Movie prime

നാഡീ വ്യൂഹ പ്രശ്നങ്ങൾ: തിരുവനന്തപുരത്ത് 70% പേർ പ്രാഥമിക ലക്ഷണങ്ങള്‍ അവഗണിക്കുന്നുവെന്ന് സര്‍വേ

 

നാഡീ വ്യൂഹ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രാഥമിക ലക്ഷണങ്ങള്‍ 70 ശതമാനം തിരുവനന്തപുരം സ്വദേശികളും അവഗണിക്കുന്നതായി ഹീല്‍ ഹെല്‍ത്ത് ആന്‍ഡ് ഹന്‍സാ റിസര്‍ച്ച്, പ്രൊക്റ്റര്‍ ആന്‍ഡ് ഗാംബ്ള്‍ ഹെല്‍ത്തിന്റെ സഹകരണത്തോടെ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.സെപ്തംബര്‍, ദേശീയ പോഷകാഹാര മാസമായി ആചരിക്കുന്നതിന്റെ ഭാഗമായിരുന്നു സര്‍വേ. ഡയറ്റിനും പോഷണത്തിനും ആണ് ഇക്കൊല്ലം മുന്‍തൂക്കം നല്കുന്നത്. സമഗ്രമായ ആരോഗ്യ പരിരക്ഷയും ക്ഷേമവും മാസാചരണത്തിന്റെ ഭാഗമാണ്. പോഷകാഹാര കുറവ് ഒട്ടേറെ രോഗങ്ങള്‍ക്ക് കാരണമാണ്. വൈറ്റമിന്‍ ബിയുടെ കുറവ് നാഡീവ്യൂഹത്തെ തകര്‍ക്കാനും ഇടയാക്കും.

സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും ആരോഗ്യകരമായ നാഡീവ്യൂഹം പ്രധാനമാണെന്ന് കരുതുന്നു: രക്തധമനികളും നാഡീവ്യൂഹവും വ്യത്യസ്തമാണെന്ന് 38 ശതമാനം പേര്‍ക്കും ധാരണയുണ്ട്.ഒരാളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും വൈറ്റമിന്‍ ബിയ്ക്ക് പ്രധാന പങ്കാണുള്ളത്. ബി വൈറ്റമിന്‍ ശ്രേണിയില്‍ ബി 12-ആണ് പ്രധാനം. വൈറ്റമിന്‍ ബി 12-ന്റെ അഭാവം, ചില കേസുകളില്‍ ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ പ്രകടമാക്കാറുണ്ട്.

വൈറ്റമിന്‍ ബി 12-ന്റെ അഭാവം പ്രകടമായാല്‍, ഡയറ്റ്- മെനുവില്‍ ബി-12 സമ്പുഷ്ട ഭക്ഷണവും വൈറ്റമിന്‍ 12 സപ്ലിമെന്റ്‌സും കഴിക്കാന്‍ വിമുഖത കാട്ടരുതെന്ന് ആസ്റ്റര്‍ മെഡിസിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രികളിലെ ന്യൂറോളജിസ്റ്റുമായ ഡോ. മാത്യു എബ്രഹാം പറയുന്നു.നാഡീ, വ്യൂഹ സംബന്ധിയായ രോഗങ്ങള്‍ക്ക് പ്രധാന കാരണം വൈറ്റമിന്‍ ബി-12 ന്റെ അഭാവം തന്നെയാണെന്ന് അസോസിയേഷന്‍ ഓഫ് ഫിസിഷന്‍സ് ഓഫ് ഇന്ത്യ (എപിഐ) ഹോണററി ജനറല്‍ സെക്രട്ടറി ഡോ. മംഗേഷ് ടിവാസ്‌കര്‍ അഭിപ്രായപ്പെടുന്നു.