Movie prime

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തുലാവര്ഷം ശക്തിപ്രാപിച്ചതായി കാലാവസ്ഥാ കേന്ദ്രം. കനത്ത മഴയുടെ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോട്ടൂരിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ദുരിതാശ്വാസ ക്യാംപ് തുറന്നു. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഉരുള്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള സ്ഥലങ്ങളിലും പ്രളയകാലത്ത് വിള്ളൽ രൂപപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം. തിരുവനന്തപുരം, കൊല്ലം, More
 
കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിച്ചതായി കാലാവസ്ഥാ കേന്ദ്രം. കനത്ത മഴയുടെ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോട്ടൂരിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ദുരിതാശ്വാസ ക്യാംപ് തുറന്നു. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള സ്ഥലങ്ങളിലും പ്രളയകാലത്ത് വിള്ളൽ രൂപപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക ജില്ലകളിലും ഉച്ചയ്ക്ക് ശേഷം കനത്ത മഴയാണ് പെയ്യുന്നത്.

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം പൊന്മുടി, കല്ലാര്‍ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ആറു മണിക്കൂറാണ് ശക്തമായ മഴ പെയ്തത്. പൊന്മുടിയിൽ വിനോദസഞ്ചാരികള്‍ക്ക് രണ്ട് ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ പൊന്നൻചുണ്ട്, മണലി പാലങ്ങളിൽ വെള്ളം കയറി.

ജില്ലയിൽ കല്ലാര്‍, വാമനപുരം നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കിള്ളിയാറിന്റെ പരിസരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കോഴിക്കോട് നഗരത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിലടക്കം വലിയ വെള്ളക്കെട്ടുണ്ടായി. ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇന്നലെ രൂക്ഷമായ മഴയാണുണ്ടായത്. ബാലുശ്ശേരിയ്ക്ക് സമീപം കൂട്ടാലിടയിൽ വെള്ളക്കെട്ടിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണാടിപ്പൊയിൽ, പാത്തിപ്പാറ പ്രദേശങ്ങളിൽ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി.