Movie prime

83 ദിവസത്തിനുശേഷം പുറത്തിറങ്ങി നരേന്ദ്രമോദി; ആദ്യയാത്ര ബംഗാളിലേക്ക്

ഉംപുൻ ചുഴലിക്കാറ്റ് വരുത്തിവെച്ച നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾ സന്ദർശിക്കും. ലോക്ഡൗണിനെ തുടർന്ന് സാമൂഹ്യ അകലം പാലിക്കാനുള്ള തീരുമാനം കർശനമായി നടപ്പിലാക്കുന്ന മോദിയുടെ മൂന്നു മാസത്തിനു ശേഷമുള്ള ആദ്യ യാത്രയാണ് ഇത്. മാർച്ച് 24-നാണ് രാജ്യവ്യാപകമായ അടച്ചിടൽ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. രാജ്യത്തെ മുഴുവൻ പൗരൻമാരോടും വീടിനുള്ളിൽ കഴിയാൻ നിർദേശിച്ച മോദി, നിയന്ത്രണങ്ങൾ പ്രധാനമന്ത്രിക്കും ബാധകമാണെന്ന് വെളിപ്പെടുത്തി. വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കഴിയുന്നവരോട് എവിടെയാണോ അവിടെത്തന്നെ തുടരാനും അവശ്യപ്പെട്ടു. പിന്നീട് മൂന്നു More
 
83 ദിവസത്തിനുശേഷം പുറത്തിറങ്ങി നരേന്ദ്രമോദി; ആദ്യയാത്ര ബംഗാളിലേക്ക്

ഉംപുൻ ചുഴലിക്കാറ്റ് വരുത്തിവെച്ച നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾ സന്ദർശിക്കും. ലോക്ഡൗണിനെ തുടർന്ന് സാമൂഹ്യ അകലം പാലിക്കാനുള്ള തീരുമാനം കർശനമായി നടപ്പിലാക്കുന്ന മോദിയുടെ മൂന്നു മാസത്തിനു ശേഷമുള്ള ആദ്യ യാത്രയാണ് ഇത്.

മാർച്ച് 24-നാണ് രാജ്യവ്യാപകമായ അടച്ചിടൽ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. രാജ്യത്തെ മുഴുവൻ പൗരൻമാരോടും വീടിനുള്ളിൽ കഴിയാൻ നിർദേശിച്ച മോദി, നിയന്ത്രണങ്ങൾ പ്രധാനമന്ത്രിക്കും ബാധകമാണെന്ന് വെളിപ്പെടുത്തി. വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കഴിയുന്നവരോട് എവിടെയാണോ അവിടെത്തന്നെ തുടരാനും അവശ്യപ്പെട്ടു. പിന്നീട് മൂന്നു തവണ ലോക്ഡൗൺ നീട്ടി. ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും മോദി പുറത്തിറങ്ങിയിട്ടില്ല.

എന്നാൽ ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ് ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെന്നും അതിനാലാണ് 83 ദിവസത്തിനു ശേഷം മോദി യാത്ര ചെയ്യാൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പശ്ചിമബംഗാളിലെ കൊൽക്കത്ത, 24 നോർത്ത് പർഗാന എന്നിവിടങ്ങളിൽ പ്രധാനമന്ത്രി ആകാശ നിരീക്ഷണം നടത്തും. ഉന്നതതല യോഗങ്ങളിൽ സംബന്ധിക്കും. പുനരധിവാസ പദ്ധതികളെപ്പറ്റി ചർച്ച ചെയ്യും.

വ്യാപക നാശനഷ്ടങ്ങൾ വിതച്ച ചുഴലിക്കാറ്റിൽ 72 പേർക്കാണ് പശ്ചിമ ബംഗാളിൽ ജീവൻ നഷ്ടമായത്. നൂറു കണക്കിന് വീടുകൾ തകർന്നു. റോഡുകളും പാലങ്ങളും ഉൾപ്പെടെ പൊതുഗതാഗത സംവിധാനം താറുമാറായി. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെളളം കയറി.

ഒഡിഷയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. തീരപ്രദേശത്ത് വൈദ്യുതി-ടെലികോം സംവിധാനങ്ങൾ തകർന്നു കിടക്കുകയാണ്. എന്നാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞെന്നും ബംഗ്ലാദേശിലേക്ക് നീങ്ങിയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേന്ദ്ര സഹായം ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവന വന്നതിന് തൊട്ടുപിറകെയാണ് പശ്ചിമ ബംഗാൾ സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. സ്ഥിതിഗതികൾ നേരിടാനും പുനരധിവാസത്തിനും വലിയ തോതിലുള്ള കേന്ദ്ര സഹായം ആവശ്യമാണെന്ന് മമത ബാനർജി പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് ബംഗാളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അഞ്ചുലക്ഷം പേരെയാണ് നേരത്തേ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചത്.