Movie prime

എഴുന്നേറ്റ് നിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുന്നവർക്ക് മറവിരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം

alzheimer’s എഴുന്നേറ്റു നിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുന്ന ആളുകൾക്ക് ഡിമെൻഷ്യ അഥവാ മറവിരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം.alzheimer’s അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ‘ന്യൂറോളജി’ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രക്തം ധമനീഭിത്തിയിൽ ചെലുത്തുന്ന മർദമാണ് രക്തസമ്മർദം അഥവാ ബ്ലഡ്പ്രഷർ. രക്തത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്നത് രക്തസമ്മർദമാണ്. ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ ചുരുങ്ങി ധമനിയിലേക്ക് രക്തത്തെ തള്ളിവിടുമ്പോൾ ഉണ്ടാകുന്ന രക്തസമ്മർദത്തെ സിസ്റ്റോളിക് രക്തസമ്മർദമെന്നും ഹൃദയം വികസിച്ച് അതിനുള്ളിൽ രക്തം നിറയുമ്പോൾ ഉണ്ടാകുന്ന മർദത്തെ ഡയസ്റ്റോളിക് മർദമെന്നുമാണ് വിളിക്കുന്നത്. രക്തസമ്മർദം More
 
എഴുന്നേറ്റ്  നിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുന്നവർക്ക് മറവിരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം

alzheimer’s

എഴുന്നേറ്റു നിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുന്ന ആളുകൾക്ക് ഡിമെൻഷ്യ അഥവാ മറവിരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം.alzheimer’s

അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ‘ന്യൂറോളജി’ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രക്തം ധമനീഭിത്തിയിൽ ചെലുത്തുന്ന മർദമാണ് രക്തസമ്മർദം അഥവാ ബ്ലഡ്പ്രഷർ. രക്തത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്നത് രക്തസമ്മർദമാണ്. ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ ചുരുങ്ങി ധമനിയിലേക്ക് രക്തത്തെ തള്ളിവിടുമ്പോൾ ഉണ്ടാകുന്ന രക്തസമ്മർദത്തെ സിസ്റ്റോളിക് രക്തസമ്മർദമെന്നും ഹൃദയം വികസിച്ച് അതിനുള്ളിൽ രക്തം നിറയുമ്പോൾ ഉണ്ടാകുന്ന മർദത്തെ ഡയസ്റ്റോളിക് മർദമെന്നുമാണ് വിളിക്കുന്നത്.

രക്തസമ്മർദം അളക്കുന്നത് സ്ഫിഗ്മോമാനോമീറ്റർ എന്ന ഉപകരണത്തിന്റെ സഹായത്താലാണ്. ആരോഗ്യവാനായ ഒരാളിൻ്റെ രക്തസമ്മർദം 120/70 മി.മീറ്റർ മെർക്കുറി ആണ്. ഇതിൽ 120 മി.മീറ്റർ മെർക്കുറി സിസ്റ്റോളിക് രക്തസമ്മർദത്തെയും 70 മി.മീറ്റർ മെർക്കുറി ഡയസ്റ്റോളിക് രക്തസമ്മർദത്തെയും സൂചിപ്പിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് സിസ്റ്റോളിക് മർദം 140 മി.മീ. മെർക്കുറി വരെയാകാം. എന്നാൽ
140/90-നുമുകളിലായാൽ അത് രക്താതിമർദം അഥവാ ഹൈപ്പർടെൻഷൻ ആയി മാറും.

സിസ്റ്റോളിക് മർദവും ഡയസ്റ്റോളിക് മർദവും ഉയർന്നിരിക്കുന്ന അവസ്ഥയും, സിസ്റ്റോളിക് മർദം മാത്രം ഉയർന്നിരിക്കുന്ന അവസ്ഥയും അമിതരക്തസമ്മർദമായി കണക്കാക്കപ്പെടുന്നു. മദ്യം, മാനസിക സംഘർഷങ്ങൾ, പുകവലി, പ്രായക്കൂടുതൽ എന്നിവയും രക്തസമ്മർദം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.നിരവധി രോഗാസ്ഥകളിലും രക്തസമ്മർദത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്.
ഹൃദയസംബന്ധമായ അസുഖങ്ങളുടെ പ്രധാന ലക്ഷണമായാണ് രക്തസമ്മർദത്തെ കണക്കാക്കുന്നത്.

എഴുന്നേറ്റു നിൽക്കുമ്പോൾ ചിലർക്ക് രക്തസമ്മർദത്തിൽ പെട്ടെന്ന് കുറവുണ്ടാകാറുണ്ട്. ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ബ്ലഡ് പ്രഷർ റീഡിങ്ങിലെ ആദ്യത്തെ, അല്ലെങ്കിൽ മുകളിലത്തെ സംഖ്യയാണ് സിസ്റ്റോളിക് മർദം. ഇരിക്കുമ്പോഴുള്ള മർദത്തിൽ നിന്ന്, കുറഞ്ഞത് 15 എംഎംഎച്ച്ജി കുറവ് (ഡ്രോപ്പ്) വന്നാൽ സിസ്റ്റോളിക് ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ ആണെന്ന് പറയാം.സിസ്‌റ്റോളിക് രക്തസമ്മർദത്തിൽ ഉണ്ടാകുന്ന കുറവിന് മാത്രമാണ് ഡിമെൻഷ്യയുമായി ബന്ധം കണ്ടെത്തിയിരിക്കുന്നത്.

