Movie prime

ക്വാറൻട്രെയിനിങ്ങുമായി കുഞ്ചാക്കോ ബോബൻ

ലോക്ക് ഡൗൺ കാലത്ത് സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന ചിന്തയിലാണ് എല്ലാവരും. ക്രിയാത്മകമായ കഴിവുകൾ പൊടി തട്ടിയെടുത്തും കലകൾ പരിപോഷിപ്പിച്ചും പലരും തങ്ങളുടെ അനുഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയാണ്. അത്തരത്തിൽ വീട്ടിലിരുന്നു കൊണ്ട് തന്റെ ഫിറ്റ്നസ് രഹസ്യം പങ്കിടുകയാണ് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോബോബൻ. തന്റെ വീട്ടിലെ പടിക്കെട്ടുകൾ കയറിയിറങ്ങി വ്യായാമം മുടക്കം കൂടാതെ ചെയ്യുകയാണ് താരം. പടിക്കെട്ടുകൾ കയറി ഇറങ്ങി താൻ നടന്നു തീർത്തത് പത്ത് കിലോമീറ്റർ വരെയെന്ന് ചാക്കോച്ചൻ പറയുന്നു. ക്വാറൻട്രെയിനിങ് എന്നാണ് ഈ More
 
ക്വാറൻട്രെയിനിങ്ങുമായി കുഞ്ചാക്കോ ബോബൻ

ലോക്ക് ഡൗൺ കാലത്ത് സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന ചിന്തയിലാണ് എല്ലാവരും. ക്രിയാത്മകമായ കഴിവുകൾ പൊടി തട്ടിയെടുത്തും കലകൾ പരിപോഷിപ്പിച്ചും പലരും തങ്ങളുടെ അനുഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയാണ്. അത്തരത്തിൽ വീട്ടിലിരുന്നു കൊണ്ട് തന്റെ ഫിറ്റ്നസ് രഹസ്യം പങ്കിടുകയാണ് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോബോബൻ. തന്റെ വീട്ടിലെ പടിക്കെട്ടുകൾ കയറിയിറങ്ങി വ്യായാമം മുടക്കം കൂടാതെ ചെയ്യുകയാണ് താരം. പടിക്കെട്ടുകൾ കയറി ഇറങ്ങി താൻ നടന്നു തീർത്തത് പത്ത് കിലോമീറ്റർ വരെയെന്ന് ചാക്കോച്ചൻ പറയുന്നു.

ക്വാറൻട്രെയിനിങ് എന്നാണ് ഈ പുതിയ വർക്ക് ഔട്ടിന് പേര് നല്കിരിക്കുന്നത്. പടിക്കെട്ടുകൾ ഉപയോഗിച്ച് നിങ്ങളെ സ്വയം ഉയർത്തൂ എന്നാണ് ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷൻ. താരത്തിന്റെ പുതിയ വർക്ക് ഔട്ട് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കുച്ചിപ്പുടി വീട്ടിൽ പ്രാക്റ്റീസ് ചെയ്യുന്ന വീഡിയോ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. അനുസിത്താര , ടോവിനോ തുടങ്ങി നിരവധി താരങ്ങൾ ഇത്തരം ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കുന്നുണ്ട്.

 

View this post on Instagram

 

……..😅QUARANTRAINING👟…. “LIFT” yourself 🆙 using the “STAIRS” 🏃🏻🏃🏻Done 10Km for the morning 🌞

A post shared by Kunchacko Boban (@kunchacks) on