Movie prime

വീഡിയോകോൾ വഴി വരവരറാവുവിനോട് സംസാരിക്കാൻ കുടുംബത്തെ അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി

VARAVARA RAO വീഡിയോ കോളിലൂടെ വരവരറാവുവുമായി ആശയവിനിമയം നടത്താൻ കുടുംബത്തെ അനുവദിക്കണമെന്ന നിർദേശം നാനാവതി ആശുപത്രി അധികൃതർക്ക് നല്കി ബോംബെ ഹൈക്കോടതി. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെപ്പറ്റി ആശങ്കയുണ്ടെന്നും ആശുപത്രിയിൽ നിന്ന് വിവരങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും കാണിച്ച് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കവിയുമായി നേരിട്ട് ആശയ വിനിമയം നടത്താനുള്ള അവസരം കുടുംബാംഗങ്ങൾക്ക് നല്കണമെന്ന നിർദേശം കോടതി ആശുപത്രി അധികൃതർക്ക് നല്കുന്നത്. VARAVARA RAO ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ടാണ് 81 കാരനായ വരവരറാവു ജയിലിൽ കഴിയുന്നത്. ജസ്റ്റിസ് More
 
വീഡിയോകോൾ വഴി വരവരറാവുവിനോട് സംസാരിക്കാൻ കുടുംബത്തെ അനുവദിക്കണമെന്ന്  ബോംബെ ഹൈക്കോടതി

VARAVARA RAO

വീഡിയോ കോളിലൂടെ വരവരറാവുവുമായി ആശയവിനിമയം നടത്താൻ കുടുംബത്തെ അനുവദിക്കണമെന്ന നിർദേശം നാനാവതി ആശുപത്രി അധികൃതർക്ക് നല്കി ബോംബെ ഹൈക്കോടതി. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെപ്പറ്റി ആശങ്കയുണ്ടെന്നും ആശുപത്രിയിൽ നിന്ന് വിവരങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും കാണിച്ച് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കവിയുമായി നേരിട്ട് ആശയ വിനിമയം നടത്താനുള്ള അവസരം കുടുംബാംഗങ്ങൾക്ക് നല്കണമെന്ന നിർദേശം കോടതി ആശുപത്രി അധികൃതർക്ക് നല്കുന്നത്. VARAVARA RAO

വീഡിയോകോൾ വഴി വരവരറാവുവിനോട് സംസാരിക്കാൻ കുടുംബത്തെ അനുവദിക്കണമെന്ന്  ബോംബെ ഹൈക്കോടതി

ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ടാണ് 81 കാരനായ വരവരറാവു ജയിലിൽ കഴിയുന്നത്. ജസ്റ്റിസ് എ എ സയ്യിദ്, ജസ്റ്റിസ് അഭയ് അഹൂജ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്. ജൂലൈ 31 നാണ് കുടുംബം കവിയുമായി അവസാനമായി സംസാരിച്ചതെന്ന് വരവര റാവുവിന്റെ അഭിഭാഷകൻ സുദീപ് പാസ്ബോള കോടതിയെ ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള ഒരു വിവരവും കുടുംബത്തിൻ്റെ പക്കലില്ല. അതിനാൽ മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് കുടുംബത്തിന് നൽകണം.

അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക്(എൻഐഎ) വേണ്ടി ഹാജരായത്. ഹർജിയെ അദ്ദേഹം എതിർത്തു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോഴാണ് വരവരറാവുവിനെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റാവുവിന്റെ കുടുംബത്തിന്റെ അഭ്യർഥന മാനിച്ചാണ് മികച്ച ആശുപത്രിയായ നാനാവതിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കവി ഇപ്പോൾ അവിടെ ചികിത്സയിലാണ്. ജയിൽ അധികൃതർ എല്ലാ മാർഗ നിർദേശങ്ങളും പാലിക്കുന്നുണ്ടെന്നും റാവുവിനെ നന്നായി പരിപാലിക്കുന്നുണ്ടെന്നും എഎസ്ജി വാദിച്ചു. കുടുംബം പരാതിപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല.

ഈ ഘട്ടത്തിൽ റാവുവിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ജസ്റ്റിസ് സയ്യിദ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് അന്വേഷിച്ചു. കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ടിൽ പറയുന്നു, പക്ഷേ അദ്ദേഹം ഒരു സാധാരണ വാർഡിലാണോ, അതോ ഐസിയുവിലോ? – കോടതി ചോദിച്ചു. അതു തന്നെയാണ് കുടുംബത്തിൻ്റെ ആശങ്കയെന്നും, അതേപ്പറ്റി ആശുപത്രി അധികൃതരിൽ നിന്ന് ഒരു പ്രതികരണവും ലഭിക്കുന്നില്ലെന്നും പാസ്ബോള അറിയിച്ചു.

വരവര റാവുവിന്റെ ആരോഗ്യത്തെക്കുറിച്ചും അദ്ദേഹത്തിന് നല്കുന്ന ചികിത്സാരീതിയെക്കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ നാനാവതി ഹോസ്പിറ്റലിന് മറ്റൊരു ബെഞ്ച് നൽകിയ നിർദേശത്തെറ്റി കോടതി ഈ ഘട്ടത്തിൽ പരാമർശം നടത്തി. ആശുപത്രിയിലെ പ്രോട്ടോക്കോൾ പ്രകാരം റാവുവും കുടുംബവും തമ്മിൽ ഒരു വീഡിയോ കോൺഫറൻസ് സംഘടിപ്പിക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. അതിന്റെ ഫലമായി ജൂലൈ 31-ന് ഒരു വീഡിയോകോൾ നടന്നിരുന്നു.

എറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാനും വീഡിയോ കോൺഫറൻസിലൂടെ വരവരറാവുമായി സംവദിക്കാൻ കുടുംബത്തെ വീണ്ടും അനുവദിക്കാനും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടുകൊണ്ട് വിഷയം രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.