൊച്ചിയിൽ

കൊച്ചി: രാജ്യത്തെ ലാബ് പ്രവർത്തനങ്ങൾ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൈൻഡ്റേ മെഡിക്കൽ ഇന്ത്യ കൊച്ചിയിൽ പ്രത്യേക സയന്റിഫിക് ഫോറം സംഘടിപ്പിച്ചു. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ രോഗപ്രതിരോധത്തിൽ ലാബ് ടെസ്റ്റുകൾക്കുള്ള പ്രാധാന്യം ചർച്ചചെയ്യപ്പെട്ടു. തൈറോയ്ഡ് രോഗങ്ങൾ, വിറ്റമിൻ അപര്യാപ്തത എന്നിവയെപ്പറ്റി വിദഗ്ധർ സംസാരിച്ചു. ഡയഗ്നോസ്റ്റിക് ടെക്‌നോളജി രംഗത്തെ കമ്പനിയുടെ മേൽക്കൈയ്യും സാങ്കേതികത്തികവും പ്രദർശിപ്പിക്കുന്ന സമ്മേളനമായിരുന്നു കൊച്ചിയിൽ നടന്നത്. മെഡിക്കൽ ഉപകരണ സാങ്കേതിക മേഖലയിൽ ആഗോളതലത്തിൽ അതികായരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കമ്പനിയാണ് മൈൻഡ്റേ.

ആശുപത്രികൾക്കും ലാബുകൾക്കും ഡയഗ്നോസ്റ്റിക് സെന്ററുകൾക്കും നൂതന ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന മൈൻഡ്റേ, രാജ്യത്തെ ലാബ് പ്രവർത്തനങ്ങൾ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ രംഗത്ത് പുതിയ ചുവടുവെപ്പുകൾ നടത്തുന്നത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളെജിലെ തൈറോയ്ഡ് വിഭാഗം തലവൻ ഡോ. എ എസ് കനകസഭാപതി തൈറോയ്ഡ് രോഗനിർണയവും ചികിത്സയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മിംസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ലാബ് വിഭാഗം സീനിയർ കൺസൾട്ടന്റും അഡ്വൈസറുമായ ഡോ. ജോർജ്ജ് എബ്രഹാം ഇമ്മ്യൂണോ അസ്സേ ലാബുകളുടെ യന്ത്രവത്ക്കരണത്തെപ്പറ്റിയും കൊച്ചി മെഡ്‌വിൻ ലാബ് ഡയറക്ടർ ഡോ. ജെ സുരേഷ്‌കുമാർ ജീവകങ്ങളുടെ അപര്യാപ്തതയെക്കുറിച്ചും ക്‌ളാസ്സുകൾ നയിച്ചു.

ലോകത്ത് ഏറ്റവുമധികം പേരെ ബാധിക്കുന്ന എൻഡോക്രൈൻ രോഗങ്ങളിലൊന്നാണ് തൈറോയ്ഡ് രോഗമെന്നും രോഗബാധിതരുടെ എണ്ണം ഇന്ത്യയിലും വളരെ കൂടുതലാണെന്നും ഫോറം അഭിപ്രായപ്പെട്ടു. ഏതാണ്ട് 42 ദശലക്ഷം തൈറോയ്ഡ് രോഗികൾ രാജ്യത്തുണ്ട്. നേരത്തേയുള്ള രോഗനിർണയവും ചികിത്സയുമാണ് ഇക്കാര്യത്തിൽ വേണ്ടത്. രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തുടനീളം ഇരുന്നൂറിൽപ്പരം ഇടങ്ങളിൽ സ്ഥാപിച്ച കെമിലുമിനെസെൻസ് റേഞ്ചിലുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിജയവും സയന്റിഫിക് ഫോറം ആഘോഷമാക്കി. നൂതന സാങ്കേതികവിദ്യയും ലളിതവും കരുത്തുറ്റതുമായ ഹാർഡ്‌വെയറും മെച്ചപ്പെട്ട സാങ്കേതിക പിന്തുണയുമാണ് വിജയത്തിന് കാരണമെന്ന് മൈൻഡ്റേ ഇന്ത്യ പ്രൊഡക്റ്റ് മാനേജർ ധരംപാൽ ശർമ അഭിപ്രായപ്പെട്ടു. ഈ നേട്ടങ്ങൾ ആത്യന്തികമായി രോഗികൾക്കാണ് ഗുണം ചെയ്യുന്നത്.

ആധുനിക സാങ്കേതികവിദ്യസ്വീകരിക്കുന്നതോടൊപ്പം ഇന്നൊവേഷനും കൊണ്ടുവന്ന് ആരോഗ്യരക്ഷ എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ദൗത്യമാണ് കമ്പനി നിറവേറ്റുന്നതെന്ന് ഷെൻഷെൻ മൈൻഡ് റേ ബയോമെഡിക്കൽ ഇലക്ട്രോണിക്സ് ഐ വി ഡി ചാനൽ സെയിൽസ് മാനേജർ നിന ഴാങ് പറഞ്ഞു. “സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനകരമായ വിധത്തിൽ ചെലവ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്” – അവർ വ്യക്തമാക്കി. ഹെമറ്റോളജി, ബയോ-കെമിസ്ട്രി, ഇമ്മ്യൂണോ ഡയഗ്നോസ്റ്റിക്സ് വിഭാഗങ്ങളിൽ ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പാത്തോളജിസ്റ്റുകളുമായി യോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെ വ്യത്യസ്ത ചികിത്സാ വിഭാഗങ്ങൾക്കാവശ്യമായ നൂതന സേവനങ്ങളാണ് മൈൻഡ്റേ നിർവഹിക്കുന്നത്. വൈജ്ഞാനിക മേഖലയിലെ ഗൗരവപൂർണമായ അന്വേഷണങ്ങളെയും സംവാദങ്ങളെയും പിന്തുണയ്ക്കുകയും അത്തരം പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. രാജ്യത്ത് അതിവേഗം വളർന്നുവരുന്ന ഐ വി ഡി മേഖലയിൽ വിപണിവിഹിതം വർധിപ്പിക്കാനുള്ള ഊർജിത ശ്രമങ്ങളും ഇതോടൊപ്പം നടത്തുന്നു .