Movie prime

കേരളത്തിലും ബംഗാളിലും റെയ്ഡ്; ഒമ്പത് അൽ-ക്വയ്ദ തീവ്രവാദികൾ അറസ്റ്റിലായി

Al-Qaeda കേരളത്തിലും ബംഗാളിലും നടന്ന ഒന്നിലധികം റെയ്ഡുകളിൽ ഒമ്പത് അൽ-ക്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും കേരളത്തിലെ എറണാകുളത്തുമാണ് റെയ്ഡ് നടന്നത്. പശ്ചിമ ബംഗാൾ, കേരളം എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ അൽ-ക്വയ്ദ പ്രവർത്തകരുടെ അന്തർ സംസ്ഥാന നീക്കങ്ങളെപ്പറ്റി എൻഐഎ അറിഞ്ഞിരുന്നു. ഇന്ത്യയിലെ സുപ്രധാന സ്ഥലങ്ങളിൽ തീവ്രവാദ ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നു. ബംഗാളിൽ നിന്ന് ആറും എറണാകുളത്തു നിന്ന് മൂന്നും തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തത്. ഡിജിറ്റൽ More
 
കേരളത്തിലും ബംഗാളിലും റെയ്ഡ്; ഒമ്പത് അൽ-ക്വയ്ദ തീവ്രവാദികൾ അറസ്റ്റിലായി

Al-Qaeda

കേരളത്തിലും ബംഗാളിലും നടന്ന ഒന്നിലധികം റെയ്ഡുകളിൽ ഒമ്പത് അൽ-ക്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറിയിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും കേരളത്തിലെ എറണാകുളത്തുമാണ് റെയ്ഡ് നടന്നത്.

പശ്ചിമ ബംഗാൾ, കേരളം എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ അൽ-ക്വയ്ദ പ്രവർത്തകരുടെ അന്തർ സംസ്ഥാന നീക്കങ്ങളെപ്പറ്റി എൻ‌ഐ‌എ അറിഞ്ഞിരുന്നു. ഇന്ത്യയിലെ സുപ്രധാന സ്ഥലങ്ങളിൽ തീവ്രവാദ ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നു. ബംഗാളിൽ നിന്ന് ആറും എറണാകുളത്തു നിന്ന് മൂന്നും തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തത്.

ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, ജിഹാദി സാഹിത്യം, ആയുധങ്ങൾ, നാടൻ തോക്കുകൾ, പ്രാദേശികമായി നിർമിച്ച ശരീര കവചങ്ങൾ, നാടൻ സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ വലിയ അളവിലുള്ള സാധനങ്ങൾ തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പാകിസ്താൻ ആസ്ഥാനമായുള്ള അൽ-ക്വയ്ദ തീവ്രവാദികൾ സോഷ്യൽ മീഡിയയിലൂടെയാണ് ഇവരെ സ്വാധീനിച്ചതെന്നും ഡൽഹി-എൻ‌സി‌ആർ ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ഇവർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും എൻഐഎ അറിയിച്ചു.

പ്രാഥമിക അന്വേഷണമനുസരിച്ച് ആക്രമണത്തിന് കോപ്പുകൂട്ടാൻ സംഘം ധനസമാഹരണത്തിൽ ഏർപ്പെട്ടിരുന്നു. കൂടാതെ സംഘാംഗങ്ങളിൽ ചിലർ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനായി ഡൽഹിയിൽ പോകാൻ പദ്ധതിയിട്ടിരുന്നു.

മുർഷിദ് ഹസൻ, ഇയാകുബ് ബിശ്വാസ്, മൊസറഫ് ഹൊസെൻ, നജ്മസ് സാകിബ്, അബു സുഫിയാൻ, മൈനുൽ മൊണ്ടാൽ, ലിയു യാൻ അഹമ്മദ്, അൽ മാമുൻ കമൽ, അതിതുർ റഹ്മാൻ

എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ബംഗാളിലെയും കേരളത്തിലെയും കോടതികളിൽ ഹാജരാക്കി എൻഐഎ കസ്റ്റഡിയിൽ വാങ്ങും.