Movie prime

മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി സോങ്ങ് ഷാൻഷൻ

ഏഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന വിശേഷണം ഇനി മുകേഷ് അംബാനിക്കല്ല, പകരം ചൈനക്കാരൻ സോങ്ങ് ഷാൻഷനാണ്. റിലയൻസ് ഇൻ്റസ്ട്രീസ് ഉടമ Mukesh Ambani യെ പിന്നിലാക്കി അതി വേഗത്തിലാണ് ഷാൻഷൻ ഈ നേട്ടം കരസ്ഥമാക്കിയത്. പത്രപ്രവർത്തനം, കൂൺ കൃഷി, ആരോഗ്യ പരിരക്ഷ തുടങ്ങി നിരവധി മേഖലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് സോങ്ങ് ഷാൻഷൻ്റെ ജീവിതം. ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറുമ്പോൾ മുകേഷ് അംബാനിയെ മാത്രമല്ല ജാക്ക് മാ ഉൾപ്പെടെ ടെക്നോളജി മേഖലയിലെ നിരവധി അതിയായന്മാരെയാണ് അദ്ദേഹം മറികടക്കുന്നത്. ശതകോടീശ്വരനായ More
 
മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി സോങ്ങ് ഷാൻഷൻ

ഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന വിശേഷണം ഇനി മുകേഷ് അംബാനിക്കല്ല, പകരം ചൈനക്കാരൻ സോങ്ങ് ഷാൻഷനാണ്. റിലയൻസ് ഇൻ്റസ്ട്രീസ് ഉടമ Mukesh Ambani യെ പിന്നിലാക്കി അതി വേഗത്തിലാണ് ഷാൻഷൻ ഈ നേട്ടം കരസ്ഥമാക്കിയത്.

പത്രപ്രവർത്തനം, കൂൺ കൃഷി, ആരോഗ്യ പരിരക്ഷ തുടങ്ങി നിരവധി മേഖലകളിലായി  വ്യാപിച്ചുകിടക്കുന്നതാണ് സോങ്ങ് ഷാൻഷൻ്റെ ജീവിതം.  ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറുമ്പോൾ മുകേഷ് അംബാനിയെ മാത്രമല്ല ജാക്ക് മാ ഉൾപ്പെടെ ടെക്നോളജി മേഖലയിലെ നിരവധി  അതിയായന്മാരെയാണ് അദ്ദേഹം മറികടക്കുന്നത്.

ശതകോടീശ്വരനായ സോങ്ങ് ഷാൻഷൻ്റെ ഏറ്റവും വലിയ പ്രത്യേകത അധികമാരും അറിയപ്പെടാത്ത വ്യക്തിയാണ് അദ്ദേഹം എന്നുള്ളതാണ്. ബ്ലൂംബർഗിൻ്റെ ശതകോടീശ്വര സൂചിക പ്രകാരം സോങ്ങിന്റെ മൊത്തം ആസ്തി ഈ വർഷം 70.9 ബില്യൺ ഡോളറിൽ നിന്ന് 77.8 ബില്യൺ ഡോളറിലെത്തി.

ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ചരിത്രത്തിലെ അതിവേഗ സ്വത്ത് സമ്പാദന കഥകളിലൊന്നാണ് ഷാൻഷൻ്റേത്. ഈ വർഷം ആദ്യംവരെ അദ്ദേഹം ചൈനയ്ക്ക് പുറത്ത് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. രാഷ്ട്രീയത്തിൽ ഒട്ടും ഇടപെടാത്ത66-കാരനായ സോങ്ങ്  പ്രാദേശികമായി അറിയപ്പെടുന്നത് “ലോൺ വൂൾഫ് ” എന്ന പേരിലാണ്.

പരസ്പരം ബന്ധമില്ലാത്ത രണ്ട് മേഖലകളിലാണ് സോങ്ങ് വലിയ വിജയം കൈവരിച്ചത്. വാക്സിൻ നിർമാണ കമ്പനിയായ ബീജിങ്ങ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്റർപ്രൈസ്, കുപ്പിവെള്ള നിർമാണ കമ്പനിയായ നോങ്‌ഫു സ്പ്രിംഗ് എന്നിവയാണ് ഷാൻഷൻ്റെ രണ്ട് പ്രധാന വ്യാപാര മേഖലകൾ.

ഓഹരി വിപണിയിൽ  വൻമുന്നേറ്റമാണ് ഇരു കമ്പനികളും നേടിയത്. നോങ്‌ഫു ഓഹരികൾ 155 ശതമാനം വളർച്ചയും വാണ്ടായ് ഓഹരികൾ 2,000 ശതമാനത്തിലധികം വളർച്ചയുമാണ് ചുരുങ്ങിയ സമയം കൊണ്ട് കൈവരിച്ചത്.

മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി സോങ്ങ് ഷാൻഷൻ
മുകേഷ് അംബാനി

2020 റിലയൻസിനും വൻ മുന്നേറ്റങ്ങൾ സമ്മാനിച്ച വർഷമാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ടെക്നോളജി, ഇ-കൊമേഴ്‌സ് രംഗത്തെ അതികായരായി മാറ്റുന്നതിൽ അസാധാരണ വിജയമാണ് അംബാനി കൈവരിച്ചത്.  2020-ൽ അദ്ദേഹത്തിന്റെ സമ്പാദ്യം 18.3 ബില്യൺ ഡോളറിൽ നിന്ന് 76.9 ബില്യൺ ഡോളറായി ഉയർന്നു. ഒരു ഘട്ടത്തിൽ ലോകത്തിലെ ഏറ്റവും ധനികനായ നാലാമത്തെ വ്യക്തി എന്ന നിലയിലേക്ക് അംബാനി വളർന്നിരുന്നു.

എന്നാൽ ഡിജിറ്റൽ പരിവർത്തന രംഗത്തെ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച സമ്മർദങ്ങളാണ് റിലയൻസിന്റെ ഓഹരി വിലകൾ താഴോട്ട് പോകുന്നതിലേക്ക് ഇടവരുത്തിയത്.

അതേസമയം, തങ്ങളുടെ വിപണി ആധിപത്യം ശക്തമാക്കിയതോടെ ഈ ആഴ്ച നോങ്ഫു സ്റ്റോക്കിൻ്റെ മൂല്യം ഏറ്റവും ഉയർന്ന നിലയിലെത്തി. കോവിഡ് -19 വാക്സിൻ വികസിപ്പിച്ചവരിൽ സോങ്ങിന്റെ സ്ഥാപനമായ വാണ്ടായിയും ഉൾപ്പെടുന്നു.ചൈനീസ് ടെക്നോളജി കമ്പനികളുടെ വിപണി മൂല്യം ഇടിഞ്ഞതോടെയാണ് സോങ്ങ് മുൻനിരയിൽ എത്തുന്നത്.

അംബാനിക്കു മുമ്പ് ഏഷ്യയിലെ ഏറ്റവും ധനികനായിരുന്ന ജാക്ക് മായുടെ കമ്പനികളുടെ ഓഹരി വിപണി മൂല്യം 61.7 ബില്യൺ ഡോളറിൽ നിന്ന് 51.2 ബില്യൺ ഡോളറിലേക്ക് താഴ്ന്നതും 2020-ലാണ്.