in

രാജ്യത്തെ ലാബ് പ്രവർത്തനങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ മൈൻഡ് റേയുടെ ഡയഗ്നോസ്റ്റിക് ടെക്‌നോളജീസ് 

തിരുവനന്തപുരം: മെഡിക്കൽ ഉപകരണ സാങ്കേതിക മേഖലയിൽ ആഗോളതലത്തിൽ അതികായരെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൈൻഡ് റേ മെഡിക്കൽ ഇന്ത്യ ഉന്നത നിലവാരത്തിലുള്ള ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യകളുമായി രംഗത്ത്. ആശുപത്രികൾക്കും ലാബുകൾക്കും ഡയഗ്നോസ്റ്റിക് സെന്ററുകൾക്കും നൂതന ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന  മൈൻഡ് റേ, രാജ്യത്തെ ലാബ് പ്രവർത്തനങ്ങൾ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് ഈ രംഗത്ത് പുതിയ ചുവടുവെപ്പുകൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഹെമറ്റോളജി രംഗത്തെ വിദഗ്‌ധരെ ഉൾക്കൊള്ളിച്ച് തിരുവനന്തപുരത്ത് പ്രത്യേക സയന്റിഫിക് ഫോറം സംഘടിപ്പിച്ചു. 

ഹോട്ടൽ ഹൈസിന്തിൽ ചേർന്ന സ്‌പെഷ്യൽ സയന്റിഫിക് ഫോറം ഈ രംഗത്തെ വിദഗ്‌ധരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രക്തത്തിന്റെ നൂതന സ്വഭാവ ഘടകങ്ങളെപ്പറ്റി അവതരണം നടത്തിയ  ഡൽഹിയിലെ പ്രശസ്തമായ ബി എൽ കെ ആശുപത്രിയിലെ ഹെമറ്റോ-പാത്തോളജിസ്റ്റ് ഡോ. അനിൽ ഹൻഡൂ; ലബോറട്ടറി ഇൻസ്ട്രുമെന്റേഷൻ രംഗത്ത് താൻ നടത്തിവരുന്ന പഠനഗവേഷണ പ്രവർത്തനങ്ങൾ തലസ്ഥാനത്തു നിന്നുള്ള ഡോക്ടർമാർക്ക് മുൻപിൽ അവതരിപ്പിച്ച ലോക പ്രശസ്ത ഹെമറ്റോളജിസ്റ്റും വെല്ലൂർ സി എം സി ആശുപത്രിയിലെ  ഡോക്ടറുമായ സുകേഷ് നായർ;  തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റൽസിലെ ഡോ. ജോർജ്ജ് എബ്രഹാം; കൊച്ചി അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ ഗീത എന്നിവർ മൈൻഡ് റേ സംഘടിപ്പിച്ച പ്രത്യേക സയന്റിഫിക്ക് ഫോറമിൽ നടന്ന ചർച്ചകളെ പറ്റി വിശദീകരിച്ചു.  പാത്തോളജിസ്റ്റുകൾ, ജനറൽ ഡോക്ടർമാർ, ശിശുരോഗവിദഗ്ധർ, കാൻസർ ചികിത്സാ വിദഗ്ദർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവർക്ക്‌ ഉൾക്കാഴ്ചകൾ പകർന്നു നല്കാൻ സയന്റിഫിക് ഫോറത്തിന് കഴിഞ്ഞു എന്നവർ അഭിപ്രായപ്പെട്ടു. 
രക്തജന്യ രോഗങ്ങളായ സിക്കിൾ സെൽ അനീമിയ, ത്രോംബോസിസ്, ലുക്കീമിയ എന്നിവ രാജ്യത്ത് വർധിച്ചുവരികയാണെന്ന് സയന്റിഫിക് ഫോറം അഭിപ്രായപ്പെട്ടു. “ഹീമോഫീലിയ അടക്കമുള്ള ജനിതക പ്രശ്നങ്ങളും കൂടിവരുന്ന പ്രവണതയാണുള്ളത്. പകരുന്നതും പകരാത്തതുമായ വ്യാധികൾ തിരിച്ചറിയാനും അവയ്ക്ക് പരിഹാരം കാണാനുമുള്ള പ്രധാന മാർഗമാണ് രക്തപരിശോധന”- ഫോറം വ്യക്തമാക്കി.

ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതോടൊപ്പം ഇന്നൊവേഷനും കൊണ്ടുവന്ന് ആരോഗ്യരക്ഷ എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ദൗത്യമാണ് കമ്പനി നിറവേറ്റുന്നതെന്ന് മൈൻഡ് റേ മാനേജിങ് ഡയറക്ടർ ഡീൻ ഴാങ് പറഞ്ഞു. ” സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനം ലഭിക്കും വിധത്തിൽ ചെലവ് കുറയ്ക്കാനാണ് ശ്രമിക്കുന്നത് “- അദ്ദേഹം വ്യക്തമാക്കി. ഹെമറ്റോളജി, ബയോ-കെമിസ്ട്രി, ഇമ്മ്യൂണോ ഡയഗ്നോസിസ് വിഭാഗങ്ങളിൽ ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.

രക്തജന്യരോഗങ്ങളെ കണ്ടെത്താനും അവയ്ക്ക് പരിഹാരം കാണാനുമായി ഹെമറ്റോളജിസ്റ്റുകളും  പാത്തോളജിസ്റ്റുകളുമായി യോജിച്ചുള്ള പ്രവർത്തനങ്ങളാണ് മൈൻഡ്റേ നിർവഹിക്കുന്നത്. വൈജ്ഞാനിക മേഖലയിലെ ഗൗരവപൂർണമായ അന്വേഷണങ്ങളെയും സംവാദങ്ങളെയും പിന്തുണയ്ക്കുകയും അവയ്ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം  രാജ്യത്തെ വളർന്നുവരുന്ന ഐ വി ഡി മേഖലയിൽ വിപണിവിഹിതം വർധിപ്പിക്കാനുള്ള ഊർജിത ശ്രമങ്ങളും നടത്തുന്നു. മൈൻഡ്  റേ മെഡിക്കൽ ഇന്ത്യയുടെ  കേരള ഏരിയ മാനേജർ കെ എഫ്  സെബാസ്റ്റ്യനും സമ്മേളനാനന്തരം നടന്ന മാദ്ധ്യമ സമ്മേളനത്തിൽ സംബന്ധിച്ചു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

ബോധവല്‍കരണ വീഡിയോകളുമായി കേരളാ പോലീസ് ടിക് ടോക്കിലും

ചിലർ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി: ഡോ. ടി. എം. തോമസ് ഐസക്ക്