Movie prime

മെക്കാനിക്കൽ ത്രോംബെക്റ്റമിയിലൂടെ സ്ട്രോക്ക് ചികിത്സ 24 മണിക്കൂർ വരെ നീട്ടാനാവും

mechanical thrombectomy അവബോധക്കുറവ്, നിലവാരമുള്ള ചികിത്സാ പ്രോട്ടോക്കോളുകളുടെ അഭാവം, താങ്ങാനാവാത്ത ചികിത്സാച്ചെലവ് എന്നിവ പ്രയാസങ്ങൾ വർധിപ്പിക്കുന്നു ലോകമെമ്പാടുമുള്ള ആളുകൾക്ക് ദുഃസ്വപ്നങ്ങൾ സമ്മാനിച്ച വർഷമാണ് 2020. ഒരു വശത്ത് കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ്റെ അഭാവം മരണഭയം സൃഷ്ടിക്കുമ്പോൾ, കർക്കശമായ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ആഗോള സമ്പദ് വ്യവസ്ഥകൾ തകർന്നടിയുകയാണ്. നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥയും അത്ര വ്യത്യസ്തമല്ല. മാസങ്ങൾ നീണ്ടു നിന്ന ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അടുത്തിടെയാണ് വലിയ അളവിൽ ഇളവുകൾ അനുവദിച്ചത്. നിത്യവൃത്തിക്കായി പണിയെടുക്കുന്ന തൊഴിലാളികളിൽ മാത്രമല്ല, ബഹുഭൂരിപക്ഷം ജനങ്ങളിലും More
 
മെക്കാനിക്കൽ ത്രോംബെക്റ്റമിയിലൂടെ സ്ട്രോക്ക് ചികിത്സ 24 മണിക്കൂർ വരെ നീട്ടാനാവും

mechanical thrombectomy

അവബോധക്കുറവ്, നിലവാരമുള്ള ചികിത്സാ പ്രോട്ടോക്കോളുകളുടെ അഭാവം, താങ്ങാനാവാത്ത ചികിത്സാച്ചെലവ് എന്നിവ പ്രയാസങ്ങൾ വർധിപ്പിക്കുന്നു

