Movie prime

ബ്രിട്ടനിൽ നിന്നെത്തിയ ആറുപേർക്ക് അതിതീവ്ര കോവിഡ്

Covid ബ്രിട്ടനിൽനിന്ന് ഇന്ത്യയിൽ എത്തിയ ആറുപേരിൽ ജനിതക വ്യതിയാനം വന്ന കോവിഡ് കണ്ടെത്തി. ഇതിൽ മൂന്നുപേർ ബെംഗളൂരുവിലും രണ്ടുപേർ ഹൈദരാബാദിലും ഒരാൾ പുണെയിലുമാണ്. അതിതീവ്ര കോവിഡ് കണ്ടെത്തിയ ആറുപേരേയും മതിയായ സുരക്ഷാ സംവിധാനങ്ങളോടെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ അതിവേഗം കണ്ടെത്താനും വ്യാപനം തടയാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.Covid രാജ്യത്ത് കോവിഡ് ബാധിതരാവുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരികയും രോഗമുക്തരുടെ എണ്ണം വർധിക്കുകയും More
 
ബ്രിട്ടനിൽ നിന്നെത്തിയ ആറുപേർക്ക് അതിതീവ്ര കോവിഡ്

Covid
ബ്രിട്ടനിൽനിന്ന് ഇന്ത്യയിൽ എത്തിയ ആറുപേരിൽ ജനിതക വ്യതിയാനം വന്ന കോവിഡ് കണ്ടെത്തി. ഇതിൽ മൂന്നുപേർ ബെംഗളൂരുവിലും രണ്ടുപേർ ഹൈദരാബാദിലും ഒരാൾ പുണെയിലുമാണ്. അതിതീവ്ര കോവിഡ് കണ്ടെത്തിയ ആറുപേരേയും മതിയായ സുരക്ഷാ സംവിധാനങ്ങളോടെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ അതിവേഗം കണ്ടെത്താനും വ്യാപനം തടയാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.Covid

രാജ്യത്ത് കോവിഡ് ബാധിതരാവുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരികയും രോഗമുക്തരുടെ എണ്ണം വർധിക്കുകയും മരണ നിരക്കിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നതിനിടയിലാണ് ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ച് കോവിഡിൻ്റെ വകഭേദം രാജ്യത്ത് സ്ഥിരീകരിക്കുന്നത്.
ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നുണ്ടെങ്കിലും അതീവ ജാഗ്രതാ നിർദേശമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്.

ബ്രിട്ടനിൽ അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ ഇന്ത്യയിൽ ഇതു സംബന്ധിച്ച ആശങ്കകൾ ഉയർന്നു വന്നിരുന്നു. പുതിയ വകഭേദത്തെ നിലവിലുള്ള രീതിയിൽ തന്നെ നേരിടണം എന്ന അഭിപ്രായമാണ് മന്ത്രാലയം മുന്നോട്ടു വെച്ചിരുന്നത്. പുതിയ ട്രീറ്റ്മെൻ്റ് പ്രോട്ടോക്കോളോ പുതിയ മരുന്നുകളോ നിർദേശിച്ചിട്ടില്ല.

നാഷണൽ ടാസ്ക് ഫോഴ്സ് ഡിസംബർ 26-ന് യോഗം ചേർന്നിരുന്നു. വിശദമായ പരിശോധനകളും വിലയിരുത്തലുകളും ഇതു സംബന്ധിച്ച് നടത്തിയിരുന്നു. പ്രോട്ടോക്കോൾ മാറ്റേണ്ടതില്ല എന്ന നിർദേശമാണ് അവർ ആരോഗ്യ മന്ത്രാലയത്തിന് നല്കിയത്. എന്നാൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള സാധ്യതകൾ ഉയർന്നു വരുന്നുണ്ട് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പുതിയ സംഭവ വികാസങ്ങളെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയ ദിവസം മുതൽ ഇതുവരെയുള്ള നടപടികൾ വിലയിരുത്തി വരികയാണ്. ബ്രിട്ടനിൽ നിന്നുള്ളതും അങ്ങോട്ടേയ്ക്കുള്ളതുമായ വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടനിൽ അതിതീവ്ര വൈറസ് റിപ്പോർട്ട് ചെയ്തു തുടങ്ങിയതു മുതൽ അവിടെ നിന്ന് മുപ്പത്തിമൂവായിരത്തോളം പേർ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതിൽ 114 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ സ്രവങ്ങൾ പത്ത് ലാബുകളിലാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.