Movie prime

മഴയെത്തി; കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിങ്ങനെ

Childrens Health മഴക്കാലമെത്തുമ്പോൽ കുളിരാണ് മനസ്സിന്, എങ്കിലും, മാതാപിതാക്കൾക്ക് ടെൻഷനുണ്ടാകുന്ന സമയം കൂടിയാണ് മഴക്കാലം. കുട്ടികൾ മഴ നനയുന്നത് മൂലം വരുന്ന ആരോഗ്യപ്രശനങ്ങൾ തന്നെയാണ് പ്രധാന കാരണം. മഴക്കാലം ആരംഭിക്കുപ്പോൾത്തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ജലദോഷം, ചുമ, പനി, ജലജന്യരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു. കൂടാതെ,വളരെ ഈർപ്പം നിറഞ്ഞ ഒരു അന്തരീക്ഷമാണ് പൊതുവെ മൺസൂൺ കാലഘട്ടം. ശ്രദ്ധിച്ചില്ലെങ്കിൽ ഫംഗസ് ബാധ പോലുള്ള അനാവശ്യമായ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.Childrens Health കുട്ടികൾക്ക് അണുബാധ വരാനുള്ള സാധ്യത മുതിർന്നവരെ അപേക്ഷിച്ച് കൂടുതലാണ്. More
 