ലോകമെമ്പാടുമുള്ള ആളുകൾക്ക് ദുഃസ്വപ്നങ്ങൾ സമ്മാനിച്ച വർഷമാണ് 2020. ഒരു വശത്ത് കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ്റെ അഭാവം മരണഭയം സൃഷ്ടിക്കുമ്പോൾ, കർക്കശമായ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ആഗോള സമ്പദ് വ്യവസ്ഥകൾ തകർന്നടിയുകയാണ്. നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥയും അത്ര വ്യത്യസ്തമല്ല. മാസങ്ങൾ നീണ്ടു നിന്ന ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അടുത്തിടെയാണ് വലിയ അളവിൽ ഇളവുകൾ അനുവദിച്ചത്. നിത്യവൃത്തിക്കായി പണിയെടുക്കുന്ന തൊഴിലാളികളിൽ മാത്രമല്ല, ബഹുഭൂരിപക്ഷം ജനങ്ങളിലും സമ്മർദവും മാനസിക പിരിമുറുക്കവുമാണ് കോവിഡ്-19 സൃഷ്ടിച്ചത്. ഒട്ടേറെപ്പേർക്ക് ഉത്കണ്ഠയും വിഷാദത്തിന്റെ ലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ള അസുഖങ്ങളാണ് സമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവ. എന്നാൽ കാൻസർ, സിഒ‌പി‌ഡി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താൽ വളരെ കുറഞ്ഞ പരിഗണന മാത്രമേ ഇവയ്ക്ക് ലഭിക്കുന്നുളളൂ. ലോകമെമ്പാടും 1.17 ദശലക്ഷത്തിലധികം ആളുകളുടെ ജീവൻ അപഹരിച്ച അസുഖമായതിനാലാണ് കോവിഡ്-19 ഇത്രയേറെ ശ്രദ്ധ നേടിയതും ഇപ്പോഴും അതിന് അതേനിലയിലുള്ള പരിഗണന ലഭിക്കുന്നതും. കോവിഡ് മൂലം ഇന്ത്യയിൽ മാത്രം മരണമടഞ്ഞത് 1,21,000 പേരാണ് (2020 ഒക്ടോബർ 29-ലെ കണക്ക്). വാക്സിൻ ജനങ്ങൾക്ക് ലഭ്യമാകുന്നത് വരെ കോവിഡ് സമൂഹത്തിലും സാമ്പത്തിക വ്യവസ്ഥയിലും വലിയ തോതിൽ ചലനങ്ങൾ സൃഷ്ടിക്കും. അതേസമയം, കോവിഡ്-19 നെക്കാൾ ആറിരട്ടിയോളം ആളുകളുടെ ജീവൻ അപഹരിക്കാൻ ഇടയുള്ള സ്ട്രോക്ക് പോലുള്ള പകർച്ചവ്യാധികളല്ലാത്ത അസുഖങ്ങൾ (എൻ‌സിഡി) ശ്രദ്ധിക്കപ്പെടാതെയും വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെയും പോകുന്നുണ്ട്. പെരിന്തൽമണ്ണ പനമ്പിയിലുള്ള ഇഎംഎസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെൻ്ററിലെ കൺസൾട്ടൻ്റും ഇൻ്റർവെൻഷണൽ ന്യൂറോളജിസ്റ്റുമായ ഡോ. മൗനിൽ ഹഖ് ടി.പിയുടെ അഭിപ്രായപ്രകാരം ആറിൽ ഒരാൾക്ക് സ്ട്രോക്ക് വരാൻ സാധ്യതയുണ്ട്. “അതിനാൽ അതിന്റെ ലക്ഷണങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. ഇൻട്രാവീനസ് ത്രോംബോളിസിസ്, മെക്കാനിക്കൽ ത്രോംബെക്റ്റമി എന്നിവ വഴി ചില കേസുകളിൽ കാര്യക്ഷമമായ ചികിത്സ നൽകി സ്ട്രോക്ക് പൂർണമായി ഭേദമാക്കാൻ കഴിയും,” അദ്ദേഹം വ്യക്തമാക്കി. mechanical thrombectomy
ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പഠനമനുസരിച്ച്, ഇന്ത്യയിൽ പ്രതിവർഷം 1.29 ദശലക്ഷം പേർക്കാണ് പുതിയതായി സ്ട്രോക്ക് റിപ്പോർട്ട് ചെയ്യുന്നത്. 2014-ന് ശേഷം രോഗികളുടെ എണ്ണത്തിൽ 30 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ രാജ്യത്ത് മരണത്തിനും ശാരീരിക വൈകല്യങ്ങൾക്കും ഇടയാക്കുന്ന മൂന്നാമത്തെ വലിയ കാരണമാണ് സ്ട്രോക്ക് എന്ന് അടുത്തിടെ വന്ന ഒരു പഠനത്തിൽ പറയുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 87 ശതമാനവും തലച്ചോറിലെ ധമനിക്കുള്ളിലെ ബ്ലോക്ക് മൂലമുണ്ടാകുന്ന ഇസ്കീമിക് സ്ട്രോക്ക് ആണ്. