Movie prime

‘ലിറ്റിൽ ബ്രെയിൻ’ സെറിബെല്ലം അത്ര ചെറുതല്ലെന്ന് ഗവേഷകർ; ബ്രെയ്ൻ റിസർച്ചിൽ പുതുവെളിച്ചം പകർന്ന് സെറിബെല്ലം മാപ്പിങ്ങ്

cerebellum ലാറ്റിൻ ഭാഷയിൽ “ചെറിയ മസ്തിഷ്കം” എന്ന് വിളിക്കപ്പെടുന്ന സെറിബെല്ലം തലച്ചോറിനോട് ചേർന്ന് കോർട്ടക്സിന് (മസ്തിഷ്ക്കാവരണം) താഴെയായാണ് സ്ഥിതിചെയ്യുന്നത്. ലഘുമസ്തിഷ്കം, അനുമസ്തിഷ്കം എന്നീ പേരുകളിലും സെറിബെല്ലം അറിയപ്പെടുന്നുണ്ട്.തലച്ചോറിൻ്റെ സങ്കീർണമായ പ്രവർത്തനത്തിൽ വൈവിധ്യമാർന്ന പങ്കുവഹിക്കുന്ന ഈ കുഞ്ഞൻ തലച്ചോർ നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിലും ഇടപെടുന്നുണ്ട്. വേദന, ചലനങ്ങൾ, ചിന്ത, വികാരം എന്നിവയിലും സെറിബെല്ലത്തിൻ്റെ ഇടപെടലുകളുണ്ട്.cerebellum അടിസ്ഥാനപരമായി ഇത് ഒരു പരുക്കൻ റബ്ബർഷീറ്റിൻ്റെ കനമുള്ള പരന്ന ഷീറ്റാണ് . നൂറുകണക്കിന് മടക്കുകളായി ചുരുണ്ടിരിക്കുന്ന സെറിബെല്ലത്തിന് സെറിബ്രൽ കോർട്ടെക്സിന്റെ എട്ടിലൊന്ന് വലിപ്പം വരും. ഇക്കാരണത്താൽ, സെറിബെല്ലത്തിന്റെ More
 
‘ലിറ്റിൽ ബ്രെയിൻ’ സെറിബെല്ലം അത്ര ചെറുതല്ലെന്ന് ഗവേഷകർ; ബ്രെയ്ൻ റിസർച്ചിൽ പുതുവെളിച്ചം പകർന്ന് സെറിബെല്ലം മാപ്പിങ്ങ്

cerebellum

ലാറ്റിൻ ഭാഷയിൽ “ചെറിയ മസ്തിഷ്കം” എന്ന് വിളിക്കപ്പെടുന്ന സെറിബെല്ലം തലച്ചോറിനോട് ചേർന്ന് കോർട്ടക്സിന് (മസ്തിഷ്ക്കാവരണം) താഴെയായാണ് സ്ഥിതിചെയ്യുന്നത്. ലഘുമസ്തിഷ്കം, അനുമസ്തിഷ്കം എന്നീ പേരുകളിലും സെറിബെല്ലം അറിയപ്പെടുന്നുണ്ട്.തലച്ചോറിൻ്റെ സങ്കീർണമായ പ്രവർത്തനത്തിൽ വൈവിധ്യമാർന്ന പങ്കുവഹിക്കുന്ന ഈ കുഞ്ഞൻ തലച്ചോർ നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിലും ഇടപെടുന്നുണ്ട്. വേദന, ചലനങ്ങൾ, ചിന്ത, വികാരം എന്നിവയിലും സെറിബെല്ലത്തിൻ്റെ ഇടപെടലുകളുണ്ട്.cerebellum

അടിസ്ഥാനപരമായി ഇത് ഒരു പരുക്കൻ റബ്ബർഷീറ്റിൻ്റെ കനമുള്ള പരന്ന ഷീറ്റാണ് . നൂറുകണക്കിന് മടക്കുകളായി ചുരുണ്ടിരിക്കുന്ന സെറിബെല്ലത്തിന് സെറിബ്രൽ കോർട്ടെക്സിന്റെ എട്ടിലൊന്ന് വലിപ്പം വരും. ഇക്കാരണത്താൽ, സെറിബെല്ലത്തിന്റെ ഉപരിതല വിസ്തീർണം സെറിബ്രൽ കോർട്ടക്സിനേക്കാൾ നന്നേ ചെറുതാണെന്നാണ് കരുതപ്പെട്ടിരുന്നത്.

