Movie prime

ഗ്ലാൻസ്, വെർസെ; ഫണ്ടിംഗിലൂടെ പുതിയ രണ്ട് ഇന്ത്യൻ യൂണികോണുകളെ സൃഷ്ടിച്ച് ഗൂഗിൾ

Glance രാജ്യത്ത് പുതിയ രണ്ട് യൂണികോണുകൾ കൂടി നിലവിൽവന്നു. മുൻനിര ലോക്ക് സ്ക്രീൻ പ്ലാറ്റ്ഫോമായ ഗ്ലാൻസ്, പ്രമുഖ ന്യൂസ് സൈറ്റായ ഡെയ്ലിഹണ്ടിൻ്റെയും ടിക് ടോക്കിൻ്റെ ഇന്ത്യൻ പതിപ്പായ ജോഷിൻ്റെയും ഉടമകളായ വെർസെ എന്നിവയാണ് ഗൂഗിൾ ഫണ്ടിംഗിലൂടെ യൂണികോണുകൾ ആയി മാറിയത്. ഒരു ബില്യൻ ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്റ്റാർട്ടപ്പുകളാണ് യൂണികോണുകൾ എന്ന് അറിയപ്പെടുന്നത്. GlanceG ഗൂഗിളിൻ്റെ ഇന്ത്യൻ നിക്ഷേപം ക്രമാനുഗതമായി വർധിക്കുകയാണ്. ചൈനയിൽ നേരിട്ട തിരിച്ചടി മറികടക്കാൻ ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപം ഇറക്കാനാണ് ഇൻ്റർനെറ്റ് More
 
ഗ്ലാൻസ്, വെർസെ; ഫണ്ടിംഗിലൂടെ പുതിയ രണ്ട് ഇന്ത്യൻ യൂണികോണുകളെ സൃഷ്ടിച്ച് ഗൂഗിൾ

Glance
രാജ്യത്ത് പുതിയ രണ്ട് യൂണികോണുകൾ കൂടി നിലവിൽവന്നു.
മുൻനിര ലോക്ക് സ്ക്രീൻ പ്ലാറ്റ്ഫോമായ ഗ്ലാൻസ്, പ്രമുഖ ന്യൂസ് സൈറ്റായ ഡെയ്‌ലിഹണ്ടിൻ്റെയും ടിക് ടോക്കിൻ്റെ ഇന്ത്യൻ പതിപ്പായ ജോഷിൻ്റെയും ഉടമകളായ വെർസെ എന്നിവയാണ് ഗൂഗിൾ ഫണ്ടിംഗിലൂടെ യൂണികോണുകൾ ആയി മാറിയത്. ഒരു ബില്യൻ ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്റ്റാർട്ടപ്പുകളാണ് യൂണികോണുകൾ എന്ന് അറിയപ്പെടുന്നത്. GlanceG

ഗൂഗിളിൻ്റെ ഇന്ത്യൻ നിക്ഷേപം ക്രമാനുഗതമായി വർധിക്കുകയാണ്. ചൈനയിൽ നേരിട്ട തിരിച്ചടി മറികടക്കാൻ ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപം ഇറക്കാനാണ് ഇൻ്റർനെറ്റ് ഭീമൻ ശ്രമിക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. നേരത്തേ 4.5 ബില്യൺ ഡോളർ നിക്ഷേപത്തിലൂടെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ഗൂഗിൾ പങ്കാളിത്തമുണ്ടാക്കിയിരുന്നു. കുറഞ്ഞ വിലയിലുള്ള സ്മാർട്ട് ഫോണുകൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് ഇരുകമ്പനികളും വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 100 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളാണ് ഗ്രാമീണ ഇന്ത്യയിൽനിന്ന് ഉണ്ടായതെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് സീസർ സെൻഗുപ്ത അഭിപ്രായപ്പെട്ടു.

പ്രമുഖ ക്ലൗഡ് മാർക്കറ്റിങ്ങ് പ്ലാറ്റ്‌ഫോമായ ഇൻമോബിയുടെ ഉടമകളാണ്
ബാംഗ്ലൂർ ആസ്ഥാനമായ ഗ്ലാൻസ് ഡിജിറ്റൽ എക്സ്പീരിയൻസ് പ്രൈവറ്റ് ലിമിറ്റഡ്. ഗ്രൂപ്പിൻ്റെ രണ്ടാമത്തെ യൂണികോൺ സംരംഭമാണ് ഗ്ലാൻസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിങ്ങ് ബിരുദവും ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എം‌ബി‌എയും നേടിയ 43-കാരനായ നവീൻ തിവാരിയാണ് ഗ്ലാൻസ് സ്ഥാപിച്ചത്. 18 മാസം മാത്രം പഴക്കമുള്ള ഗ്ലാൻസിന് ഗൂഗിളിൽ നിന്നും സിലിക്കൺ വാലി ബില്യനയറായ പീറ്റർ തീലിന്റെ മിത്രിൽ ക്യാപിറ്റലിൽ നിന്നും 145 മില്യൻ ഡോളറാണ് നിക്ഷേപമായി ലഭിച്ചത്.

വാർത്തകളും സ്പോർട്സ് സ്കോറുകളും പങ്കുവെയ്ക്കുന്ന ഗ്ലാൻസിന്
പ്രതിദിനം 115 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ഉള്ളത്. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമാണ് ഗ്ലാൻസ് ലഭ്യമാകുന്നത്. സാംസങ്ങ്, ഷവോമി, ഓപ്പോ, വിവോ ഉൾപ്പെടെയുള്ള മൊബൈൽ നിർമാതാക്കളുമായി
പങ്കാളിത്തമുണ്ട്.

14 പ്രാദേശിക ഭാഷകളിലായി 300 ദശലക്ഷം ഉപയോക്താക്കളാണ് ഡെയ്ലി ഹണ്ടിന് ഉള്ളത്. ഗൂഗിളിനൊപ്പം മൈക്രോസോഫ്റ്റ്, ആൽഫാവേവ്, സോഫിന ഗ്രൂപ്പ്, ലൂപ്പ സിസ്റ്റംസ് എന്നിവയും ഡെയ്ലി ഹണ്ടിൻ്റെ ഉടമകളായ വെർസെ ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ റൗണ്ടിൽ കമ്പനിക്ക്100 മില്യൻ ഡോളറിലേറെ നിക്ഷേപം ലഭിച്ചു. ഗോൾഡ്മാൻ സാച്ച്സ്, സെക്വയ ക്യാപിറ്റൽ എന്നിവയാണ് വെർസെയുടെ മറ്റ് നിക്ഷേപകർ.

വിവിധ പ്രാദേശിക ഭാഷകളിൽ ജോഷ് ലഭ്യമാണ്. സ്വകാര്യതയും ദേശീയ സുരക്ഷയും മുൻനിർത്തി എതിരാളികളായ ടിക് ടോക്കിനേയും മറ്റ് ചൈനീസ് ആപ്പുകളേയും നിരോധിച്ചതോടെയാണ് ജോഷ് ശ്രദ്ധേയമായത്. ചൈനീസ് വിരുദ്ധ വികാരം ശക്തിപ്പെടുന്നതിനിടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് കൈവന്ന സ്വീകാര്യത മുതലെടുക്കാൻ ജോഷിനായി. പ്രതിമാസം 77 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ജോഷിനുള്ളത്. 1.5 ബില്യൺ വീഡിയോകളാണ് പ്രതിദിനം അപ് ലോഡ് ചെയ്യപ്പെടുന്നത്.