ആളുകൾ ഇരിക്കുന്ന നിലയിൽ നിന്ന് നിൽക്കുന്ന നിലയിലേക്ക് മാറുമ്പോഴുള്ള രക്തസമ്മർദം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് പഠന സംഘത്തിലുള്ള കാലിഫോർണിയ സർവകലാശാല ഗവേഷക ലോറ റൂച്ച് പറഞ്ഞു. രക്തസമ്മർദത്തിലുണ്ടാകുന്ന ഈ കുറവിനെ നിയന്ത്രണ വിധേയമാക്കണം. പ്രായമേറുമ്പോൾ ആളുകളുടെ ചിന്താശക്തിയിലും ഓർമ ശക്തിയിലും വരുന്ന പ്രശ്നങ്ങളെ നിയന്ത്രിക്കാൻ ഇത് സഹായകരമാകും.

എഴുന്നേറ്റ്  നിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുന്നവർക്ക് മറവിരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം
ലോറ റൂച്ച്

2,131 പേരിലാണ് പഠനം നടത്തിയത്. ശരാശരി 73 വയസ്സ് പ്രായമുള്ളവരും, എൻറോൾ ചെയ്യുന്ന സമയത്ത് ഡിമെൻഷ്യ ഇല്ലാത്തവരുമായ ആളുകളെയാണ് പഠന ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്. നിശ്ചിത ഇടവേളകളിൽ അവരുടെ ബ്ലഡ് പ്രഷർ റീഡിങ്ങുകൾ എടുത്തു. തുടക്കത്തിലും ഒന്ന്, മൂന്ന്, അഞ്ച് വർഷ ഇടവേളകളിലും റീഡിങ്ങ് എടുത്തിരുന്നു.15 ശതമാനം പേർക്ക് ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷനും, 9 ശതമാനത്തിന് സിസ്റ്റോളിക് ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷനും, 6 ശതമാനം ആളുകളിൽ ഡയസ്റ്റോളിക് ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷനും കണ്ടെത്തി. 12 വർഷത്തെ സമയപരിധിയിൽ 22 ശതമാനം ആളുകൾക്ക് (462 ആളുകൾ) രോഗം ബാധിച്ചതായി കണ്ടെത്തി.

സിസ്റ്റോളിക് ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ ഉള്ളവർക്ക് ഈ അവസ്ഥയില്ലാത്തവരെ അപേക്ഷിച്ച് മറവിരോഗം വരാനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നാണ് ഗവേഷകരുടെ നിഗമനം.

സിസ്‌റ്റോളിക് ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ ഉള്ള 192 പേരിൽ അമ്പത് പേർക്കും (26 ശതമാനം) ഡിമെൻഷ്യ ബാധിച്ചു. എന്നാൽ അതില്ലാത്ത 1,939 ആളുകളിൽ 412 പേരിലാണ് (21 ശതമാനം) രോഗം കണ്ടെത്തിയത്.

പ്രമേഹം, പുകവലി, മദ്യപാനം തുടങ്ങി മറവിരോഗം വരാൻ കൂടുതൽ സാധ്യതയുള്ള ഹൈറിസ്ക് ഘടകങ്ങൾ കൂടി പരിഗണിക്കുമ്പോൾ, സിസ്റ്റോളിക് ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ ഉള്ളവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത 37 ശതമാനം കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.

പഠനം നിരീക്ഷണാത്മകം (ഒബ്സർവേഷണൽ) മാത്രമാണെന്നും,കോസ് ആൻ്റ് ഇഫക്റ്റ് ബന്ധം(കാരണവും ഫലവും) കാണിക്കുന്നതല്ലെന്നും ലോറ റൂച്ച് അഭിപ്രായപ്പെട്ടു. രക്തസമ്മർദ നിലകളും (ബ്ലഡ് പ്രഷർ റീഡിങ്ങ്സ്) ഡിമെൻഷ്യയുടെ വികാസവും തമ്മിലുള്ള ബന്ധം മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. അൽഷിമേഴ്‌സ് ഡിമെൻഷ്യയും വാസ്കുലർ ഡിമെൻഷ്യയും തമ്മിൽ വേർതിരിക്കാതെയാണ് ഡിമെൻഷ്യ നിർണയം നടത്തിയിരിക്കുന്നത് എന്നതാണ് പഠനത്തിന്റെ മറ്റൊരു പരിമിതി.