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 1.29 ദശലക്ഷം കേസുകളിലും പൊതുവെ കാണപ്പെടുന്നത് ഇസ്കീമിക് സ്ട്രോക്ക് തന്നെ. ബാക്കിയുള്ള 13 ശതമാനവും തലച്ചോറിലെ ധമനിവീക്കത്തെ തുടർന്ന് രക്തസ്രാവം മൂലമുണ്ടാകുന്ന ഹെമറാജിക് സ്ട്രോക്കുകളാണ്. മരണനിരക്ക് കുറയ്ക്കാൻ സഹായകമായ മെക്കാനിക്കൽ ത്രോംബെക്റ്റമി പോലുള്ള പുതിയ സാങ്കേതികവിദ്യകളെപ്പറ്റി പൊതുജനങ്ങൾക്ക് വേണ്ടത്ര അറിവും അവബോധവും ഇല്ലാത്തതു മൂലമാണ് കേസുകളുടെ എണ്ണം വർധിക്കാനും മരണനിരക്ക് ഉയരാനും ഇടയാവുന്നതെന്ന് ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും അഭിപ്രായപ്പെടുന്നു.
ചികിത്സയിൽ പരിഗണിക്കേണ്ട ഏറ്റവും നിർണായകമായ ഘടകങ്ങളിലൊന്ന് സ്ട്രോക്ക് ബാധിച്ച വ്യക്തിയെ ആശുപത്രിയിൽ എത്തിക്കാൻ എടുക്കുന്ന സമയമാണ്. ഏറ്റവും പ്രചാരത്തിലുള്ള ഐവിടിപിഎ തെറാപ്പി ചെയ്യേണ്ടത് ലക്ഷണങ്ങൾ തുടങ്ങി 3.5 മണിക്കൂറിനുള്ളിലാണ്. എന്നാൽ നഗരപ്രദേശങ്ങളിൽ ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ശരാശരി 7.6 മണിക്കൂറും ഗ്രാമപ്രദേശങ്ങളിൽ 34 മണിക്കൂറും വേണം. കൂടാതെ, നിലവാരമുള്ള ചികിത്സാ പ്രോട്ടോക്കോളുകളുടെ അഭാവവും ചികിത്സാച്ചെലവും പ്രശ്നങ്ങൾ വർധിപ്പിക്കുന്നുണ്ട്. ശരിയായ ചികിത്സ ലഭിക്കുന്നതിലെ കാലതാമസം മൂലം മിനിറ്റിൽ 20 ലക്ഷം മസ്തിഷ്ക കോശങ്ങളാണ് നശിക്കുന്നത്. മെക്കാനിക്കൽ ത്രോംബെക്റ്റമി പോലുള്ള നൂതന സാങ്കേതികവിദ്യകളും മെഡിക്കൽ നടപടിക്രമങ്ങളും കഴിവ് തെളിയിക്കുന്നതും വിജയം കൈവരിക്കുന്നതും ഇവിടെയാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ചികിത്സ ആരംഭിക്കാനുള്ള ട്രീറ്റ്മെൻ്റ് വിൻഡോ 24 മണിക്കൂറായി വർധിപ്പിക്കുന്നതിനൊപ്പം വിവിധ അസുഖങ്ങൾക്കുള്ള മെഡിക്കൽ പ്രൊസീജ്യറുകളിൽ ഏറ്റവുമധികം വിജയ നിരക്കുള്ള ഒന്നായും ഇത് ഗണിക്കപ്പെടുന്നു. മെക്കാനിക്കൽ ത്രോംബെക്റ്റമിയുടെ കാര്യത്തിൽ ചികിത്സ ആവശ്യമായവരുടെ എണ്ണം (എൻഎൻടി) 2.6 ആണ്.
സ്റ്റെന്റ് റിട്രീവറുകൾ, കത്തീറ്ററുകൾ പോലുള്ള പ്രത്യേക മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച്, അടുത്തുള്ള ശരീരകോശങ്ങൾക്കോ സിരകൾക്കോ കേടുപാടുകൾ വരുത്താതെ, രോഗിയുടെ തലച്ചോറിലെ ധമനിയിൽ നിന്ന് ബ്ലോക്ക് നീക്കം ചെയ്യുന്നതാണ് മെക്കാനിക്കൽ ത്രോംബെക്റ്റമി. കാത്‌ലാബിൻ്റെ മാർഗനിർദേശങ്ങൾ അനുസരിച്ച്, രോഗിയുടെ ധമനിയിലൂടെ ഉപകരണങ്ങൾ കടത്തിവിട്ടാണ് ബ്ലോക്ക് നീക്കം ചെയ്യുന്നത്. ഈ സാങ്കേതികവിദ്യയ്ക്ക് വേണ്ടത്ര പ്രചാരം കൈവന്നിട്ടില്ല എന്നുള്ളതാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയാം. അതുകൊണ്ടു തന്നെ അക്യൂട്ട് ഇസ്കീമിക് സ്ട്രോക്കിന് ചികിത്സിച്ച 11,000 രോഗികളിൽ 10 ശതമാനം പേരിൽ മാത്രമാണ് മെക്കാനിക്കൽ ത്രോംബെക്റ്റമി ചെയ്തത് എന്നത് അത്ര അതിശയകരമായ ഒരു കാര്യമല്ല. “മെക്കാനിക്കൽ ത്രോംബെക്റ്റമി റിവാസ്കുലറൈസേഷനിൽ ഏറെ ഫലപ്രദമാണ്. ഏകദേശം 95 ശതമാനം പേരിലും അത് വിജയകരമാണ്. 60 ശതമാനം രോഗികളിലും ക്ലിനിക്കൽ റിക്കവറി സാധ്യമാണ് ”- ഡോ. ഹഖ് കൂട്ടിച്ചേർത്തു.