Movie prime

“ഗോ കൊറോണ ഗോ, ഇനി തൃശൂർ പൂരത്തിനു കാണാം”; പരിഹാസ പോസ്റ്റുമായി ഡോ. ബിജു

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ആഘോഷപൂർണമാക്കിയ രാഷ്ട്രീയ പാർട്ടികളുടെ നടപടിയെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും സംവിധായകൻ ഡോ. ബിജു. പ്രചാരണ സമയം 6 മണി എന്നത് 7 മണിയാക്കി കൊട്ടിക്കലാശത്തേക്കാൾ ആഘോഷപൂർണമായി പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകൾ ചിലവഴിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ഒരുക്കി കൊടുത്ത തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടിയാണ് ഡോ. ബിജു തൻ്റെ കുറിപ്പിലൂടെ വിമർശിക്കുന്നത്. കൊറോണയുടെ കൊട്ടിപ്പൂരമാണ് റോഡ് ഷോകളിൽ നടന്നതെന്ന് ആരോപിക്കുന്ന കുറിപ്പ് അവസാനിക്കുന്നത് ഇനി തൃശൂർ പൂരത്തിന് കാണാം എന്ന More
 
“ഗോ കൊറോണ ഗോ, ഇനി തൃശൂർ പൂരത്തിനു കാണാം”; പരിഹാസ പോസ്റ്റുമായി ഡോ. ബിജു

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ആഘോഷപൂർണമാക്കിയ രാഷ്ട്രീയ പാർട്ടികളുടെ നടപടിയെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും സംവിധായകൻ ഡോ. ബിജു. പ്രചാരണ സമയം 6 മണി എന്നത് 7 മണിയാക്കി കൊട്ടിക്കലാശത്തേക്കാൾ ആഘോഷപൂർണമായി പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകൾ ചിലവഴിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ഒരുക്കി കൊടുത്ത തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടിയാണ് ഡോ. ബിജു തൻ്റെ കുറിപ്പിലൂടെ വിമർശിക്കുന്നത്. കൊറോണയുടെ കൊട്ടിപ്പൂരമാണ് റോഡ് ഷോകളിൽ നടന്നതെന്ന് ആരോപിക്കുന്ന കുറിപ്പ് അവസാനിക്കുന്നത് ഇനി തൃശൂർ പൂരത്തിന് കാണാം എന്ന വാക്കുകളോടെയാണ്. നിയന്ത്രണങ്ങളില്ലാതെ പൂരം നടത്താനുള്ള അനുമതി നൽകിയതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് സംവിധായകൻ്റെ കുറിപ്പിലുള്ളത്.

കൊറോണയുടെ തുടക്കകാലത്ത് റോഡിലിറങ്ങിയതിന് പ്രായംചെന്ന ഗ്രാമീണരെ പൊതു നിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച ഒരു പൊലീസ് യജമാനൻ ഉണ്ടായിരുന്നെന്നും പുള്ളിയൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്നും പരിഹസിക്കുന്ന ഡോ. ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷനെ മാത്രമല്ല, സർക്കാരിനെയും പൊലീസ് സംവിധാനത്തെയും രാഷ്ട്രീയ പാർട്ടികളെയുമെല്ലാം ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.

ഡോ. ബിജുവിൻ്റെ ഫേസ്ബുക്ക് കുറിപ്പ് അതേ രൂപത്തിൽ താഴെ വായിക്കാം

കൊറോണയുടെ കൊട്ടിപ്പൂരം…. റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതു നിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച ഒരു പോലീസ് യജമാനൻ ഉണ്ടായിരുന്നു. പുള്ളി ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേ…. കാറിൽ ചെറിയ കൂളിംഗ് എഫക്ട് ഗ്ളാസ്സുകൾ ഒട്ടിച്ചതിനും ബൈക്കിലും കാറിലും ഒക്കെ എംബ്ലങ്ങൾ പതിച്ചതിനും റോഡിൽ തടഞ്ഞു നിർത്തി ഫൈൻ ഈടാക്കിയ മോട്ടോർ വാഹന വകുപ്പും പോലീസും ഒക്കെ ഇപ്പോഴും ഈ നാട്ടിൽ തന്നെ ഉണ്ടാകുമല്ലോ . രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും മൊത്തമായി പുതപ്പിച്ച വാഹനങ്ങൾ കണ്ടപ്പോൾ അവരെ ഒക്കെ വെറുതെ ഓർത്തു പോയി…നിയമം അല്ലെങ്കിലും സാധാരണക്കാരന് മാത്രം ആണല്ലോ ബാധകം..
കൊട്ടിക്കലാശം ഇല്ലാത്തത് കൊണ്ട് പ്രചാരണ സമയം 6 മണി എന്നത് 7 മണി വരെ ആക്കി എന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ….ഫലമോ റോഡ് ഷോ എന്ന ഓമനപ്പേരിൽ കൊട്ടിക്കലാശത്തേക്കാൾ ആൾക്കൂട്ടത്തോടെ ആഘോഷിക്കാൻ ഒരു മണിക്കൂർ കൂടി എക്സ്ട്രാ കിട്ടി. ..
അപ്പോൾ ശരി…..
ഗോ കൊറോണ ഗോ……
ഇനി ത്രിശൂർ പൂരത്തിനു കാണാം….

കൊറോണയുടെ കൊട്ടിപ്പൂരം…. റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതു നിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച ഒരു…

Posted by Bijukumar Damodaran on Sunday, April 4, 2021