Movie prime

കോവിഡ് വാക്സിൻ അടുത്തവർഷം ആദ്യം തന്നെ ലഭ്യമാകുമെന്ന് ‌ ആരോഗ്യമന്ത്രി

covid കൊറോണ വൈറസിനെതിരായ വാക്സിൻ രാജ്യത്ത് അടുത്ത വർഷം ആദ്യം ലഭ്യമാകുമെന്നും ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് വാക്സിനുകൾ ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ covid “അടുത്ത വർഷം തുടക്കത്തിൽ തന്നെ ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് രാജ്യത്ത് വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വാക്സിൻ വിതരണം എങ്ങനെ വ്യാപിപ്പിക്കാം, ആർക്കാണ് അത് ആദ്യം ലഭ്യമാക്കേണ്ടത് എന്നതിനെപ്പറ്റിയെല്ലാം വിദഗ്ധ ഗ്രൂപ്പുകൾ തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ആസൂത്രണം ചെയ്യുകയുമാണ്. കോൾഡ് ചെയിൻ സൗകര്യങ്ങൾ ശക്തിപ്പെടുത്തണം, ”ഡോ. ഹർഷവർധൻ പറഞ്ഞു. നിലവിൽ, More
 
കോവിഡ് വാക്സിൻ അടുത്തവർഷം ആദ്യം തന്നെ ലഭ്യമാകുമെന്ന് ‌ ആരോഗ്യമന്ത്രി

covid
കൊറോണ വൈറസിനെതിരായ വാക്സിൻ രാജ്യത്ത് അടുത്ത വർഷം ആദ്യം ലഭ്യമാകുമെന്നും ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് വാക്സിനുകൾ ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ covid

“അടുത്ത വർഷം തുടക്കത്തിൽ തന്നെ ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് രാജ്യത്ത് വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വാക്സിൻ വിതരണം എങ്ങനെ വ്യാപിപ്പിക്കാം, ആർക്കാണ് അത് ആദ്യം ലഭ്യമാക്കേണ്ടത് എന്നതിനെപ്പറ്റിയെല്ലാം വിദഗ്ധ ഗ്രൂപ്പുകൾ തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ആസൂത്രണം ചെയ്യുകയുമാണ്. കോൾഡ് ചെയിൻ സൗകര്യങ്ങൾ ശക്തിപ്പെടുത്തണം, ”ഡോ. ഹർഷവർധൻ പറഞ്ഞു.

കോവിഡ് വാക്സിൻ അടുത്തവർഷം ആദ്യം തന്നെ ലഭ്യമാകുമെന്ന് ‌ ആരോഗ്യമന്ത്രി

നിലവിൽ, നാല് കൊറോണ വൈറസ് വാക്സിനുകൾ ഇന്ത്യയിൽ വിപുലമായ പ്രീ-ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലാണ്.2021-ന്റെ ആദ്യ പാദത്തോടെ കോവിഡ്-19 വാക്സിൻ ലഭ്യമാകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.ജനസംഖ്യ കണക്കിലെടുക്കുമ്പോൾ ഒറ്റ വാക്സിൻ കൊണ്ട് രാജ്യം മുഴുവനുമുള്ള വാക്സിനേഷൻ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. അതിനാൽ, ഇന്ത്യൻ ജനതയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഒന്നിലധികം കോവിഡ് -19 വാക്സിനുകൾ അവതരിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. അമേരിക്കയ്ക്കു ശേഷം കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശ്വാസ കണക്കുകളും വരുന്നുണ്ട്.
രാജ്യത്തൊട്ടാകെ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ വൈറസ് ബാധിതരുടെ എണ്ണം 60,000-ത്തിൽ താഴെയായി. 71,75,880 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രോഗമുക്തരുടെ എണ്ണം 62 ലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.