Movie prime

ബ്ലാക്ക് ഫംഗസ്: എന്ത്? എങ്ങനെ പ്രതിരോധിക്കാം?

കോവിഡ് രണ്ടാം തരംഗം അതി ഭീകരമായി തുടരുന്നതിനിടയിൽ. പുതിയൊരു ഭീതി കൂടി എത്തിയിരിക്കുന്നു. Black Fungus എന്ന മ്യുർക്കൊ മൈകോസിസ്. മ്യൂക്കോറെലിസ് എന്ന വകഭേദത്തിലുള്ള ഒരു പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവവും പൂർണവുമായ ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ് മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിരവധി പേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കേരളത്തിലും ബ്ലാക്ക് ഫംഗസ് സ്ഥിതീകരിച്ചിരിക്കുന്നു. ശ്വസിക്കുമ്പോൾ വായുവിൽ നിന്നും അകത്തേക്ക് പ്രവേശിക്കുന്ന രോഗകാരികളായ ഫംഗസ് ബീജകണങ്ങൾ സൈനസുകളെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നത്. ഈ സാഹചര്യത്തിൽ എന്താണ് ബ്ലാക്ക് More
 
ബ്ലാക്ക് ഫംഗസ്: എന്ത്? എങ്ങനെ പ്രതിരോധിക്കാം?

കോവിഡ് രണ്ടാം തരംഗം അതി ഭീകരമായി തുടരുന്നതിനിടയിൽ. പുതിയൊരു ഭീതി കൂടി എത്തിയിരിക്കുന്നു. Black Fungus എന്ന മ്യുർക്കൊ മൈകോസിസ്. മ്യൂക്കോറെലിസ് എന്ന വകഭേദത്തിലുള്ള ഒരു പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവവും പൂർണവുമായ ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ്  മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ നിരവധി പേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കേരളത്തിലും ബ്ലാക്ക് ഫംഗസ് സ്ഥിതീകരിച്ചിരിക്കുന്നു. ശ്വസിക്കുമ്പോൾ വായുവിൽ നിന്നും അകത്തേക്ക് പ്രവേശിക്കുന്ന രോഗകാരികളായ ഫംഗസ് ബീജകണങ്ങൾ സൈനസുകളെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നത്. ഈ സാഹചര്യത്തിൽ എന്താണ് ബ്ലാക്ക് ഫംഗസ്, ഈ രോഗത്തെ എങ്ങനെ തടയാം എന്നൊക്കെ നമുക്ക് നോക്കാം.

എന്താണ് Black Fungus ?

പ്രകൃതിയിൽ സ്വഭാവികമായി കാണപ്പെടുന്ന മ്യുകോർ മിസ്റ്റുകൾ എന്നറിയപ്പെടുന്ന. ഒരു കൂട്ടം ഫംഗസുകളാണ് ഈ രോഗത്തിന് കാരണം.വീടിനു സമീപമുള്ള ഒട്ടെല്ലാ ചെടികളിലും ബ്ലാക്ക്‌ ഫംഗസ്‌ അഥവാ മ്യൂകര്‍ മൈകോസിസിനെ കാണാനാകും. ഇത്‌ ശരീരത്തിനുള്ളില്‍ കടന്നാലും പ്രതിരോധശേഷിയുള്ളവര്‍ക്ക്‌ പ്രശ്‌നമാകാറില്ല. മറിച്ച്‌ കോവിഡ്‌ ഭേദമായവര്‍ തുടര്‍ച്ചയായി സ്‌റ്റിറോയ്‌ഡ്‌ അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നതുകൊണ്ട്‌ പ്രതിരോധശേഷി കുറയാനുള്ള സാധ്യതയേറെയാണ്‌. അത്തരക്കാര്‍ക്ക്‌ ബ്ലാക്ക്‌ ഫംഗസ്‌ പിടിപെട്ടാല്‍ ജീവന്‍ നഷ്‌ടമാകാനുള്ള സാധ്യതയേറെയാണ്‌.

ആരെയൊക്കെയാണ് ഈ രോഗം ബാധിക്കുന്നത്?

കോവിഡ് ബാധിതർ, കോവിഡ് മുക്തർ, പ്രതിരോധ ശേഷി കുറഞ്ഞവർ, അവയവമാറ്റം നടത്തിയവർ, ദീർഘകാലം ഐ സി യൂ വിൽ കഴിഞ്ഞവർ, പ്രമേഹം കൂടിയവർ എന്നിവരിലാണ് ഈ രോഗം കൂടുതലായി ബാധിച്ചു കാണുന്നത്. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ഇത് പ്രതിരോധ ശേഷിയെ ബാധിക്കും. അതാണ് കോവിഡ് രോഗികളിൽ ഈ രോഗം പിടിപെടാൻ കാരണം.

