Movie prime

മഹാന്റെ പുതിയ ക്യാരക്റ്റര്‍ ടീസര്‍ പുറത്തിറങ്ങി

 

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമും മകന്‍ ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിത്രം  മഹാന്റെ  ഏറ്റവും പുതിയ  ക്യാരക്റ്റര്‍ ടീസര്‍ പുറത്തിറങ്ങി .വിക്രമിന്റെ  മകന്‍ ധ്രുവ് വിക്രമിന്റെ ക്യാരക്റ്റര്‍ ടീസറാണ്  പുറത്തിറങ്ങിയത്. വിക്രമും മകനും ആദ്യമായി ഒന്നിച്ച്  അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ  ചിത്രത്തിന് .

'ഡാഡ' എന്ന  കഥാപാത്രമാണ് ധ്രുവ് ഈ ചിത്രത്തില്‍  കൈകാര്യം ചെയ്യുന്നത്. സിമ്രന്‍, ബോബി സിംഹ, വാണി ഭോജന്‍, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.വിക്രമും ചിത്രത്തില്‍ പുതിയ ലുക്കിലാണ് എത്തുന്നത്. വിക്രമിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍  മുന്‍പ് പുറത്തിറങ്ങിയിരുന്നു. മുടി ഒക്കെ നീട്ടി വളര്‍ത്തി വളരെ  സ്‌റ്റൈലിഷായ വിക്രമിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിഞ്ഞത്. കാര്‍ത്തിക് സുബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിരിക്കുന്നത് സന്തോഷ് നാരായണനാണ് . ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്  വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്  .ചിയാന്‍ വിക്രത്തിന്റെ അറുപതാമത്തെ ചിത്രമെന്ന പ്രത്യേകതയും മഹാനുണ്ട്.