Movie prime

ഇന്ന് ലോക പുകയില വിരുദ്ധ ദിനം

 

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. കോവിഡ്-19 വ്യാപനത്തിനിടയിലാണ് ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധദിനം ആചരിക്കുന്നത്. ഈ കോവിഡ് കാലത്ത് ശ്വാസകോശ ത്തിന്റെ ആരോഗ്യം പ്രധാനമാണ്.കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ് എന്നിരിക്കെ പുകയില വിരുദ്ധ ദിനാചരണത്തിന് പ്രസക്തിയേറുകയാണ്.

ആയതിനാൽ പുകയില ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്.പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. അതുകൊണ്ടുതന്നെ പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച പുകവലിക്കാരായ രോഗികളില്‍ തീവ്രമായ അവസ്ഥയില്‍ എത്തുന്നുവെന്നതാണ് പഠനങ്ങളും അനുഭവങ്ങളും വെളിപ്പെടുത്തുന്നത്.