Movie prime

കോവിഡ് വൈറസ്: രോഗമുക്തർ നേരിടുന്ന പലതരം ആരോഗ്യ പ്രശ്നങ്ങൾ

COVID-19 യു കെ യിൽ നടന്ന ഒരു പുതിയ പഠനത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കണ്ടെത്തി. രോഗമുക്തരായ പത്തിൽ ഒരാൾക്ക് വൈറൽ അണുബാധയുടെ പ്രയാസകരമായ അനന്തര ഫലങ്ങൾ നേരിടേണ്ടിവരുന്നതായി പഠനം പറയുന്നു. ‘ലോങ്ങ് കോവിഡ് ‘ എന്ന പേരിലുള്ള പഠനം നടന്നത് ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിലാണ്. ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരായ രോഗികളുടെ പിൽക്കാല ജീവിതത്തിലെ ആരോഗ്യ പ്രശ്നങ്ങളാണ് പഠനവിധേയമാക്കിയത്.കണ്ടെത്തലുകൾ ജേണൽ ഓഫ് മെഡിക്കൽ വൈറോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.COVID-19 ലോകമെമ്പാടും കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. ഗുരുതരമായ More
 
കോവിഡ് വൈറസ്: രോഗമുക്തർ നേരിടുന്ന പലതരം ആരോഗ്യ പ്രശ്നങ്ങൾ

COVID-19

യു കെ യിൽ നടന്ന ഒരു പുതിയ പഠനത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കണ്ടെത്തി. രോഗമുക്തരായ പത്തിൽ ഒരാൾക്ക് വൈറൽ അണുബാധയുടെ പ്രയാസകരമായ അനന്തര ഫലങ്ങൾ നേരിടേണ്ടിവരുന്നതായി പഠനം പറയുന്നു. ‘ലോങ്ങ് കോവിഡ് ‘ എന്ന പേരിലുള്ള പഠനം നടന്നത് ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിലാണ്. ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരായ രോഗികളുടെ പിൽക്കാല ജീവിതത്തിലെ ആരോഗ്യ പ്രശ്നങ്ങളാണ് പഠനവിധേയമാക്കിയത്.കണ്ടെത്തലുകൾ ജേണൽ ഓഫ് മെഡിക്കൽ വൈറോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.COVID-19

ലോകമെമ്പാടും കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളാണ്, വൈറസ് ബാധിതർ പിൽക്കാല ജീവിതത്തിൽ അനുഭവിക്കുന്നതെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഇത് വ്യത്യസ്ത തരത്തിലും വിവിധ തലങ്ങളിലും അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായാണ് ചിലർക്ക് രോഗം ബാധിക്കുന്നത്. അവരിൽ രോഗമുക്തിക്കുശേഷവും ഗുരുതരമായ ശാരീരിക, മാനസിക പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്.

മാരകമായ വൈറസ് ബാധ മൂലം ദീർഘകാലം നിലനിൽക്കുന്ന പാർശ്വഫലങ്ങളാണ് ഉണ്ടാകുന്നത്. ചുമ, ചൊറിച്ചിൽ, ക്ഷീണം തുടങ്ങിയ ചില സാധാരണ ലക്ഷണങ്ങൾ രോഗമുക്തി നേടിയതിന് ശേഷവും ആഴ്ചകളോളം തുടരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, മാനസിക ക്ലേശങ്ങൾ തുടങ്ങിയ പരാതികളുമായി സുഖം പ്രാപിച്ച രോഗികൾ ആശുപത്രികളിലേക്ക് മടങ്ങിവരുന്നതായി ഡോക്ടർമാർ പറയുന്നു.

അതിനാൽ, പ്രതിരോധം ഉറപ്പുതരുന്ന ഒരു സുരക്ഷിത വാക്‌സിനായി കാത്തിരിക്കുന്നതിനൊപ്പം, അപകടത്തിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ ആവശ്യമായ കർശന നടപടികൾ ജീവിതത്തിൽ കൈക്കൊള്ളുക എന്നത് കൂടുതൽ പ്രധാനമാണ്.

