in

ഹോണ്ട ഹോര്‍നെറ്റ് 2.0 ഇന്ത്യന്‍ നിരത്തില്‍

Honda Hornet
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 180-200 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ ഹോര്‍നെറ്റ് 2.0 അവതരിപ്പിച്ചു.
Honda Hornet
മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ രൂപ കല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്ന ഹോര്‍നെറ്റ് 2.0  ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളോടെയാണ്  പുറത്തിറക്കിയിട്ടുള്ളത്.  വികസിപ്പിച്ചെടുത്ത ആറു പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകള്‍ ഇതിന്റെ ഉത്പാദനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. സിങ്കിള്‍ ചാനല്‍ എബിസിയോടുകൂടിയ ഇരട്ട പെറ്റല്‍ ഡിസ്‌ക് ബ്രേക്ക്,  മോണോഷോക്ക് റീയര്‍ സസ്‌പെന്‍ഷന്‍ എന്നിവ മികച്ച യാത്രാസുഖവും സുസ്ഥിരതയും നല്‍കുന്നു.

ഉയര്‍ന്ന ഇന്ധനക്ഷതമ ഉറപ്പുവരുത്തുന്ന എട്ട്  ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍ ഉപയോഗിക്കുന്ന പുതിയ ബിഎസ് 6 184 സിസി പിജിഎം-എഫ്‌ഐ ഹോണ്ട ഇക്കോ ടെക്‌നോളജി എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഗോള്‍ഡന്‍ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫ്രണ്ട് ഫോര്‍ക്ക്  ഉപയോഗിക്കുന്ന 200   സിസിയിലുളള ആദ്യത്തെ ബൈക്കുകൂടിയാണ് ഹോര്‍നെറ്റ് 2.0. പുതിയ എന്‍ജിന്‍ സ്റ്റോപ് സ്വിച്ച് സൗകര്യപ്രദമായി എന്‍ജിന്‍ ഓഫ് ചെയ്യാന്‍ സഹായിക്കുന്നു. വീതി കൂടിയ ടയറുകള്‍, ഗിയര്‍ പൊസിഷന്‍, സര്‍വീസ് ഡ്യൂ, ബാറ്ററി വോള്‍ട്ട്മീറ്റര്‍ എന്നിവ സൂചിപ്പിക്കുന്ന പൂര്‍ണ ഡിജിറ്റല്‍ നെഗറ്റീവ് ലിക്വിഡ്  മീറ്റര്‍, സീല്‍ ചെയിന്‍ തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.  

മികച്ച എയറോഡൈനാമിക് രൂപകല്‍പ്പനയും ടാങ്ക്‌പ്ലെയ്സ്മെന്റിലെ പുതിയ സ്പോര്‍ടി സ്പ്ലിറ്റ് സീറ്റും പുതിയ കീയും നഗര യാത്രയും ഹൈവേ റൈഡുകളും ആനന്ദകരവും സൗകര്യപ്രദവുമാക്കുന്നു. ആറുവര്‍ഷത്തെ  പ്രത്യേക വാറന്റി പാക്കേജും (മൂന്നുവര്‍ഷത്തെ സാധാരണ വാറന്റിയും 3 വര്‍ഷത്തെ വര്‍ധിത വാറന്റിയും) ഹോനെറ്റ് 2.0-ക്ക് ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്.  

”നവയുഗ ഉപഭോക്താക്കളുടെ സ്വപ്നങ്ങളില്‍ നിന്നും  അവരുടെ സവാരി  അഭിനിവേശത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ്  ഹോര്‍നെറ്റ് 2.0  ഹോണ്ട അവതരിപ്പിച്ചിട്ടുള്ളത്. നൂതന സാങ്കേതികവിദ്യയും ആവേശകരമായ പ്രകടനവും വഴി പുതിയ ഹോര്‍നെറ്റ് 2.0 യുവ മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്കിടയില്‍ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്.  ഹോണ്ടയുടെ മോട്ടോര്‍സൈക്കിള്‍ ശേഖരത്തിന്റെ  ഇന്ത്യയിലെ  പുതിയ വിപുലീകരണ യുഗത്തിന്റെ തുടക്കവുംകൂടിയാണിത്.”, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗറ്റ പറഞ്ഞു.

”ഹോണ്ടയുടെ റേസിംഗ് ഡിഎന്‍എയെ സവാരിയുടെ  ആവേശത്തിലേക്ക് മാറ്റുന്നതാണ് പുതിയ ഹോര്‍നെറ്റ് 2.0. മികച്ച പ്രകടനം തേടുന്ന റൈഡര്‍മാരുടെ ആവശ്യങ്ങളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ഉയര്‍ന്ന ശേഷിയുള്ള എച്ച്ഇടി ബിഎസ് 6 എഞ്ചിന്‍, ഗോള്‍ഡന്‍  യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ നെഗറ്റീവ് ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍, ഡ്യുവല്‍ പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ആവേശമുണര്‍ത്തുന്ന രൂപകല്‍പ്പന തുടങ്ങി ഉയര്‍ന്ന യാത്രാനുഭവം നല്‍കുന്നു സവിശേതകളുമായാണ് ഹോനെറ്റ് 2.0 എത്തുന്നത്. ലളിതമായി പറഞ്ഞാല്‍, കാറ്റിനെതിരേ പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു വിളിയാണ്  ഹോനെറ്റ് 2.0”,പുതിയ ഹോനെറ്റ് 2.0 അവതരിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ്  ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

രാജ്യാന്തര ‘സ്ട്രീറ്റ് ഫൈറ്ററ’ായി ആവിഷ്‌കരിച്ചിട്ടുള്ള ഹോര്‍നെറ്റ് 2.0  നാലു നിറങ്ങളില്‍ (പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്) ലഭ്യമാണ്.  ഹോര്‍നെറ്റ് 2.0യുെട ഗുരുഗ്രാം (ഹരിയാന) എക്‌സ് ഷോറൂം വില 126,345 രൂപ ആണ്‌

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

differently abled

കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം

reality lab

റിയാലിറ്റി ലാബുമായി ഫേസ്ബുക്ക്