‘ലിറ്റിൽ ബ്രെയിൻ’ സെറിബെല്ലം അത്ര ചെറുതല്ലെന്ന് ഗവേഷകർ; ബ്രെയ്ൻ റിസർച്ചിൽ പുതുവെളിച്ചം പകർന്ന് സെറിബെല്ലം മാപ്പിങ്ങ്

ഒരു അൾട്രാ-ഹൈ-ഫീൽഡ് 9.4 ടെസ്ല എംആർഐ മെഷീൻ ഉപയോഗിച്ച് സ്കാനിങ്ങും, ഒരു കസ്റ്റം സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇമേജുകൾ പ്രോസസ്സിങ്ങും, നടത്തിയപ്പോൾ ഇറുകിയ രൂപത്തിൽ പാക്ക് ചെയ്ത സെറിബെല്ലത്തിലെ മടക്കുകൾക്ക് യഥാർഥത്തിൽ സെറിബ്രൽ കോർട്ടെക്സിന്റെ ഉപരിതല വിസ്തൃതിയുടെ 80 ശതമാനത്തിന് തുല്യമായ ഉപരിതല വിസ്തീർണം ഉണ്ടെന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി താരതമ്യപ്പെടുത്തി പറഞ്ഞാൽ, ഒരു സിംഹവാലൻ കുരങ്ങിൻ്റെ സെറിബെല്ലം അതിന്റെ കോർട്ടെക്സിന്റെ 30 ശതമാനം മാത്രം വലുപ്പമുള്ളതാണ്.

ഇത്രയും വിശാലമായ ഉപരിതല വിസ്തീർണം മനുഷ്യസ്വഭാവത്തിന്റെയും വിജ്ഞാനത്തിന്റെയും പരിണാമത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറഞ്ഞു തരുന്നതായി സാൻഡിയാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി പ്രൊഫസറും കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റും എസ്ഡിഎസ്‌യു എംആർഐ ഇമേജിംഗ് സെന്റർ ഡയറക്ടറുമായ മാർട്ടിൻ സെറീനോ പറയുന്നു.

‘ലിറ്റിൽ ബ്രെയിൻ’ സെറിബെല്ലം അത്ര ചെറുതല്ലെന്ന് ഗവേഷകർ; ബ്രെയ്ൻ റിസർച്ചിൽ പുതുവെളിച്ചം പകർന്ന് സെറിബെല്ലം മാപ്പിങ്ങ്
മാര്‍ട്ടിന്‍ സെറീനോ

യുകെ, നെതർലാൻഡ്‌സ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇമേജിംഗ്, സെറിബെല്ലം വിദഗ്ധരുമായി സഹകരിച്ച് സെറീനോ വികസിപ്പിച്ചെടുത്ത കസ്റ്റമൈസ്ഡ് ഓപ്പൺ സോഴ്‌സ് ഫ്രീസർഫർ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പഠനം നടന്നത്. കാനഡ വെസ്റ്റേൺ ഒന്റാറിയോ സർവകലാശാലയിലെ ന്യൂറോ സയന്റിസ്റ്റ് ജോൺ ഡൈഡ്രിക്സൻ, ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ മുഹമ്മദ് ടക്രോണ്ട്, ഹാർവാർഡ് സർവകലാശാലയിലെ ഗിൽഹെം ടെസ്റ്റ-സിൽവ, മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെ ഹെലൻ ഡി ആർസ്യൂൽ, നെതർലാൻഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂറോ സയൻസിലെ ക്രിസ് ഡി സ്യൂവ് എന്നിവരാണ് ഗവേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, റോയൽ സൊസൈറ്റി വുൾഫ്സൺ ഫെലോഷിപ്പ് എന്നിവയിൽ നിന്നാണ് ഗവേഷണത്തിനുള്ള ധനസഹായം ലഭിച്ചത്.

സെറിബെല്ലത്തിൻ്റെ മടക്കു പാളികളിൽ ഓരോന്നിനെയും ഗവേഷകർ പുനഃസൃഷ്ടിച്ചെടുത്തു. സെറിബെല്ലാർ കോർട്ടെക്സിലെ ഓരോ അടരിനെയും നേർത്ത ഒരു ഇലയുടെ തലത്തിലേക്ക് ദൃശ്യവൽക്കരിക്കും വിധത്തിലാണ് സോഫ്റ്റ് വെയർ വികസിപ്പിച്ചത്.

ബ്രെയിൻ ഇമേജിംഗിലെ ലോകത്തെ തന്നെ വിദഗ്ധരിൽ ഒരാളാണ് മാർട്ടിൻ സെറീനോ. എംആർഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തലച്ചോറിൻ്റെ വിഷ്വൽ മാപ്പുകൾ അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. സെറിബെല്ലം പൂർണരൂപത്തിൽ വികസിക്കുമ്പോൾ, നാല് ഇഞ്ച് വീതിയും മൂന്നടി നീളവും ഉള്ള ഒരു വിചിത്രമായ “ക്രേപ്പ്” രൂപം കൊള്ളുന്നതായി അദ്ദേഹം കണ്ടെത്തി. പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

“ഇതുവരെ നമ്മുടെ പക്കൽ ഉണ്ടായിരുന്നത് ക്രൂഡ് മോഡലുകൾ മാത്രമാണ്. എന്നാൽ ഇപ്പോൾ ഒരു ഭൂപടത്തിലെ നഗരങ്ങൾ, കൗണ്ടികൾ, സംസ്ഥാനങ്ങൾ പോലെ സെറിബെല്ലത്തിന്റെ പൂർണമായ ഒരു മാപ്പ് നമുക്ക് ലഭ്യമായിരിക്കുന്നു”- അദ്ദേഹം വിശദമാക്കി.

കോർട്ടക്സും സെറിബെല്ലവും തമ്മിൽ വളരെയധികം സാദൃശ്യങ്ങൾ ഉണ്ടെങ്കിലും ഒരു പ്രധാന വ്യത്യാസമുണ്ടെന്ന് നേരത്തെ നടത്തിയ ഗവേഷണങ്ങൾ കണ്ടെത്തിയിരുന്നു. സെറിബ്രൽ കോർട്ടക്സിൽ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രദേശങ്ങൾ യഥാർഥ ശരീരത്തിലേതുപോലെ ചിട്ടയോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ സെറിബെല്ലത്തിൽ, അവ കൂടുതൽ ക്രമരഹിതമായാണ് കാണപ്പെടുന്നത്. ചുണ്ടിന്റെ ചെറിയൊരു ഭാഗം, പിന്നീട് അടുത്തടുത്തായി തോളിന്റെയോ മുഖത്തിന്റെയോ ഭാഗങ്ങൾ. പസ്ൾ പീസുകൾ പോലെ ക്രമരഹിതമായാണ് അവ കാണപ്പെടുന്നത്. ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് വിവരങ്ങൾ തേടാനും അവയെ ഏകോപിപ്പിക്കാനുമായാണ്സെറിബെല്ലത്തിലെ പ്രസ്തുത ഭാഗങ്ങൾ സജ്ജമാക്കിയിരിക്കുന്നത് എന്ന് തിരിച്ചറിയാനാവും.

ശരീരത്തിൻ്റെ ഓരോ ഇഞ്ച് ഭാഗത്തെയും പ്രതിനിധീകരിക്കുന്ന ഇടങ്ങൾ കേന്ദ്ര നാഡീവ്യൂഹത്തിലുണ്ട് എന്നാണ് സോമാടോടോപ്പി പറയുന്നത്. അതിനാൽ സെറിബെല്ലത്തിന്റെ വൈജ്ഞാനിക ഭാഗങ്ങളിൽ(കോഗ്നിറ്റീവ് പാർട്സ്) ശകലിത രൂപത്തിൽ സോമാടോടോപ്പിയുടെ അനലോഗുകൾ കണ്ടെത്തുന്നത് കൗതുകകരമാണ്. ഭാഷ അല്ലെങ്കിൽ അമൂർത്ത യുക്തിപോലെ വളരെ സങ്കീർണവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങളെയും സെറി ബെല്ലം സ്വാധീനിക്കുന്നതായി കരുതാം.

ഒരു ശാസ്ത്ര പ്രബന്ധം എഴുതുന്നതിനോ ഗഹനവും സങ്കീർണവുമായ ഒരു ആശയം വിശദീകരിക്കുന്നതിനോ ആവശ്യമായ അറിവിന് വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. അങ്ങനെയാണ് സെറിബെല്ലം സജ്ജീകരിച്ചിരിക്കുന്നത്.പ്രധാനമായും ‘ചലനം’ പോലെ ശരീരത്തിൻ്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ മാത്രമാണ് സെറിബെല്ലം പങ്കു വഹിക്കുന്നതായി നാളിതുവരെ കരുതിയിരുന്നത്. എന്നാൽ ഗണിത സമവാക്യങ്ങൾ പോലെ സങ്കീർണമായ ആശയങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലും സെറിബെല്ലത്തിന് പങ്കുണ്ടാകാം എന്നാണ് പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

മനുഷ്യ സെറിബെല്ലത്തിന്റെ ആദ്യത്തെ, ഉയർന്ന റെസല്യൂഷനിലുള്ള അടിസ്ഥാന മാപ്പാണ് തങ്ങൾ വികസിപ്പിച്ചതെന്നും സെറിബ്രൽ കോർട്ടെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സങ്കീർണമായ പലതരം സമസ്യകൾ പൂരിപ്പിക്കാൻ ഇനി ശാസ്ത്രലോകത്തിന് കഴിയുമെന്നും സെറീനോ പറയുന്നു.

ഉദാഹരണത്തിന്, സെറിബെല്ലം തകരാറിലായ ആളുകളിൽ വികാരങ്ങൾ (ഇമോഷനുകൾ) പ്രോസസ്സ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി സമീപകാലത്ത് കണ്ടെത്തിയിട്ടുണ്ട്.ചെറിയ മസ്തിഷ്കം ഒരു സകലാകലാ വല്ലഭനാണെന്ന് സെറീനോ പറയുന്നു. സെറിബെല്ലം മാപ്പിങ്ങ് വരുംദശകത്തിലെ സുപ്രധാന ഗവേഷണ മേഖലയായിരിക്കും എന്ന് കരുതാം.

കടപ്പാട്: സയൻസ് ഡെയ്ലി