യുകെയിൽ നടന്ന ഒരു പുതിയ പഠനത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കണ്ടെത്തി. രോഗമുക്തരായ പത്തിൽ ഒരാൾക്ക് വൈറൽ അണുബാധയുടെ പ്രയാസകരമായ അനന്തര ഫലങ്ങൾ നേരിടേണ്ടിവരുന്നതായി പഠനം പറയുന്നു. ‘ലോങ്ങ് കോവിഡ് ‘ എന്ന പേരിലുള്ള പഠനം നടന്നത് ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിലാണ്. ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരായ രോഗികളുടെ പിൽക്കാല ജീവിതത്തിലെ ആരോഗ്യ പ്രശ്നങ്ങളാണ് പഠനവിധേയമാക്കിയത്.കണ്ടെത്തലുകൾ ജേണൽ ഓഫ് മെഡിക്കൽ വൈറോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മിക്ക രോഗികളും പാർശ്വഫലങ്ങൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണെന്നാണ് റിപ്പോർട്ടിലുള്ളത്. മിതമായത് മുതൽ കഠിനമായത് വരെ നിരവധി അനന്തര ഫലങ്ങളാണ് രേഖപ്പെടുത്തിയത്. താഴെ പറയുന്ന രീതിയിൽ അവ തരംതിരിക്കാം:

ക്ഷീണം

കോവിഡ് മുക്തരിൽ ഭൂരിഭാഗവും അതികഠിനമായ ക്ഷീണം അനുഭവപ്പെടുന്നതായി പരാതിപ്പെടുന്നുണ്ട്.

ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്ക്കുന്ന ക്ഷീണവും ബലഹീനതയും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. 60 ശതമാനം രോഗികളും ക്ഷീണവും അലസതയും അനുഭവിച്ചതായി പരാതിപ്പെട്ടു. മൂന്നിലൊരാൾക്ക് മിതമോ കഠിനമോ ആയ ക്ഷീണം മൂലം പ്രയാസങ്ങൾ അനുഭവപ്പെടുന്നു.

ഇതുകൂടാതെ, സന്ധിവേദനയും, പേശികളിൽ സൂചി കുത്തുന്നതു പോലുള്ള വേദനയും, ഉയർന്ന ഹൃദയമിടിപ്പും പോലുള്ള അനുബന്ധ ലക്ഷണങ്ങൾ അനുഭവിക്കുന്നവരുണ്ട്.

അനുചിതമായ രോഗപ്രതിരോധ പ്രതികരണവും കോശജ്വലന ആക്രമണവും കോവിഡ് ടെർമിനോളജിയിൽ കുപ്രസിദ്ധമായ സൈറ്റോകൈൻ സ്റ്റോം എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. സാർസ്, എപ്സ്റ്റീൻ ബാർ (Epstein-Barr) പോലുള്ള വൈറസ് ആക്രമണങ്ങളെ തുടർന്നും രോഗമുക്തിക്കുശേഷം ദീർഘകാലം നിലനിൽക്കുന്ന ക്ഷീണം രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസ്സം

ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ വൈറസ് ബാധ എത്രത്തോളം ഗുരുതരമാണെന്ന് കാണിക്കുന്ന പ്രാഥമിക ലക്ഷണങ്ങളിൽ ചിലതാണ്. എന്നാൽ രോഗമുക്തി നേടിയവരിലും ശ്വാസതടസ്സം ആഴ്ചകളോ, മാസങ്ങളോ നിലനിൽക്കുകയും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ശ്വാസതടസ്സവും നെഞ്ചുവേദനയുമാണ് കോവിഡാനന്തര ബുദ്ധിമുട്ടുകളിൽ രണ്ടാം സ്ഥാനത്തുള്ളത്.

ജീവിതത്തിൽ ഒരിക്കൽ പോലും ശ്വാസതടസ്സമോ നെഞ്ചുവേദനയോ അനുഭവിക്കാത്തവരാണ് ഇത്തരം പാർശ്വഫലങ്ങൾ മൂലം പ്രയാസം നേരിടുന്നത് എന്നത് പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്. ആശുപത്രിയിൽ തീവ്രപരിചരണം ആവശ്യമായി വന്നവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇത്തരം പാർശ്വഫലങ്ങൾ കോവിഡ് വൈറസ് ബാധമൂലം ഹൃദയത്തിനേറ്റ ആഘാതത്തിൻ്റെ അനന്തരഫലങ്ങളായും വിലയിരുത്തപ്പെടുന്നുണ്ട്.