Black Fungus : രോഗ ലക്ഷണങ്ങൾ

മൂക്ക് അടഞ്ഞതായി തോന്നുക, മൂക്കിൽ നിന്നും രക്തം കളർന്നതോ, കറുത്തതോ ആയ സ്രവം വരിക, പല്ലു വേദന, കണ്ണ് നീര് വന്നു അടയുക,കാഴ്ച്ച കുറയുക അല്ലെങ്കിൽ ഡബിൾ വിഷൻ, നെഞ്ച് വേദന, പനി, മാനസികമായ ബുദ്ധിമുട്ടുകൾ, തലവേദന തുടങ്ങി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ കണ്ടു രോഗനിർണയം നടത്തി ചികിത്സ ആരംഭിക്കുക.

എപ്പോഴാണ് ബ്ളാക്ക് ഫംഗസ് പിടിപെട്ടതായി സംശയിക്കേണ്ടത്?

സൈനസൈറ്റിസ് മൂക്കടപ്പ്, മൂക്കൊലിപ്പ് (കറുപ്പ് നിറത്തിലോ ചോര കലർന്നതോആയ സ്രവം പുറത്തു വരിക.മുഖത്ത് ഒരു ഭാഗത്ത് മാത്രമായി അനുഭവപ്പെടുന്ന വേദന, മരവിപ്, അല്ലെങ്കിൽ നീര്.മൂക്കിന്റെ പാലത്തിലും അണ്ണാക്കിലും കറുപ്പ് നിറവ്യത്യാസം. പല്ല് വേദന, പല്ലുകൾക്കും താടിയെല്ലുകൾക്കും ബലക്കുറവ് കാഴ്ച മങ്ങുകയോ രണ്ടായി കാണുകയോ വേദനയോടു കൂടി അനുഭവപ്പെടുക.പനി, തൊലിപ്പുറമെയുള്ള ക്ഷതങ്ങൾ, രക്തം കട്ട പിടിക്കുക, ശരീരകോശങ്ങൾ നശിക്കുക.നെഞ്ച് വേദന, ശ്വാസകോശങ്ങളിലെ നിർക്കെട്ട്, രക്തം തുപ്പുക.ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ രോഗം വഷളാവുക.

Black Fungus : അപകടസാധ്യത എങ്ങനെ കുറയ്ക്കാം

 • പ്രമേഹം നിയന്ത്രിക്കുക
 • കോവിഡ് 19 രോഗബാധിതരായവർ ഡിസ്ചാർജ്ജിന് ശേഷം ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിരീക്ഷിക്കുക.
 • സ്റ്റിറോയാഡ് മരുന്നുകൾ കൃത്യമായ അളവിൽ കൃത്യമായ ഇടവേളകളിൽ ആവശ്യമായ കാലയളവ് മാത്രം കഴിക്കുക.
 • ഓക്സിജൻ തെറാപ്പി ചെയ്യുന്ന സമയത്ത് ഹ്യുമിഡിഫയറുകൾക്കായി അണുവിമുക്തവുമായ ശുദ്ധജലം മാത്രം ഉപയോഗിക്കുക.
 • ആന്റിബയോട്ടിക്ക് ആന്റിഫംഗൽ മരുന്നുകൾ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും മാത്രം ഉപയോഗിക്കുക.
 • ആവിപിടിക്കുമ്പോൾ ശുദ്ധമായ വെള്ളം ഉപയോഗിക്കുക
 • പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ പതിവാക്കുക.
 •  വ്യക്തി ശുചിത്വം പാലിക്കലും മാസ്കുള്‍പ്പെടെയുള്ള കരുതലുകളും അത്യാവശ്യം. 

ബ്ലാക്ക് ഫംഗസിന്റെ ചികിത്സ

 • ആന്റി ഫംഗൽ ചികിത്സ
 • ഗുരുതരമായി കഴിഞ്ഞാൽ ശസ്ത്രക്രീയ…
ബ്ലാക്ക് ഫംഗസ്: എന്ത്? എങ്ങനെ പ്രതിരോധിക്കാം?

ചെയ്യാൻ പാടില്ലാത്തത്

 • ശരീരം നൽകുന്ന അപായസൂചനകളും രോഗലക്ഷണങ്ങളുംഅവഗണിക്കാതിരിക്കുക.
 • മൂക്കടപ്പ് അനുഭവപ്പെടുന്ന രോഗാവസ്ഥകളെല്ലാം പ്രതിരോധ ശേഷി കുറക്കുന്ന തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർ, കോവിഡ് -19 രോഗബാധിതർ എന്നിവരിൽ പ്രത്യേകിച്ചും ബാക്ടീരിയൽ സൈനസൈറ്റിസ് ആയി കരുതാതിരിക്കുക.
 • ഫംഗസ് രോഗബാധ നിർണയിക്കുന്നതിനാവശ്യമായ പരിശോധനകൾ നടത്താൻ മടി കാണിക്കാതിരിക്കുക.
 • രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടാൻ ശ്രദ്ധിക്കുക.

കൃത്യമായ നിയന്ത്രണ മാർഗങ്ങളിലൂടെ നമുക്ക് ഈ രോഗത്തെയും പിടിച്ചു കെട്ടാവുന്നതേ ഉള്ളു… എല്ലാവരും ഒത്തൊരുമിച്ചു നിന്നു ബ്ലാക്ക് ഫംഗസിനെ തുടച്ചു നീക്കം.കരുതിയിരിക്കുക… കരുതലോടെ ഇരിക്കുക.