മഴയെത്തി; കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിങ്ങനെ
Childrens Health
മഴക്കാലമെത്തുമ്പോൽ കുളിരാണ് മനസ്സിന്, എങ്കിലും, മാതാപിതാക്കൾക്ക് ടെൻഷനുണ്ടാകുന്ന സമയം കൂടിയാണ് മഴക്കാലം. കുട്ടികൾ മഴ നനയുന്നത് മൂലം വരുന്ന ആരോഗ്യപ്രശനങ്ങൾ തന്നെയാണ് പ്രധാന കാരണം. മഴക്കാലം ആരംഭിക്കുപ്പോൾത്തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ജലദോഷം, ചുമ, പനി, ജലജന്യരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുന്നു. കൂടാതെ,വളരെ ഈർപ്പം നിറഞ്ഞ ഒരു അന്തരീക്ഷമാണ് പൊതുവെ മൺസൂൺ കാലഘട്ടം. ശ്രദ്ധിച്ചില്ലെങ്കിൽ ഫംഗസ് ബാധ പോലുള്ള അനാവശ്യമായ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.Childrens Health
കുട്ടികൾക്ക് അണുബാധ വരാനുള്ള സാധ്യത മുതിർന്നവരെ അപേക്ഷിച്ച് കൂടുതലാണ്. കാരണം അവർക്ക് പ്രതിരോധശേഷി മുതിർന്നവരേക്കാൾ കുറവാണ്. വൃത്തിയില്ലാത്ത കൈകളിൽ നിന്നാണ് അസുഖങ്ങൾ വേഗം ഉണ്ടാവുന്നത്. മഴക്കാലത്ത് ഉണ്ടാവുന്ന ചില അണുബാധകൾ ഒഴിവാക്കിക്കൊണ്ട് കുട്ടികളെ സംരക്ഷിക്കുന്നതിന്, മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ ഭക്ഷണക്രമവും ശുചിത്വവും വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾക്ക് ചുറ്റും ഒരു സുരക്ഷാ വലയം ഉണ്ടാക്കുന്നതിന് സഹായിക്കുന്ന ചില സുരക്ഷാ മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഈർപ്പമില്ലാത്ത ഇടങ്ങളിൽ ഇരിക്കുക: മഴക്കാലത്ത്, വീടിന്റെ കോണുകളിൽ നനവും ഈർപ്പവും കാണുക സാധാരണമാണ്, അതിനാൽ അവിടെ ബാക്ടീരിയകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. മാതാപിതാക്കൾ എല്ലായ്‌പ്പോഴും ഈ സ്ഥലങ്ങൾ ശരിയായി വായുസഞ്ചാരമുള്ളതാക്കുകയും,ഈർപ്പമില്ലാതാക്കി വയ്ക്കാൻ ശ്രദ്ധിക്കുകയും വേണം . ബാക്ടീരിയകളെ അകറ്റി നിർത്താൻ ഈ രീതി സഹായിക്കുന്നതാണ്. പൂർണ്ണമായി ഉണങ്ങിയ സ്ഥലമാണ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലത്
ആവശ്യത്തിന് വെള്ളം കുടിക്കുക: നിങ്ങളുടെ കുട്ടി ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുടിവെള്ളം ശരീരത്തെ പൂർണ്ണമായും ശുദ്ധീകരിക്കുകയും നിങ്ങളുടെ കുട്ടിയുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന എല്ലാ ദോഷകരമായ ബാക്ടീരിയകളെയും പുറന്തള്ളുകയും ചെയ്യുന്നു. അതിനാൽ, ശുദ്ധികരിച്ചതും തിളപ്പിച്ചതുമായ വെള്ളം കുടിക്കുന്നത് പ്രധാനമായും ഫംഗസ് അണുബാധ തടയാൻ സഹായിക്കും.
മഴയെത്തി; കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിങ്ങനെ
കുളിയുടെ എണ്ണം വർദ്ധിപ്പിക്കുക : കുഞ്ഞുങ്ങൾ പുറത്തുപോയി വരുമ്പോൾ വൃത്തിയോടും ശുചിത്വത്തോടും ഇരുത്തേണ്ടത് വളരെ പ്രധാനാം തന്നെയാണ് ഒരു കാരണവശാലും ഇതിൽ മാതാപിതാക്കൾ ഉപേക്ഷ കാണിക്കരുത്. മഴക്കാലത്ത്, ഒരു ദിവസത്തിൽ രണ്ട് തവണയെങ്കിലും കുട്ടി കുളിക്കുന്നത് വളരെ നല്ലതാണ് .ഇത് മാതാപിതാക്കൾ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ്. മൺസൂൺ ബാക്ടീരിയയെ കൊല്ലാൻ, അണുനാശിനി ദ്രാവകങ്ങൾ ഉപയോഗിച്ച് വെള്ളം കുളിക്കാൻ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
മഴയെത്തി; കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിങ്ങനെ
ഉറപ്പായും പാദരക്ഷകൾ ഉപയോഗിക്കുക: മഴക്കാലത്ത് കുട്ടികൾ പുറത്തുപോകുമ്പോൾ കാലുകൾ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മഴവെള്ളം കുട്ടിയുടെ പാദങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാൻ വാട്ടർ പ്രൂഫ് ഗം ബോട്ട് ധരിക്കുന്നത് വളരെ നല്ലതാണ് . അതിനാൽ അണുബാധകൾ പദങ്ങളിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ സാധിക്കും.
മഴയെത്തി; കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിങ്ങനെ
ആരോഗ്യകരമായ ഭക്ഷണം: മഴക്കാലത്ത്, വിറ്റമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി കുട്ടിയുടെ ഭക്ഷണക്രമത്തിൽ ഉൾപെടുത്തുക . വയറിളക്കം അല്ലെങ്കിൽ ഭക്ഷ്യവിഷബാധ പോലുള്ള നിരവധി രോഗങ്ങൾക്ക് ഈ സമയത്ത് കാരണമാകും അതിനാൽ പുറത്തുള്ള ഭക്ഷണം പൂർണ്ണമായും ഒഴിവാക്കുക . മഴക്കാലത്ത് ശിശു സംരക്ഷണത്തിന്റെ പ്രധാന ഭാഗമാണ് വീട്ടിൽ വേവിച്ച ഭക്ഷണം കുട്ടികൾക്ക് നൽകുകയെന്നത് .
കടപ്പാട്: പിങ്ക് വില്ല