Movie prime

കോവിഡ് വാക്സിൻ പരീക്ഷണം ആഫ്രിക്കയിൽ വേണ്ടെന്ന് മോസസ് വെറ്റാന്‍ഗുല

കോവിഡ് 19 വാക്സിന് പരീക്ഷിക്കേണ്ടത് അത് മാരകമായി പടർന്നു പിടിക്കുന്ന അമേരിക്കയിലും യൂറോപ്യൻ രാഷ്ട്രങ്ങളിലുമാണെന്നും ആഫ്രിക്കയിൽ മരുന്നു പരീക്ഷണം നടത്താൻ അനുവദിക്കില്ലെന്നും കെനിയന് സെനറ്ററും മുന് വിദേശകാര്യ മന്ത്രിയുമായ മോസസ് വെറ്റാന്ഗുല.വാക്സിൻ പരീക്ഷണംആഫ്രിക്കന് ജനതയിൽ നടത്തണമെന്ന യൂറോപ്യന് ശാസ്ത്രജ്ഞരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നുയായിരുന്നു അദ്ദേഹം. എല്ലാ പരീക്ഷണങ്ങളും തങ്ങളുടെ ജനങ്ങളില് നടത്താന് തങ്ങൾ ഗിനിപ്പന്നികളല്ലെന്ന് വെറ്റാന്ഗുല തുറന്നടിച്ചു.കൊറോണ പടര്ന്നുപിടിച്ച ചെെന, ഇറ്റലി, സ്പെയിന്, ഫ്രാന്സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില് ചെന്ന് പരീക്ഷണം നടത്തണം. ആഫ്രിക്കന് രാജ്യങ്ങളില് പരീക്ഷണം നടത്താന് More
 
കോവിഡ് വാക്സിൻ പരീക്ഷണം ആഫ്രിക്കയിൽ വേണ്ടെന്ന് മോസസ് വെറ്റാന്‍ഗുല

കോവിഡ് 19 വാക്സിന്‍ പരീക്ഷിക്കേണ്ടത് അത് മാരകമായി പടർന്നു പിടിക്കുന്ന അമേരിക്കയിലും യൂറോപ്യൻ രാഷ്ട്രങ്ങളിലുമാണെന്നും ആഫ്രിക്കയിൽ മരുന്നു പരീക്ഷണം നടത്താൻ അനുവദിക്കില്ലെന്നും കെനിയന്‍ സെനറ്ററും മുന്‍ വിദേശകാര്യ മന്ത്രിയുമായ മോസസ് വെറ്റാന്‍ഗുല.വാക്സിൻ പരീക്ഷണംആഫ്രിക്കന്‍ ജനതയിൽ നടത്തണമെന്ന യൂറോപ്യന്‍ ശാസ്ത്രജ്ഞരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നുയായിരുന്നു അദ്ദേഹം.

എല്ലാ പരീക്ഷണങ്ങളും തങ്ങളുടെ ജനങ്ങളില്‍ നടത്താന്‍ തങ്ങൾ ഗിനിപ്പന്നികളല്ലെന്ന് വെറ്റാന്‍ഗുല തുറന്നടിച്ചു.കൊറോണ പടര്‍ന്നുപിടിച്ച ചെെന, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ചെന്ന് പരീക്ഷണം നടത്തണം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പരീക്ഷണം നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒട്ടുമിക്ക മരുന്നുകളും വാക്സിനുകളും പരീക്ഷിക്കാനായി ആഫ്രിക്കൻ ജനതയെയാണ് ഉപയോഗപ്പെടുത്തി വരുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് കുറഞ്ഞ ചെലവിൽ ആളുകളെ കിട്ടുമെന്നതും ദാരിദ്ര്യത്തെ വലിയ തോതിൽ മുതലെടുക്കാമെന്നതും ആഫ്രിക്കക്കാരെ പാശ്ചാത്യ രാജ്യങ്ങളുടെയും മരുന്നു കമ്പനികളുടെയും ഗിനിപ്പന്നികളാക്കി മാറ്റിയിട്ടുണ്ട്. പൊതുവായ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ച് വാക്സിൻ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ആഫ്രിക്കൻ രാജ്യങ്ങളിൽ അത്ര കർക്കശമല്ല. ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ പരീക്ഷണശാലയാക്കി ആഫ്രിക്കൻ രാജ്യങ്ങളെ പരിണമിപ്പിച്ചതും ഇത്തരം അയഞ്ഞ സമീപനങ്ങളാണ്.