ഓർമക്കുറവ്

പഠനവിധേയരായവരിൽ നാലിലൊന്ന് പേരും രോഗമുക്തിക്കു ശേഷം ന്യൂറോ സൈക്കോളജിക്കൽ രോഗലക്ഷണങ്ങളും അനുബന്ധ ബുദ്ധിമുട്ടുകളും പ്രകടിപ്പിച്ചിട്ടുണ്ട്. മാനസിക ക്ലേശങ്ങൾ, ഓർമക്കുറവ്, പെരുമാറ്റത്തിലെ വൈകല്യങ്ങൾ തുടങ്ങി പ്രശ്നങ്ങൾ പലതാണ്. മരണഭയം, ഉറക്കക്കുറവ്, അടച്ചിടപ്പെട്ട അവസ്ഥ, ആശയവിനിമയത്തിലെ കുറവുകൾ, സാമൂഹികമായ ഒറ്റപ്പെടൽ, വിഭ്രാന്തി തുടങ്ങി നിരവധി ഘടകങ്ങളാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

സമ്മർദവും ഉത്കണ്ഠയും

ലോക്ഡൗൺ കാലം നമ്മുടെയെല്ലാം ജീവിതത്തിൽ മുമ്പില്ലാത്ത തീവ്രതയിൽ സമ്മർദങ്ങൾ ചെലുത്തിയിട്ടുണ്ട്. എന്നാൽ രോഗവുമായി മല്ലടിച്ചവരും രോഗമുക്തി പ്രാപിച്ചവരും അനുഭവിക്കുന്ന സമ്മർദവും ഉത്കണ്ഠയും

ഒന്നുവേറെയാണ്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ മാനസികരോഗങ്ങൾ ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ചികിത്സയ്ക്കിടയ്ക്കും രോഗമുക്തിക്കുശേഷമുള്ള കാലയളവിലും രോഗിയിൽ അനുഭവപ്പെടുന്ന സമ്മർദങ്ങൾ മാനസിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതായി ഇറ്റലിയിലെ ആശുപത്രികളിൽ നടന്ന പ്രത്യേക പഠനങ്ങൾ കണ്ടെത്തി. ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ, ഒബ്സസീവ്-കംപൽസീവ് ഡിസോർഡർ(ഒസിഡി) എന്നിവ ഇത്തരക്കാരിൽ സാധാരണയായി കണ്ടുവരുന്നു. പുരുഷന്മാരേക്കാൾ, സ്ത്രീകളാണ് മാനസിക ക്ലേശങ്ങൾ കൂടുതലായി അനുഭവിക്കുന്നതെന്നും നിരീക്ഷിക്കപ്പെട്ടു.

ജീവിത നിലവാരത്തിലെ ഇടിവ്

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഏതാണ്ട് 69 ശതമാനം രോഗികളും, മിതമായ വിധത്തിൽ രോഗം ബാധിച്ച 49 ശതമാനം പേരും ജീവിതം പഴയ നിലയിലേക്കെത്തുന്നതിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നതായി വെളിപ്പെടുത്തി. ശ്വാസകോശം, ഹൃദയം, നാഡീവ്യൂഹം, മറ്റ് സുപ്രധാന അവയവങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളിലെ അപര്യാപ്തത പഴയ നിലയിലുള്ള ജീവിതം അസാധ്യമാക്കിയതായി പലരും പരാതിപ്പെട്ടു.

മുകളിൽ വിവരിച്ച പ്രശ്നങ്ങളും ജീവിതശൈലിയിലെ മൊത്തത്തിലുള്ള മാറ്റങ്ങളും കണക്കിലെടുക്കുമ്പോൾ കോവിഡ് രോഗികളുടെ ചികിത്സയും പുനരധിവാസവും വിശദമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.