in

ക്ലൈമറ്റ് സയൻസ് ഇൻഫൊർമേഷൻ സെന്റർ; പുതിയ സ്പെയ്സ് അവതരിപ്പിച്ച് ഫേസ്ബുക്ക്

Climate Science

കാലാവസ്ഥയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ അപ്പപ്പോൾ അറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ സ്പെയ്സ് അവതരിപ്പിച്ച് ഫേസ് ബുക്ക്. ലോകത്തെ പ്രമുഖ കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള ആധികാരിക വിവരങ്ങളാണ് ഇതിലൂടെ ഫേസ് ബുക്ക് ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. ക്ലൈമറ്റ് സയൻസ് ഇൻഫൊർമേഷൻ സെൻ്റർ എന്ന ഈ നൂതന ഫീച്ചർഫേസ്ബുക്കിന്റെ ഏറ്റവും മുകളിലായി ഹൈലൈറ്റ് ചെയ്യുന്ന വിധത്തിൽ ആയിരിക്കുമെന്ന് സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു.Climate Science

യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് കാട്ടുതീ പടരുന്നതും ദക്ഷിണ സുഡാനിലെയും ദക്ഷിണേഷ്യയിലെയും വെള്ളപ്പൊക്കവും നാം കണ്ടു. കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമായി കഴിഞ്ഞെന്നും അതിനനുസൃതമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ദിനം തോറും വർധിച്ചു വരികയാണെന്നും ഇതിൽനിന്നെല്ലാം വ്യക്തമാണ്. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വസ്തുതാപരമായ വിവരങ്ങളാണ് കാലാവസ്ഥാ ശാസ്ത്ര വിവര കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന്, ഫേസ് ബുക്ക് ഉപയോക്താക്കൾക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ചെയ്യാവുന്ന പ്രായോഗിക നടപടികൾ കൂടി ഇതിൽ ഉൾപ്പെടുത്തും.

2050-ഓടെ ആഗോള താപന വര്‍ധനയുടെ തോത് 1.5 ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള പാരീസ് കരാറിൻ്റെ ലക്ഷ്യം കൈവരിക്കാൻ, ഹരിത ഗൃഹവ്യാപന നിരക്ക് പൂജ്യത്തിലേക്ക് എത്തേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ കമ്പനി തയ്യാറെടുക്കുന്നതായി സക്കർബർഗ് പറഞ്ഞു. 2020-ൽത്തന്നെ കമ്പനിയുടെ ഗ്ലോബൽ ഓപ്പറേഷൻസ് നെറ്റ് സീറോ എമിഷൻ നില കൈവരിക്കുമെന്നും
2030-ഓടെ അത് മുഴുവൻ വാല്യൂ ചെയിനിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓഫീസ്, ഡാറ്റാ സെന്ററുകൾ, ഹാർഡ്‌വെയർ എന്നിവയുടെ ജീവിത ചക്രത്തിൽ ഉടനീളം കാര്യക്ഷമമായ രൂപകൽപനയും പ്രവർത്തനങ്ങളും നിർമാണവും ഉറപ്പാക്കും. നിലവിലുള്ള സാങ്കേതികവിദ്യയും ഹരിത ഗൃഹ വാതകങ്ങളുടെ (ജിഎച്ച്ജി) നിർഗമനം കുറയ്ക്കുന്ന പ്രത്യേക സാങ്കേതിക വിദ്യയും അതിന് ഉപയുക്തമാക്കും. അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യാനുള്ള പുതിയ സൊല്യൂഷനുകൾ വികസിപ്പിക്കാൻ സഹായം നല്കും. സീറോ-കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാൻ പുതിയ ഗവേഷണ പ്രവർത്തനങ്ങളെ കോർപ്പറേറ്റ് ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന സയൻസ് ബേസ്ഡ് ടാർഗെറ്റ് ഇനീഷിയേറ്റീവിന് (എസ്ബിടിഐ) തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ആവുന്നത്ര ചെയ്യാനാണ് ഫേസ് ബുക്ക് ശ്രമിക്കുന്നതെന്നും മറ്റുള്ളവർക്ക് അതൊരു പ്രചോദനമാവുമെന്നും സക്കർബർഗ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

airport

വിമാനത്താവള സ്വകാര്യവത്ക്കരണം: നയപരമായ തീരുമാനമെന്ന് കേന്ദ്രസർക്കാർ

കുടവയർ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒന്നിവിടെ ശ്രദ്ധിച്ചേ !