Movie prime

കുടവയർ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒന്നിവിടെ ശ്രദ്ധിച്ചേ !

belly fat ആലില പോലെ സീറോ സൈസായിട്ടുള്ള മനോഹരമായ പരന്ന വടിവൊത്ത വയർ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ നമ്മളിൽ പലർക്കും അത് ഒരു വിദൂര സ്വപ്നമാണ്. കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന കുടവയർ നമ്മുടെ ഉറക്കം കെടുത്തുന്നുയെന്നതാണ് സത്യം. സൗന്ദര്യ പ്രശ്നത്തിനപ്പുറം കുടവയർ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൃത്യമായ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം കൂടി ജീവിതചര്യയിൽ കൊണ്ട് വന്നാൽ മാത്രമേ ശരീരഭാരം കുറച്ച് സ്വപ്നം കാണുന്ന പോലെയുള്ള ആകാരവടിവ് സ്വന്തമാക്കാൻ സാധിക്കുകയുള്ളു. പട്ടിണികിടന്നു അതിതീവ്രമായ More
 
കുടവയർ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒന്നിവിടെ ശ്രദ്ധിച്ചേ !

belly fat

ആലില പോലെ സീറോ സൈസായിട്ടുള്ള മനോഹരമായ പരന്ന വടിവൊത്ത വയർ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ നമ്മളിൽ പലർക്കും അത് ഒരു വിദൂര സ്വപ്നമാണ്. കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന കുടവയർ നമ്മുടെ ഉറക്കം കെടുത്തുന്നുയെന്നതാണ് സത്യം. സൗന്ദര്യ പ്രശ്‌നത്തിനപ്പുറം കുടവയർ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൃത്യമായ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം കൂടി ജീവിതചര്യയിൽ കൊണ്ട് വന്നാൽ മാത്രമേ ശരീരഭാരം കുറച്ച് സ്വപ്നം കാണുന്ന പോലെയുള്ള ആകാരവടിവ് സ്വന്തമാക്കാൻ സാധിക്കുകയുള്ളു. പട്ടിണികിടന്നു അതിതീവ്രമായ വ്യായാമം ചെയ്ത് മടുക്കുവാൻ വരട്ടെ . വളരെ സ്വാദിഷ്ട്ടമായ നല്ല ഭക്ഷണം കഴിച്ചു കൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. belly fat

ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണത്തിനും വ്യായാമത്തിനൊപ്പം മറ്റ് പല ഘടകങ്ങള്‍ കൂടിയുണ്ടെന്ന വസ്തുത മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ ജീവിതശൈലിയിൽ മതിയായ ഉറക്കം ലഭിക്കുക, സമ്മർദ്ദം നിയന്ത്രിക്കുക, ജലാംശം നിലനിർത്തുക തുടങ്ങിയ മാറ്റങ്ങൾ നമ്മുടെ മെറ്റബോളിസം, വയറിലെ കൊഴുപ്പ്, ശരീരഭാരം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഭക്ഷണം കഴിച്ചുകൊണ്ട് നമ്മുടെ ശരീരഭാരം കുറയ്ക്കാം. അതിന് ചില ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടുതൽ സമയം വിശപ്പില്ലാതെ ഇരിക്കാനും അതിലൂടെ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയാൻ സഹായിക്കുന്നു. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ

കുടവയർ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒന്നിവിടെ ശ്രദ്ധിച്ചേ !

മുന്തിരി: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ പഴമാണ് മുന്തിരി. ഇതിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ ഉൾപ്പെടെയുള്ള ചില രോഗ അവസ്ഥകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു . മുന്തിരിയിലെ ഫൈബർ വിശപ്പ് ഇല്ലാതാക്കാനും ദിവസം മുഴുവൻ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത് വഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, കുറഞ്ഞ കലോറി, ഉയർന്ന പോഷകഗുണമുള്ള ഈ ഫലം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ഉത്തമമാണ്.

ആപ്പിൾ: ഭക്ഷണത്തിലെ നാരുകൾ അടങ്ങിയ മറ്റൊരു പോഷകസമൃദ്ധമായ പഴമാണ് ആപ്പിൾ. നമ്മുടെ അരക്കെട്ടിലെ വണ്ണം കുറയ്ക്കാൻ ഇത് വളരെ നല്ലതാണ്. ഈ രുചികരമായ ക്രഞ്ചി പഴം അമിതവണ്ണമുള്ള ആളുകളിൽ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിലെ മെറ്റാബോളിസത്തിലെ കൊഴുപ്പിൽ ആപ്പിളിലെ പോളിഫെനോളുകൾ ( polyphenols) ഒരു പ്രധാന പങ്ക് വഹിക്കുന്നു.

കുടവയർ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒന്നിവിടെ ശ്രദ്ധിച്ചേ !

ബീൻസ്: പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ് ബീൻസ്. ഇത് നമ്മുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദിവസത്തിൽ കുറഞ്ഞ കലോറി മാത്രം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പ്രോട്ടീൻ ഫലപ്രദമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ബീൻസിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, മാത്രമല്ല അവയിൽ നാരുകളും അടങ്ങിയിട്ടുണ്ട്.

നട്സ് : എല്ലാ ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അണ്ടിപ്പരിപ്പ് നിറയെ ഫൈബർ, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവ നിറഞ്ഞിരിക്കുന്നു.അതിനാൽ ഇവ കഴിക്കുന്നതിലൂടെ വിശപ്പ് കുറയുവാൻ സഹായിക്കുന്നു, പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. നട്സിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ കൊഴുപ്പുകൾ നമ്മുടെ ശരീരത്തിലെ കുടവയർ കുറയ്ക്കാൻ സഹായിക്കുന്നു . ഉദാഹരണത്തിന്, 2007 ലെ ‘ഡയബറ്റിസ് കെയർ’ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് മോണോസാചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ആളുകളിൽ അരയിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുന്നു.

തൈര്: തൈര് നമ്മുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വയറിലെ കൊഴുപ്പ് നഷ്ടപ്പെടുന്നതിന് ഗുണം ചെയ്യുന്ന പോഷകഘടകങ്ങളുള്ള ഒരു ഭക്ഷണമാണ് തൈര്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന മാക്രോ ന്യൂട്രിയന്റായി കണക്കാക്കപ്പെടുന്ന പ്രോട്ടീൻ ഇതിൽ സമ്പന്നമായി ഉണ്ട് . പ്ലെയിൻ തൈരിൽ അടങ്ങിരിക്കുന്ന കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ നമ്മുടെ ഭക്ഷണക്രമത്തിൽ സമീകൃതാഹാരം നിലനിർത്താൻ സഹായിക്കുന്നു. പ്രോബയോട്ടിക്സിന്റെ മികച്ച ഉറവിടമാണ് തൈര്. ഇത് ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

കുടവയർ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒന്നിവിടെ ശ്രദ്ധിച്ചേ !