Movie prime

ആയുഷ് മേഖല മുന്നേറ്റത്തിന്റെ പാതയില്‍: മന്ത്രി

ആയുഷ് മേഖലയില് വലിയ വികസന പ്രവര്ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്. കേരളത്തിലെ ആയുര്വേദ മേഖലയുടെ ശാക്തീകരണത്തിനും ഗവേഷണ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നതിനും അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമായ ഇന്റര്നാഷണല് റിസര്ച്ച് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്വേദ ആരംഭിക്കാനുള്ള പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. വിദ്യാര്ത്ഥികളുടെ ഗവേഷണത്തിനും, പഠനത്തിനും മുതല്ക്കൂട്ടാകുന്ന ഒരു സ്ഥാപനമായിരിക്കും ഇത്. സര്ക്കാരിന്റെ നേതൃത്വത്തില് ഒരു ആയുഷ് കോണ്ക്ലേവ് തിരുവനന്തപുരത്ത് കഴിഞ്ഞ ഫെബ്രുവരിയില് സംഘടിപ്പിച്ചിരുന്നു. ആയുഷ് ചികിത്സ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്താനും, ലോകസമക്ഷം പ്രസിദ്ധപ്പെടുത്താനും More
 
ആയുഷ് മേഖല മുന്നേറ്റത്തിന്റെ പാതയില്‍: മന്ത്രി

ആയുഷ് മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ ആയുര്‍വേദ മേഖലയുടെ ശാക്തീകരണത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമായ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഗവേഷണത്തിനും, പഠനത്തിനും മുതല്‍ക്കൂട്ടാകുന്ന ഒരു സ്ഥാപനമായിരിക്കും ഇത്.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ആയുഷ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത് കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ചിരുന്നു. ആയുഷ് ചികിത്സ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്താനും, ലോകസമക്ഷം പ്രസിദ്ധപ്പെടുത്താനും കോണ്‍ക്ലേവിന് കഴിഞ്ഞു. കേരളത്തിന്റെ ആയുഷ് മേഖലയില്‍ താത്പര്യം പ്രകടിപ്പിച്ച് വിദേശങ്ങളില്‍ നിന്നടക്കം രംഗത്തെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2018-19ലെ മികച്ച ആയര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ്ദാനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആയുഷ് മേഖലയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കേന്ദ്രവിഹിതം അത്യാവശ്യമാണ്. കേന്ദ്ര ആയുഷ് വകുപ്പ് പ്രോത്സാഹനജനകമായ സമീപനമാണ് കൈക്കൊള്ളുന്നതെങ്കിലും അനുവദിക്കുന്ന കേന്ദ്ര ഫണ്ട് വളരെ കുറവാണ്. ഇത് മറികടക്കാന്‍ മറ്റ് ജനകീയ സഹകരണത്തോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യ, ആയുഷ് മേഖലകളുടെ മികച്ച പ്രവര്‍ത്തനം കൊണ്ടാണ് ആരോഗ്യ സൂചികയില്‍ കേരളത്തിന് മുന്നിലെത്താന്‍ കഴിഞ്ഞത്. മാതൃമരണ നിരക്കും ശിശുമരണനിരക്കും ഏറ്റവും കുറവായ സംസ്ഥാനം കൂടിയാണ് കേരളം.

പ്രമേഹത്തിന്റെ തലസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും മാനസികാരോഗ്യ രംഗത്തും ആരോഗ്യ, ആയുഷ് മേഖലകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. രോഗപ്രതിരോധത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നവംബര്‍ 5ന് സംഘടിപ്പിക്കുന്ന ആര്‍ദ്രം ജനകീയ കാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ആയുഷ് മേഖല മുന്നേറ്റത്തിന്റെ പാതയില്‍: മന്ത്രി

അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ജോ. ഡയറക്ടര്‍ ഡോ. ആര്‍. അനില്‍കുമാര്‍, ഡോ. ജോളിക്കുട്ടി, കെ. വിമലന്‍, ഡോ. ഡി. സാദത്ത്, ഡോ. സി.എസ്. ശിവകുമാര്‍, ഡോ. വി.ജെ. സൈബി, ഡോ. ദുര്‍ഗപ്രസാദ്, ഡോ. എസ്.ജെ. സുഗത എന്നിവര്‍ സംസാരിച്ചു.

മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള അഷ്ടാംഗ രത്‌ന അവാര്‍ഡ് ഡോ. കെ.വി. രാമന്‍കുട്ടി, ധന്വന്തരി അവാര്‍ഡ് ഡോ. എം.ആര്‍. വാസുദേവന്‍ നമ്പൂതിരി, വാഗ്ഭട അവാര്‍ഡ് ഡോ. പ്രിയ ദേവദത്ത്, ആത്രേയ അവാര്‍ഡ് ഡോ. റോഷിനി അനുരുദ്ധന്‍, ഡോ. പ്രകാശ് മംഗലശേരി, ചരക അവാര്‍ഡ് ഡോ. ഷര്‍മ്മദ്ഖാന്‍ എന്നിവര്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.