Movie prime

ഡെന്മാർക്കിലെന്താണ് ഇങ്ങനെ നിരന്തരം ചീഞ്ഞുനാറുന്നത്? എന്തുകൊണ്ടാണ് ഈ നാറ്റം പെരുകി വരുന്നത്?

shihabuddin poithumukadavu പാലത്തായി സംഭവത്തിൽ പോലീസിനെയും ഭരണകൂടത്തെയും ന്യായീകരിച്ചും തർക്കിച്ചും തങ്ങളറിയാതെ സംഘിത്വത്തിലേക്ക് പതിയെ തെന്നിവീഴുന്ന പാവം അനുയായികൾ. അതെ, അവരെപ്പറ്റിത്തന്നെയാണ് ഉത്ക്കണ്ഠ. വലിയ ആൾക്കൂട്ടമാണത്. അത് പെരുകി വരുന്നു. ഇതിങ്ങനെ തുടർന്നാൽ അവർക്ക് സംഘിപാർട്ടികളിലേക്ക് കുടിയേറാൻ യാതൊരു വിധ രാഷ്ട്രീയ മാനസിക പ്രതിസന്ധിയുമില്ലാതായിത്തീരും.shihabuddin poithumukadavu പാലത്തായി വിഷയത്തിൽ സർക്കാരിനെ ന്യായീകരിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് പ്രശസ്ത ചെറുകഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്. ………. പോലീസിൽ സംഘി സാന്നിധ്യമുണ്ടോ എന്നതിനെക്കാൾ എന്നെപ്പോലുള്ളവരെ More
 
ഡെന്മാർക്കിലെന്താണ് ഇങ്ങനെ നിരന്തരം ചീഞ്ഞുനാറുന്നത്? എന്തുകൊണ്ടാണ് ഈ നാറ്റം പെരുകി വരുന്നത്?
shihabuddin poithumukadavu
പാലത്തായി സംഭവത്തിൽ പോലീസിനെയും ഭരണകൂടത്തെയും ന്യായീകരിച്ചും തർക്കിച്ചും തങ്ങളറിയാതെ സംഘിത്വത്തിലേക്ക് പതിയെ തെന്നിവീഴുന്ന പാവം അനുയായികൾ.
അതെ, അവരെപ്പറ്റിത്തന്നെയാണ് ഉത്ക്കണ്ഠ. വലിയ ആൾക്കൂട്ടമാണത്. അത് പെരുകി വരുന്നു. ഇതിങ്ങനെ തുടർന്നാൽ അവർക്ക് സംഘിപാർട്ടികളിലേക്ക് കുടിയേറാൻ യാതൊരു വിധ രാഷ്ട്രീയ മാനസിക പ്രതിസന്ധിയുമില്ലാതായിത്തീരും.shihabuddin poithumukadavu
പാലത്തായി വിഷയത്തിൽ സർക്കാരിനെ ന്യായീകരിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് പ്രശസ്ത ചെറുകഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്.

……….

പോലീസിൽ സംഘി സാന്നിധ്യമുണ്ടോ എന്നതിനെക്കാൾ എന്നെപ്പോലുള്ളവരെ അലട്ടുന്ന ഒരു വിഷയം പങ്ക് വെക്കാൻ ആഗ്രഹിക്കുകയാണ്.

പാലത്തായി സംഭവത്തിൽ പോലീസിനെയും ഭരണകൂടത്തെയും ന്യായീകരിച്ചും തർക്കിച്ചും തങ്ങളറിയാതെ സംഘിത്വത്തിലേക്ക് പതിയെ തെന്നിവീഴുന്ന പാവം അനുയായികൾ.

അതെ, അവരെപ്പറ്റിത്തന്നെയാണ് ഉത്ക്കണ്ഠ. വലിയ ആൾക്കൂട്ടമാണത്. അത് പെരുകി വരുന്നു. ഇതിങ്ങനെ തുടർന്നാൽ അവർക്ക് സംഘിപാർട്ടികളിലേക്ക് കുടിയേറാൻ യാതൊരു വിധ രാഷ്ട്രീയ മാനസിക പ്രതിസന്ധിയുമില്ലാതായിത്തീരും.

ആത്യന്തികമായി ഇത് പാർട്ടിയെ ഏത് വഴിയിലേക്കെത്തിക്കും?

സ്വപ്നം കാണാനുള്ള കണ്ണുകൾ പോലും നഷ്ടമാകുമോ? സുന്ദരമായ രാഷ്ട്രീയ മാനവിക ലോകത്തിനായി ജീവിച്ചു മരിച്ചവരുടെ ആത്മാക്കൾ ഈ കാണുന്ന കാഴ്ചയിൽ തൃപ്തരാകുമോ?

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, പൊതു ലൈബ്രറി സംവിധാനം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, ഇടതുപക്ഷ സർക്കാർ. രാഷ്ട്രീയത്തിമിരം ബാധിച്ചിട്ടില്ലാത്ത ആരും ഇത് സമ്മതിക്കും.

പക്ഷേ, പോലീസിലെന്താണ് നിരന്തരം സംഭവിക്കുന്നത്? ഡെന്മാർക്കിൽ നിന്നെന്താണ് ഇങ്ങനെ നിരന്തരം ചീഞ്ഞുനാറുന്നത്? ഈ നാറ്റം എന്ത് കൊണ്ടാണ് പെരുകി വരുന്നത്?