Movie prime

മാനസിക രോഗ വിമുക്തരായവര്‍ക്ക് ഹാഫ് വേ ഹോമുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസിക രോഗാശുപത്രികളില് നിന്നും വിടുതല് ചെയ്യുന്ന മാനസിക രോഗമുക്തരായവര്ക്ക് വിവിധ തൊഴില് മേഖലകളില് പരിശീലനം നല്കുന്നതിനും മെച്ചപ്പെട്ട സാമൂഹ്യ ജീവിതം സാധ്യമാക്കുന്നതിനുമായി ഹാഫ് വേ ഹോമുകള് ആരംഭിക്കുന്നതിന് 55,53,414 രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്. മാനസിക രോഗാശുപത്രികളില് ചികിത്സ കഴിഞ്ഞതിന് ശേഷവും കുടുംബാംഗങ്ങള് ഏറ്റെടുക്കാന് തയ്യാറാകാത്ത അവസ്ഥയാണ് പലപ്പോഴുമുള്ളത്. ഇത്തരം വ്യക്തികള്ക്ക് മികച്ച പരിശീലനം നല്കി നൈപുണ്യ വികസനത്തിലൂടെയും സാമ്പത്തിക ശാക്തീകരണത്തിലൂടെയും കുടുംബാംഗങ്ങള്ക്ക് സ്വീകാര്യമാംവിധം പരിശീലിപ്പിച്ച് സാധാരണ More
 
മാനസിക രോഗ വിമുക്തരായവര്‍ക്ക് ഹാഫ് വേ ഹോമുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസിക രോഗാശുപത്രികളില്‍ നിന്നും വിടുതല്‍ ചെയ്യുന്ന മാനസിക രോഗമുക്തരായവര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനും മെച്ചപ്പെട്ട സാമൂഹ്യ ജീവിതം സാധ്യമാക്കുന്നതിനുമായി ഹാഫ് വേ ഹോമുകള്‍ ആരംഭിക്കുന്നതിന് 55,53,414 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മാനസിക രോഗാശുപത്രികളില്‍ ചികിത്സ കഴിഞ്ഞതിന് ശേഷവും കുടുംബാംഗങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത അവസ്ഥയാണ് പലപ്പോഴുമുള്ളത്. ഇത്തരം വ്യക്തികള്‍ക്ക് മികച്ച പരിശീലനം നല്‍കി നൈപുണ്യ വികസനത്തിലൂടെയും സാമ്പത്തിക ശാക്തീകരണത്തിലൂടെയും കുടുംബാംഗങ്ങള്‍ക്ക് സ്വീകാര്യമാംവിധം പരിശീലിപ്പിച്ച് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാന്‍ പ്രാപ്തരാക്കുകയാണ് ഹാഫ് വേ ഹോം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ സന്നദ്ധ സംഘടനകള്‍ മുഖാന്തരമാണ് ഹാഫ് വേ ഹോമുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റെടുക്കാന്‍ ആരുമില്ലാത്ത മാനസിക ആശുപത്രികളില്‍ തുടരുന്ന
വരുടെ വ്യക്തി ജീവിതം കുടുതല്‍ വിരസവും ദുരിത പൂര്‍ണവുമായി തീരുന്ന അവസ്ഥയാണുള്ളത്. അത്തരത്തിലുള്ളവരെ കുടുംബവുമായി ചേര്‍ക്കുന്നതിന് ആവശ്യമായ വൈദ്യ സഹായം നല്‍കി അവരെ പരിപാലിക്കേണ്ടതും സാധാരണ ജീവിതത്തിലേയ്ക്ക് ഒരു സമയ പരിധിയിലൂടെ തിരിച്ചെത്തിക്കേണ്ടതും ആവശ്യമാണ്. പൂര്‍ണമായും മാനസിക രോഗമുള്ളവരുടെ ഇടയില്‍ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഇത്തരക്കാരെ എത്തിക്കുന്നതിന് തയ്യാറെടുപ്പ് ആവശ്യമാണെന്ന് കണ്ടതിനാലാണ് ഹാഫ് വേ ഹോമുകള്‍ക്ക് രൂപം നല്‍കിയത്.

മാനസിക രോഗാശുപത്രികളില്‍ നിന്നും രോഗം ഭേദമായവര്‍ക്ക് സാമൂഹ്യാധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുക, സംരക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാകാത്തതിനാലോ ബന്ധുക്കള്‍ ഇല്ലാത്തതിനാലാ അനാഥരായ മാനസിക രോഗം ഭേദമായവര്‍ക്ക് തണലേകുക, മാനസികവും ശാരീരികവുമായ ഉല്ലാസം ഉറപ്പു വരുത്തുന്നതിനുള്ള പകല്‍ പരിപാലനം നല്‍കുക, അനുയോജ്യമായ തൊഴില്‍ പരിശീലനം നല്‍കി സാമ്പത്തികവും തൊഴില്‍പരവുമായി സ്വയം പര്യാപ്തരാക്കുക, അവരെ കുടുംബാംഗങ്ങള്‍ക്ക് സ്വീകാര്യമാക്കുക, സാമൂഹ്യനീതിയും, സുരക്ഷയും, അവകാശ സംരക്ഷണവും ഉറപ്പാക്കുക, ഏതെങ്കിലും തൊഴിലില്‍ നൈപുണ്യം ഉണ്ടെങ്കില്‍ അത് വികസിപ്പിക്കുക തുടങ്ങിയവയാണ് ഹാഫ് വേ ഹോമിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സൗകര്യങ്ങളാണ് ഹാഫ് വേ ഹോമുകളില്‍ ഒരുക്കുന്നത്. ഒരു വ്യക്തിക്ക് പരമാവധി ഒരു വര്‍ഷത്തേയ്ക്കുള്ള പരിശീലന പരിപാലനങ്ങളാണ് നല്‍കുന്നത്. പരിശീലനത്തിന്റെ ഓരോ ഘട്ടത്തിലും രണ്ടുമാസത്തിലൊരിക്കല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി തുടര്‍ പരിപാലനത്തിനും പുനരധിവാസത്തിനുമുള്ള ആശയങ്ങള്‍, ക്രമീകരണങ്ങള്‍ എന്നിവ നടത്തി കുടുംബാംഗങ്ങളോടൊപ്പം കൂട്ടിയോജിപ്പിക്കുന്നതുമാണ്.