Movie prime

ഇങ്ങനെയൊക്കെയാണ് പല്ലു തേയ്‌ക്കേണ്ടത് 

 

ഒരു വ്യക്തിയുടെ വ്യക്തിശുചത്വം തുടങ്ങുന്നത് ദന്തശുചിത്വത്തിൽ നിന്നാണ്. പല്ല് തേയ്ക്കുന്നത് വായുടെയും  പല്ലിന്റെയും  ആരോഗ്യത്തിന് വളരെ പ്രധാനമാണ്. രാവിലെ ഉണർന്നാലും കിടക്കുന്നതിന് മുൻപും പല്ല് തേയ്ക്കുകയെന്നത് കുട്ടികാലം മുതൽ കൂടെകൂട്ടേണ്ട ശീലമാണ്. ബ്ലാക്ക്  ഫംഗസ്, കൊറോണ വൈറസ് തുടങ്ങിയ രോഗങ്ങൾക്കെതിരെ പോരാടുന്നതിൽ ദന്ത ശുചിത്വം വലിയ പങ്കുവഹിക്കുന്നുണ്ട്. മോശമായ രീതിയിലുള്ള ദന്ത ശുചിത്വം മോശം പ്രതിരോധശേഷിയിലേക്കും രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയിലേക്കും നയിക്കുന്നു. നല്ല ദന്തശുചിത്വവും ശരിയായ ദന്തസംരക്ഷണവും രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാൽ  പല്ലു തേയ്ക്കുന്നതിൽ നമ്മൾ സാധാരണ വരുത്തുന്ന ചില തെറ്റുകൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

കൂടുതൽ അമർത്തി തേയ്ക്കണ്ട 

വളരെ കഠിനമായ രീതിയിൽ  ബ്രഷ് ചെയ്യുന്നത് നമ്മുടെ പല്ലിന്റെ  ഇനാമലിനെ ദുർബലപ്പെടുത്തുകയും കാലക്രമേണ മോണ മുറിയാനും തേയ്മാനം സംഭവിക്കാനുള്ള സാധ്യത കുടുതലാണ്. മൃദുവായ കുറ്റിരോമങ്ങളുള്ള ഒരു ടൂത്ത് ബ്രഷാണ് എപ്പോഴും തെരഞ്ഞെടുക്കാൻ, അതുവഴി നിങ്ങളുടെ മോണയിൽ അമിത രക്തസ്രാവം ഒഴിവാക്കാം.

നല്ല ടൂത്ത് ബ്രഷ് അത്യാവശ്യം

നമ്മൾ ഉപയോഗിക്കുന്ന  ടൂത്ത് ബ്രഷിൻറെ ഗുണനിലവാരം അനുസരിച്ചാണ്  ദന്ത ആരോഗ്യമിരിക്കുന്നത് . നമ്മൾ ദിനവും ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് തേയ്‌മാനം സംഭവിച്ചതോ  ബ്രിസിൽസ് തൊഴിഞ്ഞു തുടങ്ങിയതോ ആണെങ്കിൽ ഉടൻ തന്നെ അത് മാറ്റി  പുതിയ ഒന്ന് വാങ്ങി ഉപയോഗിക്കേണ്ടതാണ്.  ടൂത്ത് ബ്രഷ് ഇടയ്ക്കിടെ അതായത് ഓരോ  3 മാസത്തിലൊരിക്കൽ ഒരു പുതിയ ടൂത്ത് ബ്രഷ് വാങ്ങി ഉപയോഗിക്കാനാണ് ദന്തരോഗവിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.

സമയമെടുത്ത് ബ്രഷ് ചെയ്യുക

കുറഞ്ഞത് രണ്ട് മൂന്ന് മിനിറ്റെങ്കിലും പല്ല് തേയ്ക്കാൻ ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു. കൂടുതൽ നേരം പല്ല് തേയ്ക്കുന്നത് എല്ലാ അണുക്കളും ഇല്ലാതാക്കുകയും വായ ശരിയായി വൃത്തിയാക്കുകയും ചെയ്യുന്നു .

കൂടുതൽ തവണ ബ്രഷ് ചെയ്യരുത്

ദിവസത്തിൽ രണ്ടുതവണയിൽ  കൂടുതൽ പല്ല് തേയ്ക്കരുത്. രാവിലെ ഒരു തവണയും കിടക്കുന്നതിന് മുൻപ് ഒരു തവണയും പല്ല് തേയ്ക്കണം. ഇത് ശരിയായ ദന്ത ശുചിത്വം നൽകും. കൂടുതൽ തവണ  ബ്രഷ് ചെയ്യുന്നത് മോണയെയും പല്ലുകളെയും ദുർബലപ്പെടുത്തും.

പുറവും അകവും തേയ്ക്കണം 

എപ്പോഴും പല്ലിന്റെ പുറംഭാഗം മാത്രം  തേച്ച് പോകരുത്ത്. പല്ലിന്റെ ഉൾഭാഗങ്ങളിൽ അണുക്കൾ അടിഞ്ഞു കൂടി ഇരിക്കുന്ന ഭാഗങ്ങളിൽ സമയമെടുത്ത് വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക. പല്ലുകൾ എല്ലാ വശങ്ങളിൽ നിന്നും എല്ലാ ഭാഗങ്ങളിലും ശരിയായി വൃത്തിയാക്കണം, കാണാനാകാത്ത ഭാഗങ്ങളിൽപ്പോലും വൃത്തിയാക്കിയെന്ന് ഉറപ്പാക്കുക.